കരിങ്ങാച്ചിറ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിങ്ങാച്ചിറ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം മാള
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി പുത്തൻചിറ
സമയമേഖല IST (UTC+5:30)


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമപഞ്ചാത്തിലെ ഒരു ഗ്രാമമാണ് കരിങ്ങാച്ചിറ. തൃശ്ശൂർ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, മാള പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കരിങ്ങാച്ചിറ. പുത്തൻചിറ ഗ്രാമത്തിന്റെ തെക്കെയറ്റത്തായി കരിങ്ങാച്ചിറ സ്ഥിതി ചെയ്യുന്നു. ഉപ്പ് വെള്ളം കയറാതെ പുത്തൻചിറയിലെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്ന കരിങ്കല്ലുകൊണ്ടുള്ള ചിറ ഇവിടെയുണ്ട്.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • കരിങ്ങാച്ചിറ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം, പുത്തൻചിറ - പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിലൊന്ന്.
  • കരിങ്ങാച്ചിറ മുസ്ലീം പള്ളി

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 14 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 12 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 11 കിലോമീറ്റർ

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

കരിങ്ങാച്ചിറ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിങ്ങാച്ചിറ,_തൃശ്ശൂർ&oldid=1814719" എന്ന താളിൽനിന്ന് ശേഖരിച്ചത്