ഉള്ളടക്കത്തിലേക്ക് പോവുക

കരാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഘകാലഘട്ടത്തിലെ ദ്രാവിഡകർഷകരായിരുന്നു ഉഴവർ. ഇവർ രണ്ടു വിഭാഗത്തിൽ പെട്ടിരുന്നു. വെള്ളപ്പൊക്കത്തെ നിയന്ത്രിച്ചു കൃഷി ചെയ്തിരുന്നവർ വെള്ളാളർ (വേൾ ആളുന്നവർ) എന്നും, കാർമേഘത്തെ അഥവാ മഴയെ ആശ്രയിച്ചു കൃഷി ചെയ്തിരുന്നവർ കാറാളർ അഥവാ കരാളർ എന്നും അറിയപ്പെടുന്നു. [1]

കേരളത്തിലെ ഭൂവുടമാ വ്യവസ്ഥയിൽ കാരാളർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നവരായിരുന്നു. ക്ഷേത്രങ്ങൾ, നമ്പൂതിരിമാർ, സമ്പന്ന ഭൂവുടമകൾ, നാടുവാഴികൾ എന്നിവരുടെ ഭൂമികളും രാജാവിന്റെ ചേരിക്കൽ ഭൂമിയും പാട്ടം, ഒറ്റി, കാണം എന്നീ വ്യവസ്ഥകളിലൂടെ ഏറ്റെടുത്ത് അവർ കൃഷി ചെയ്തിരുന്നു. ഇങ്ങനെ കൃഷി ചെയ്ത വിളവിൽ നിന്ന് നിശ്ചിതമായ ഒരു വിഹിതം ഭൂവുടമകൾക്ക് നൽകുകയും, മറ്റൊരു ഭാഗം കൃഷിപ്പണി ചെയ്യുന്നവർക്കും അനുബന്ധ തൊഴിലാളികൾക്കും നൽകുകയും ചെയ്തിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. ↑ Edgar Thurston & K.rengachary, "Castes and Tribes of Southern India" Reprint asian Education Series New Delhi 1993 Vol 7 p 361-389
  2. ↑ കെ. കെ. കൊച്ച് (2015). കേരള ചരിത്രവും സമൂഹരൂപീകരണവും (രണ്ടാം പതിപ്പ് ed.). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 296. ISBN 9788119270897.
"https://ml.wikipedia.org/w/index.php?title=കരാളർ&oldid=4611888" എന്ന താളിൽനിന്ന് ശേഖരിച്ചത്