കരട്:ഫിലിപ്പീൻസിന്റെ ചരിത്രം
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 5 months ago Martinkottayam (talk | contribs) ആണ്. (Purge) |
| ഫിലിപ്പീൻസിന്റെ ചരിത്രം |
|---|
| Timeline |
709,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഹോമിനിൻ വംശജരുടെ കാലം മുതലാണ് ഫിലിപ്പീൻസിന്റെ ചരിത്രം ആരംഭിക്കുന്നത്.[1] 134,000 വർഷങ്ങൾക്ക് മുമ്പു തന്നെ പുരാതന മനുഷ്യരുടെ ഒരു ഇനമായ ഹോമോ ലുസോണെൻസിസ്, ലുസോൺ ദ്വീപിൽ നിവസിച്ചിരുന്നു. [2] 47,000 വർഷങ്ങൾക്ക് മുമ്പ് പലാവാൻ പ്രദേശത്തിലെ ടാബോൺ ഗുഹകളിൽ ആധുനിക മനുഷ്യരുടേതിന് സമാനമായ ശരീരഘടനയുള്ള ആദ്യകാല മനുഷ്യ വംശജർ താമസിച്ചിരുന്നു[3] ചരിത്രാതീതകാലത്ത് ഫിലിപ്പീൻസിൽ താമസമുറപ്പിച്ച ആദ്യത്തെ നിവാസികൾ നെഗ്രിറ്റോ വംശജരാണ് [4]. ഇവർക്ക് ശേഷം ഓസ്ട്രോഏഷ്യാറ്റിക്സ്, പാപ്പുവാൻസ്, ഓസ്ട്രോനേഷ്യക്കാർ എന്നിവർ ഇവിടെ എത്തിച്ചേർന്നു.[5] ബിസിഇ 3000 ഓടെ, നിലവിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന കടൽയാത്രക്കാരായ ഓസ്ട്രോനേഷ്യക്കാർ തായ്‌വാനിൽ നിന്ന് തെക്കോട്ട് കുടിയേറി.[6] ചിതറിക്കിടക്കുന്ന ദ്വീപുകളായതിനാൽ ഒറ്റ രാജ്യവും ഒറ്റ ജനതയുമെന്ന ബോധം പുരാതനകാലത്ത് അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ദാത്തു എന്ന മൂപ്പന്റെ കീഴിലുള്ള ബരാങ്ഗേ എന്ന കുടിപ്പാർപ്പുകളുടെ സമൂഹമായാണ് ദ്വീപുകളിലെ ജനസമൂഹങ്ങൾ വികസിച്ചത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശകർ എത്തുമ്പോൾ അഞ്ചുലക്ഷത്തോളം ജനങ്ങൾ ബരാങ്ഗേ കുടിപാർപ്പുകൾ കേന്ദ്രീകരിച്ചാണ് ജീവിച്ചിരുന്നത്.
സ്പെയിൻകാർ ഫില്ലിപ്പീൻസിൽ എത്തുന്നതിനുമുമ്പ് അവിടെ തദ്ദേശീയ മതങ്ങൾക്കൊപ്പം ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനവും ഉണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ജാവ കേന്ദ്രമായുണ്ടായിരുന്ന ശ്രീവിജയസാമ്രാജ്യം വഴിയാണ് ഇവ രണ്ടും ഫില്ലിപ്പീൻസിലെത്തിപ്പെട്ടത്. അവിടെ ഇന്ത്യയിലെ ദക്ഷിണബ്രാഹ്മിയുടെ ഗണത്തിൽപ്പെട്ട ഒരു ലിപിവ്യവസ്ഥയും നിലനിന്നിരുന്നു[7].
സമയരേഖ
[തിരുത്തുക]
സ്പാനിഷ് അധിനിവേശം
[തിരുത്തുക]1521 ൽ സീബു ദ്വീപിലെത്തിയ ഫെർഡിനാന്റ് മഗല്ലൻ ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. സ്പെയിനിലെ പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ ലാപു ലാപു അതിനു വഴങ്ങിയില്ല. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു.വിദേശാധിപത്യത്തെ ചെറുത്ത ആദ്യത്തെ ഫിലീപ്പിൻ ദേശീയ നായകനായി ഇന്ന് ലാപുവിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം മക്താനിലുണ്ട്. ലാപു എന്ന പേരിൽ നഗരവുമുണ്ട്. മഗല്ലനെ തുടർന്ന് പല സ്പാനീഷ് ഗവേഷകരും ഫിലിപ്പിൻസി ലെത്തി പല പേരുകളിൽ അവർ ആദ്വീപ സമൂഹത്തെ വിളിച്ചു. 1543 ൽ റൂയ് ലോപ്പെത് ഡി വിൽയലോബൂസ് നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. ആദ്വീപുകൾക്ക് ലാസ് ഐസ് ലാസ് ഫിലിപ്പീനാസ് എന്ന് വിൽലോബുസ് പേരിട്ടു. തദ്ദേശിയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി ഇൻഡൊനീഷ്യയുടെ ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
മീഗൽ ലോപെസ് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി.ആറു വർഷത്തിനു ശേഷം പ്രാദേശിക മുസ്ലീം ഭരണാധികാരികളെ പരാജയപ്പെടുത്തി ലെഗസ്പി മനിലയെ തലസ്ഥാനമാക്കി. മനിലയായിരുന്നു സ്പാനീഷ് ഭരണത്തിന്റെ കേന്ദ്രം. ന്യൂ സ്പെയിൻ എന്നറിയപ്പെടുന്ന മെക്സിക്കോയുടെ ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. ഫിലിപ്പീനുകളെ കത്തോലിക്കാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കലായിരുന്നു സ്പെയിൻ അനുവർത്തിച്ച പ്രധാന നയം. ഇസ്ലാം ഒഴികെ മറ്റു സംഘടിത മതങ്ങളൊന്നുമില്ലാത്തതിനാൽ മതപരിവർത്തനം എളുപ്പമായിരുന്നു. മുസ്ലിങ്ങളും പർവ്വത പ്രദേശങ്ങളിലെ ഗോത്രവർഗ്ഗക്കാരും മാത്രം ഇതിൽ നിന്നു ഒഴിഞ്ഞു നിന്നു. പ്രാദേശിക ആചാരങ്ങളും സാഹൂഹിക ക്രമങ്ങളും കലർന്ന ഒരു കത്തോലിക്കാ മതമാണ് ഫിലിപ്പീൻസിൽ നിലവിൽ വന്നത്. കോളനി ഭരണം യഥാർത്ഥത്തിൽ സ്പെയിന് നഷ്ടക്കച്ചവടമായിരുന്നു. ഡച്ചുകാരും പോർച്ചു ഗീസുകാരുമായും മുസ്ലീങ്ങളുമായുള്ള യുദ്ധങ്ങൾ കോളനി ഭരണത്തെ പാപ്പരാക്കി. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി ബ്രിട്ടൻ, ഫ്രാൻസ്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ സപ്തവത്സരയുദ്ധത്തിന്റെ ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യങ്ങളും കലാപങ്ങളും ഉയരുകയും ചെയ്തു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സ്പെയിൻ നേരിട്ട് ഫിലിപ്പിയൻസ് ഭരണം തുടങ്ങി.1869-ൽ സൂയസ് കനാൽ തുറന്നതോടെ സ്പെയ്നിലേക്കുള്ള യാത്രാ സമയവും കുറഞ്ഞു. ഇതോടെ ഒട്ടേറെ ഫിലിപ്പിനോകൾക്ക് യൂറോപ്പിൽ വിദ്യാഭ്യാസവും നേടുവാൻ അവസരമുണ്ടായി. ഇലസ്ട്രാഡോസ് എന്ന ഫിലിപ്പീനോ ഉപരിവർഗ്ഗം ഉയർന്നു വന്നത് ഈ സാഹചര്യത്തിലാണ്.
യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പ്രൊപ്പഗാൻഡ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് ഹോസെ റിസാൽ എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്. ആന്ദ്രേസ് ബോണിഫാസിയോ സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് ഹോസെ റിസാലിനെ വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും എമിലിയോ അഗിനാൾഡോയുടെ മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും ഹോങ്കോങ്ങിലേക്ക് പലായനം ചെയ്യുകയും ചെയ്തു
അമേരിക്കൻ വാഴ്ച
[തിരുത്തുക]1834 മുതൽ തന്നെ അമേരിക്ക ഫിലിപ്പീൻസിൽ കച്ചവടം തുടങ്ങിയിരുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയിലും അമേരിക്കയ്ക്ക് താല്പര്യമുണ്ടായിരുന്നു. ക്യൂബയിലും ഫിലിപ്പീൻസിലുമുള്ള അമേരിക്കൻ താല്പര്യം 1898 ൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലേക്കാണ് അവസാനിച്ചത്. ക്യൂബയിലെ ഹവാനാ തുറമുഖത്തും ഫിലിപ്പീൻസിലെ മനില ഉൾക്കടലിലും അമേരിക്കൻ സൈന്യം സ്പാനിഷ് നാവികസേനയുമായി ഏറ്റുമുട്ടി. ഫിലിപ്പീൻസിലെ യുദ്ധത്തിനിടയിൽ ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത മഗ്ദാലോ വിപ്ലവ നേതാവ് എമിലിയോ അഗിനാൾഡോ ഫിലിപ്പീൻസിലേക്ക് അമേരിക്ക ക്ഷണിച്ചു. ക്യൂബയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ ഫിലിപ്പീൻസിനും സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാൽ 1898 മേയ് 19 ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ഫിലിപ്പീൻ സ്വാതന്ത്ര്യപ്പോരാളികൾ ലുസോൺ ദ്വീപിന്റെ നിയന്ത്രണം പിടിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടു. 1898 ജൂൺ 12 ന് അഗിനാൾഡോ ഫിലിപ്പീൻസിന്റെ സ്വാതന്ത്രം പ്രഖ്യാപിച്ച് ഒന്നാമത്തെ ഫിലിപ്പീൻ റിപ്പബ്ലിക്ക് സ്ഥാപിച്ചു. യുദ്ധശേഷം അമേരിക്ക ഒരു കൊളോണിയൽ ശക്തിയായി ഉയർന്നു വന്നു. പാരീസ് സമാധാന സന്ധിയെ തുടർന്ന് സ്പെയിനിന്റെ അധീനതയിലായിരുന്ന ഫിലിപ്പീൻസ്, ഗുവാം, പ്യൂർട്ടോറീക്കോ എന്നിവ അമേരിക്കയുടെതായി. സ്വാതന്ത്യം നല്കുന്നതിനു പകരം ഫിലിപ്പീൻസിനെ സ്വന്തം കോളനിയാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇതോടെ അഗിനാൾഡോയുടെ ഫിലിപ്പീൻ റിപ്പബ്ലിക്ക് അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ടമാരംഭിച്ചു.
1899 മുതൽ പതിനാലുവർഷം നീണ്ട ഫീലിപ്പീൻസ്-അമേരിക്ക യുദ്ധത്തിൽ 16,000 ഫിലിപ്പിനോ വിപ്ലവകാരികൾക്കും 4,234 അമേരിക്കൻ പട്ടാളക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. രണ്ടരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ സാധാരക്കാരും മരിച്ചു. 1901 മാർച്ച് 23 ന് ഇസബെലാ ദ്വീപിലെ പലാനനിൽ നിന്നും അമേരിക്കൻ സേന അഗിനാൾഡോയെ പിടികൂടി മനിലയിലേക്ക് എത്തിച്ചു. വിജയവും ചെറുത്തുനിൽപും അസാധ്യമെന്ന് മനസ്സിലാക്കിയ അഗിനാൾഡോ അമേരിക്കയോട് സന്ധി ചെയ്യാനും ആയുധം താഴെ വയ്ക്കാനും വിപ്ലവകാരികളോട് അപേക്ഷിച്ചു. എങ്കിലും യുദ്ധവും ചെറുത്തുനിൽപ്പും 1913 വരെ തുടർന്നു. തെക്കൻ പ്രദേശത്തെ മുസ്ലികളാണ് ഏറ്റവുമധികം ചെറുത്തുനിന്നത്. അഗിനാൾഡോയുടെ പതനത്തോടെ ഫിലിപ്പീൻസ് അമേരിക്കയുടെ കോളനിയായി മാറി. ഇന്ത്യയിൽ ബ്രിട്ടൻ അനുവർത്തിച്ച പോലെയാണ് അമേരിക്ക ഫീലിപ്പീൻസ് ഭരിച്ചത്. അമേരിക്കൻ ഗവർണർ ജനറലിനു കീഴിൽ ഫീലിപ്പീൻസുക്കാർ നടത്തുന്ന ഭരണവ്യവസ്ഥയായിരുന്നു അത്. 1935-1946 കാലത്ത് ഫിലിപ്പീൻസ് കോമൺവെൽത്തും രൂപവൽക്കരിച്ചു.
ജാപ്പനീസ് അധിനിവേശം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ 1941 ഡിസംബർ 8 ന് ജപ്പാൻ ഫീലിപ്പീൻസ് ആക്രമിച്ചു. പേൾഹാർബർ ആക്രമണമുണ്ടായി 10 മണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു ഇത്. ജനറൽ മക്താർതറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ-ഫീലിപ്പീൻസ് സേന ജപ്പാനുമുമ്പിൽ അടിയറവുവെച്ചു. മക്കാർതർ ഓസ്ട്രേലിയയിലേക്കും ഫീലിപ്പീൻസ് കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. കിസോൺ അമേരിക്കയിലേക്കും പലായനം ചെയ്യു. ജപ്പാനീസ് പട്ടാളമേധാവികൾ ഫിലിപ്പീൻസിനെ സ്വതന്ത്യറിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഗറില്ലായുദ്ധമുറകളിലുടെ ഫിലിപ്പീൻസ് പട്ടാളം ജപ്പാനെ നേരിട്ടുകൊണ്ടിരുന്നു. 1944 ൽ ഹുക്ബലാഹാപ് എന്ന ഫിലിപ്പീൻസ് ജനകീയസേന ലുസോൺ ദ്വീപിൽ നിയന്ത്രണം നേടി. 1944 ഒക്ടോബർ 20 ന് മക്കാർതറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫീലിപ്പീൻസിലെത്തി ജപ്പാനുമായി യുദ്ധം ആരംഭിച്ചു. സെപ്തംബർ 2 ന് ജപ്പാൻ ഔദോഗികമായി കീഴടങ്ങി. അപ്പോഴേക്കും നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിൽ ജപ്പാൻ തകർന്നിരുന്നു. 10 ലക്ഷം ഫിലിപ്പീൻസുകാരാണ് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ മരിച്ചതെന്നാണ് കണക്ക്.
സ്വാതന്ത്യത്തിലേക്ക്
[തിരുത്തുക]1946 ജൂലൈ 4 ന് ഫിലിപ്പീൻസ് സ്വതന്ത്യരാഷ്ട്രമായി.ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിനേതാവായ മാനുവൽ എൽ. റോക്സാസായിരുന്നു ആദ്യ പ്രസിഡന്റ്. വിവാദമായ ഫിലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ടിലൂടെ റോക്സാസ് അമേരിക്കയുമായി ബന്ധം ശക്തമാക്കി. 99 വർഷത്തേക്ക് ഫിലിപ്പീൻസിലെ 23 സൈനികകേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വാടകയ്ക്കു നൽക്കാനും രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തുല്യ പങ്കാളിത്തം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ട്രേഡ് ആക്ട്. പിൻക്കാലത്ത് കൊറിയ, വിയറ്റ്നാം, ചൈന, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിൽ അമേരിക്ക സൈനികമുന്നേറ്റങ്ങൾ നടത്തിയത് ഫിലിപ്പീൻസിലെ സൈനികകേന്ദ്രങ്ങളിൽ നിന്നായിരുന്നു. യുദ്ധകാലത്ത് ജപ്പാനുമായി സഹകരിച്ചവർക്ക് റോക്സാസ് പൊതുമാപ്പ് നൽകി എന്നാൽ യുദ്ധത്തിൽ ജപ്പാനെതിരെ പൊരുതിയ ജനകീയസേനയായ ഹുക്ബലഹാപിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1948 ഏപ്രിൽ 15 ന് റോക്സാസ് അന്തരിച്ചപ്പോൾ വൈസ് പ്രസിഡന്റ് എൽ പിഡിയോ കിറിനോ പ്രസിഡന്റായി. ഹുക്ബലാഹാപ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. ഫിലിപ്പീൻസിൽ വൻതോതിൽ ശ്രമമാരംഭിച്ചു. സി.ഐ.എ യുടെ പിന്തുണയോടെ 1953 ൽ റമോൺ മഗ്സാസെ പ്രസിഡന്റായതോടെ അമേരിക്കൻ വിരുദ്ധരെയും രാഷ്ട്രീയശത്രുക്കളെയും സി.ഐ.എ വകവരുത്തി.
മർക്കോസിന്റെ സർവാധിപത്യം
[തിരുത്തുക]
1965 ൽ നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫെർഡിനൻഡ് മർക്കോസ് (1917-1989) പ്രസിഡന്റായതോടെ അടിസ്ഥാനസൗകര്യത്തിലും വിദ്യാഭ്യാസരംഗത്തും ശക്തമായ നടപടികൾ സ്വീകരിച്ചു. 1969 ൽ മർക്കോസ് വീണ്ടും പ്രസിഡന്റായി. പുരോഗതിക്കൊപ്പം അഴിമതിയും ജനപ്പെരുപ്പവും രാജ്യത്ത് സംജാതമായി. മർക്കോസിന്റെ ദുർഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ന്യൂപീപ്പിൾസ് ആർമി രൂപീകരിച്ചു. മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടന മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി രംഗത്തിറങ്ങി. 1972 ൽ കമ്യൂണിസ്റ്റുകൾക്കെതിരെ പട്ടാളനിയമം പ്രഖ്യാപിച്ച മർക്കോസ് 1881 വരെ നിയമം തുടർന്നു. പട്ടാളനിയമകാലത്ത് മർക്കോസ് എല്ലാ പൗരാവകാശങ്ങളും റദ്ദാക്കുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ചെയ്തു. മർക്കോസിന്റെ കടുത്ത വിമർശകനായായ സെനറ്റർ ബെനിങ്ഗോ അക്കിനോ ആണ് തടവിലായവരിൽ പ്രമുഖൻ. രണ്ടിൽ കൂടുതൽ തവണ പ്രസിഡന്റാവാമെന്ന് ഭരണഘടന പൊളിച്ചെഴുതിയ മർക്കോസ് പ്രസിഡന്റ് പദവിയിൽ തുടർന്നു. 1981 ൽ പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ജയിച്ച മർക്കോസ് വീണ്ടും പ്രസിഡന്റായി. 1983 ൽ വർഷങ്ങൾ നീണ്ട പ്രവാസവാസം കഴിഞ്ഞ് ബെനിങ്ഗോ അക്കിനോ ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ മർക്കോസിന്റെ പട്ടാളം വെടിവെച്ച് കൊന്നു. ഇതോടെ മർക്കോസിനെതിരായ ജനവികാരവും അമേരിക്കൻ സമ്മർദ്ദവും മൂലം 1986 ഫ്രബുവരിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മർക്കോസ് നിർബന്ധിതനായി. അക്കിനോയുടെ ഭാര്യ കൊറസോൺ അക്കിനോയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. വ്യാപകമായി തട്ടിപ്പു നടന്ന തെരഞ്ഞെടുപ്പിൽ മർക്കോസ് വിജയിച്ചുവെങ്കിലും പ്രതിപക്ഷവും അന്താരാഷ്ട്ര നീരിക്ഷകരും അമേരിക്കയും തെരഞ്ഞെടുപ്പു ഫലം അംഗീകരിച്ചില്ല. സൈന്യാധിപൻ ജനറൽ ഫിദെൽ റമോസും പ്രതിരോധമന്ത്രി ഹുവാൻ പോൺസ് എന്റീലും എതിർത്തോടെ മർക്കോസ് ഫിലിപ്പീൻസിൽ നിന്നും പലായനം ചെയ്തു. ഫ്രബുവരി 25 ന് കൊറസോൺ അക്കിനോ പ്രസിഡന്റായി.

കൊറസോൺ അക്കിനോയുടെ ഭരണകാലത്ത് ഫിലിപ്പീൻസിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. പ്രസിഡണ്ടിന് പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനയിൽ നിന്നും റദ്ദാക്കി. ഫിലിപ്പീൻസിലെ അമേരിക്കയുടെ സൈനികസാന്നിധ്യം ഒഴിവാക്കുകയും ചെയ്തു. 1992 ൽ കൊറസോണിന്റെ പിന്തുണയോടെ മുൻസൈന്യാധിപൻ ഫിദെൽ റമോസ് പ്രസിഡന്റായി. 1996 ൽ മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി പേരാടുന്ന മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയുമായി റമോസ് സമാധാനക്കരാറിൽ ഒപ്പുവെച്ചു. സ്വതന്ത്രഇസ്ലാം രാഷ്ട്രത്തിനായി മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയിലെ ഒരു വിഭാഗം ഇപ്പോഴും സായുധകലാപത്തിലാണ്. 1998 ൽ മുൻ സിനിമാതാരവും വൈസ് പ്രസിഡണ്ടുമായ ജോസഫ് ട്രാഡാ പ്രസിഡന്റായി. അഴിമതിയാരോപണത്തെ തുടർന്ന് 2001 ൽ രാജിവെച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് ഗ്ലോറിയ മക്കപാഗൽ-അറോയോ പ്രസിഡന്റായി. 2004 ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഗ്ലോറിയ വീണ്ടും പ്രസിഡന്റായി. 2010 ജൂൺ 30 നു നടന്ന തെരഞ്ഞെടുപ്പിൽ കൊറസോൺ അക്കിനോയുടെ മകൻ നൊയ്നൊയ് അക്കിനോ അഥവാ ബെനിഞ്ഞോ അക്കിനോ മൂന്നാമൻ പ്രസിഡന്റായി.
ബെനിഞ്ഞോ അക്കിനോ III യുടെ ഭരണം (2010–2016)
[തിരുത്തുക]
കൊറസോൺ അക്കിനോയുടെ പുത്രനായ ബെനിഞ്ഞോ അക്കിനോ III 2010 ജൂൺ മുപ്പതിനു ഭരണം ആരംഭിച്ചു. ദാരിദ്യനിർമ്മാർജ്ജനം, അഴിമതി തുടച്ചുനീക്കൽ, സുതാര്യമായ ഭരണം, ഒരു നൂതന വ്യവസായികരാജ്യം കെട്ടിപടുത്തുവാൻ ഉതകുന്ന വിപണി എന്നിവയിൽ ഊന്നൽ നൽകുന്ന പരിഷ്കാരങ്ങളിൽ അധിഷ്ടിതമായ ഭരണമായിരുന്നു അദ്ദേഹം അവകാശപ്പെട്ടതു്. 2008-ൽ പ്രസിഡണ്ട് ഗ്ലോറിയ അറോയോ ആരംഭിച്ച K–12 പഠനപദ്ധതിയുടെ നടപ്പാക്കൽ പ്രക്രിയ അദ്ദേഹം തുടരുകയും കിന്റർഗാഡൻ വിദ്യഭ്യാസം 2012-ലെ കിന്റർഗാഡൻ എജുക്കേഷൻ റിഫോം ആക്റ്റിലൂടെയും 12 വർഷത്തെ വിദ്യാഭ്യാസം 2013-ലെ എൻഹാൻസ്ഡ് ബേസിക്ക് എജുക്കേഷൻ ആക്റ്റ് പ്രകാരവും നിർബന്ധിതമാക്കി.[8][9]

2013 നവംബർ 8-ന് ആഞ്ഞടിച്ച ഹയാൻ ചുഴലിക്കാറ്റ് വിസായസ് പ്രദേശത്തിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തിവെച്ചു. [10][11] വിദേശരാജ്യങ്ങൾ വൻ തോതിൽ സഹായം അയച്ചെങ്കിലും ജനങ്ങളുടെ സുരക്ഷയെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്തൂക്കം നൽകിയാണ് ഇവയുടെ വിതരണത്തിൽ ഭരണകൂടം പ്രവർത്തിച്ചുവെന്ന വെളിപ്പെടുത്തലുകൾ പുനരധിവാസ ശ്രമങ്ങൾ തകരാറിലാക്കി.
2014-ൽ, മോറോ ഇസ്ലാമിക് ലിബറേഷൻ ഫ്രണ്ടുമായി (MILF) 17 വർഷത്തെ ചർച്ചകൾക്ക് ശേഷം, മിൻഡാനാവോയിലും സുലുവിലും സമാധാനം സ്ഥാപിക്കാൻ ശ്രമിച്ച ഒരു നീക്കത്തെ തുടർന്ന് ബാങ്‌സമോറോയെക്കുറിച്ചുള്ള സമഗ്ര കരാർ ഒപ്പുവച്ചു.[12]2014 ഏപ്രിൽ 28-ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഫിലിപ്പീൻസ് സന്ദർശിച്ചപ്പോൾ, അക്വിനോ ഒരു പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനാ താവളങ്ങൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നു..[13][14][15][16]
ഫ്രാൻസിസ് മാർപ്പാപ്പ 2015 ജനുവരി 15 മുതൽ 19 വരെ ഫിലിപ്പീൻസ് സന്ദർശിക്കുകയും ഹയാൻ ചുഴലിക്കാറ്റിന് ഇരയായവരെ നേരിൽ കാണുകയും ചെയ്തു[17][18]
അക്വിനോയുടെ പ്രസിഡൻസിക്ക് കീഴിൽ, ഫിലിപ്പീൻസ് ചൈനയുമായി, ദക്ഷിണ ചൈനാ കടലിലെ സ്കാർബറോ ഷോളിലെ സംഘർഷം, സ്പ്രാറ്റ്ലി ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഏറ്റുമുട്ടലുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ആഗോള ആർബിട്രേഷൻ ട്രൈബ്യൂണലിൽ ചൈനയ്‌ക്കെതിരെ പരമാധികാര കേസ് ഫയൽ ചെയ്യാൻ ഫിലിപ്പീൻസിന് കഴിഞ്ഞു. പിന്നീട് 2014-ൽ, ഹേഗിലെ ആർബിട്രേഷൻ ട്രൈബ്യൂണലിൽ ഒരു കേസ് ഫയൽ ചെയ്തു, സൗത്ത് തോമസ് ഷോളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥർക്കായി സാധനങ്ങൾ കൊണ്ടുപോകുന്ന ഒരു ചെറിയ ഫിലിപ്പൈൻ കപ്പലിനെ ചൈനീസ് കപ്പലുകൾ ഉപദ്രവിച്ചതായി ആരോപിച്ച്, ദക്ഷിണ ചൈനാ കടലിലെ ബീജിംഗിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തുകൊണ്ട് അക്വിനോ ഭരണകൂടം ഒരു കേസ് ഫയൽ ചെയ്തു. [19]
2016 ജനുവരി 12-ന്, ഫിലിപ്പീൻസിലെ സുപ്രീം കോടതി, അമേരിക്കൻ താവളങ്ങൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് വഴിയൊരുക്കുന്ന മെച്ചപ്പെടുത്തിയ പ്രതിരോധ സഹകരണ കരാറിനെ ശരിവച്ചു.[20] 2016 മാർച്ച് 23-ന്, ദിവാട്ട-1 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചു, ഇത് രാജ്യത്തെ ആദ്യത്തെ മൈക്രോ-സാറ്റലൈറ്റും ഫിലിപ്പിനോകൾ നിർമ്മിച്ച് രൂപകൽപ്പന ചെയ്ത ആദ്യത്തെ ഉപഗ്രഹവുമായി മാറി.[21]
റോഡ്രിഗോ ഡുറ്റെർടിന്റെ ഭരണം (2016–2022)
[തിരുത്തുക]
അക്വിനോയെത്തുടർന്ന് പ്രസിഡണ്ടായ റോഡ്രിഗോ ഡുറ്റെർട്, മിന്ദനാവോയിൽ നിന്നുമുള്ള ആദ്യത്തെ പ്രസിഡണ്ടായി. ഈ പദവിയിലെത്തി ആദ്യത്തെ 100 ദിവസങ്ങളിൽ ജനങ്ങൾ പരാതി സമർപ്പിക്കാനായി 8888 എന്ന ടെലഫോൺ ഹോട്ട്ലൈൻ ആരംഭിക്കുകയും, അടിയന്തര ഫോൺ നമ്പർ 117 എന്നത് 911 ആയി പുതുക്കയും ചെയ്തു.[22][23] ആറ് മാസത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്ന തെരഞ്ഞേടുപ്പ് വാഗ്ദാനം നടപ്പിലാകാനായി മയക്ക്മരുന്നിനെതിരായ തീവ്രമായ യുദ്ധം ആരംഭിച്ചു. [24] 2019 ആഗസ്ത് ആയപ്പോഴേക്കും മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 5,779 ആയി.[25][26][27] അറോയോയും അക്വിനോയും തുടർന്നുവന്ന K–12 പഠനപദ്ധതിയുടെ നടപ്പാക്കൽ തുടർന്നു.
അവലംബം
[തിരുത്തുക]
- ↑ Mijares, Armand Salvador; Détroit, Florent; Piper, Philip; Grün, Rainer; Bellwood, Peter; Aubert, Maxime; Champion, Guillaume; Cuevas, Nida; De Leon, Alexandra; Dizon, Eusebio (July 2010). "New evidence for a 67,000-year-old human presence at Callao Cave, Luzon, Philippines". Journal of Human Evolution. 59 (1): 123–132. Bibcode:2010JHumE..59..123M. doi:10.1016/j.jhevol.2010.04.008. PMID 20569967.
- ↑ Grün, Rainer; Stringer, Chris (2023-12-15). "Direct dating of human fossils and the ever-changing story of human evolution". Quaternary Science Reviews. 322 108379. Bibcode:2023QSRv..32208379G. doi:10.1016/j.quascirev.2023.108379. ISSN 0277-3791.
- ↑ Détroit, Florent; Dizon, Eusebio; Falguères, Christophe; Hameau, Sébastien; Ronquillo, Wilfredo; Sémah, François (December 2004). "Upper Pleistocene Homo sapiens from the Tabon cave (Palawan, The Philippines): description and dating of new discoveries". Comptes Rendus Palevol. 3 (8): 705–712. Bibcode:2004CRPal...3..705D. doi:10.1016/j.crpv.2004.06.004. S2CID 140135409.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Reid2007എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Larenaഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Bellwood, Peter; Fox, James J.; Tryon, Darrell, eds. (2006). The Austronesians: Historical and Comparative Perspectives. Comparative Austronesian Series. ANU Press. pp. 37–38. ISBN 978-1-920942-85-4. JSTOR j.ctt2jbjx1.
- ↑ ലിപികളും മാനവസംസ്കാരവും, പ്രൊ. കെ.ഏ. ജലീൽ
- ↑ "Republic Act No. 10157". Official Gazette of the Republic of the Philippines. 20 January 2012. Archived from the original on June 5, 2017. Retrieved 1 September 2023.
- ↑ "Aquino signs K–12 bill into law". Rappler. May 15, 2013. Retrieved September 20, 2014.
- ↑ Typhoon Haiyan death toll rises over 5,000 (Report). BBC. November 22, 2013. Retrieved November 22, 2013.
- ↑ "Tacloban: City at the centre of the storm". BBC. November 12, 2013. Retrieved September 20, 2014.
- ↑ Landingin, Roel (March 27, 2014). "Philippines signs deal with Muslim rebels". Financial Times. Archived from the original on December 10, 2022.
- ↑ "Obama to stay overnight in PH". Rappler. April 1, 2014. Archived from the original on June 8, 2020. Retrieved April 1, 2014.
- ↑ "US, PH reach new defense deal". ABS-CBN News. April 27, 2014. Archived from the original on December 28, 2014. Retrieved April 27, 2014.
- ↑ "Philippines, US sign defense pact". Agence France-Presse. ABS-CBN News. April 28, 2014. Archived from the original on December 28, 2014. Retrieved April 29, 2014.
- ↑ Postrado, Leonard (January 13, 2016). "EDCA prevails". Manila Bulletin. Archived from the original on March 5, 2016. Retrieved January 14, 2016.
- ↑ "Pope Francis greeted by ecstatic Philippines crowds". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). January 15, 2015. Retrieved September 14, 2021.
- ↑ "Pope Francis in the Philippines". CNN. January 15, 2015. Retrieved September 14, 2021.
- ↑ "Philippines files case to UN in South China Sea dispute". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). March 31, 2014. Retrieved September 14, 2021.
- ↑ Torres-Tupas, Tetch (January 12, 2016). "Supreme Court upholds legality of Edca". Inquirer.net.
- ↑ Panela, Shaira (March 23, 2016). "PH microsatellite Diwata-1 heads to Int'l Space Station". Rappler.
- ↑ Corrales, Nestor (July 7, 2016). "Duterte administration to launch 24-hour hotline in August". Philippine Daily Inquirer. Retrieved July 9, 2016.
- ↑ "Dial 8888, 911: Gov't opens complaints, emergency hotlines". ABS CBN News. August 1, 2016. Retrieved August 1, 2016.
- ↑ "Duterte sworn in as Philippines president". Reuters. June 30, 2016. Retrieved August 24, 2016.
- ↑ "Between Duterte and a death squad, a Philippine mayor fights drug-war violence". Reuters. March 16, 2017.
- ↑ "#RealNumbersPH". Philippine Information Agency. Archived from the original on May 17, 2017. Retrieved May 22, 2017.
- ↑ "Cayetano: PH war on drugs exaggerated by fake news". ABS-CBN. May 5, 2017. Retrieved May 22, 2017.