കരിങ്കൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിങ്കൊച്ച (Black Bittern)
Black Bittern I IMG 5079.jpg
in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Ardeidae
ജനുസ്സ്: Ixobrychus
വർഗ്ഗം: I. flavicollis
ശാസ്ത്രീയ നാമം
Ixobrychus flavicollis
(Latham, 1790)

ഏഷ്യയിൽ ഇന്ത്യയിലും പാകിസ്താനിലും ശ്രീലങ്കയിലും ഇന്ത്യോനേഷ്യയിലും ചൈനയിലും കൂടാതെ ഓസ്ട്രേലിയയിലും കണ്ടുവരുന്ന ഒരു പക്ഷിയാണ് കരിങ്കൊച്ച (Black Bittern). കൈതകൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. നാണം കുണുങ്ങികളായ കരിങ്കൊച്ചകളെ കണ്ടുപിടിയ്ക്കാൻ വലിയ പ്രയാസമാണ്. വിളവും പാകമായ നെൽപാടങ്ങളിലും കണ്ടൽ കാടുകളിലും കൈതക്കൂട്ടങ്ങളുമാണ് ഇവയെ കാണുക. മഴക്കാലത്താണ് കരിങ്കൊച്ചകളെ കൂടുതൽ കാണാനാകുക. പേര് സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള പക്ഷികളാണിവ. കഴുത്തിലും തൊണ്ടയിലുമായി മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. മഴക്കാലത്താണ് കൂടുകെട്ടുന്നത്. മൂന്നുനാല് മുട്ടകൾ വരെ ഒരു സീസണിൽ ഇടും.

രൂപ വിവരണം[തിരുത്തുക]

മുകൾഭാഗം ചാരനിറമോ കറുപ്പു നിറമോ ആണ്.കഴുത്തിന്റെ വശങ്ങളിൽ മഞ്ഞവരകൾ. അടിവശം ചാരനിറം. കവിളിലും കഴുത്തിലും തവിട്ടു നിറത്തിലുള്ള കുത്തുകൾ.

ഭക്ഷണം[തിരുത്തുക]

മത്സ്യം, തവള, കീടങ്ങൾ.

കൂടുകെട്ടൽ[തിരുത്തുക]

ജൂൺ മുതൽ സെപ്തംബർ വരെ

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിങ്കൊച്ച&oldid=2281562" എന്ന താളിൽനിന്നു ശേഖരിച്ചത്