കരട്:പത്മിനി (സിനിമ)
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 37 days ago Ranjithsiji (talk | contribs) ആണ്. (Purge) |
ദക്ഷിണേന്ത്യൻ ചിത്രകലയിലെ പ്രഥമ വനിതയായ ടി. കെ. പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി, സുസ്മേഷ് ചന്ത്രോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ൽ പ്രദർശനത്തിനെത്തിയ ഫീച്ചർ ഫിലിമാണ് പത്മിനി.
| പത്മിനി | |
|---|---|
പത്മിനി സിനിമയുടെ പോസ്റ്റർ | |
| സംവിധാനം | സുസ്മേഷ് ചന്ത്രോത്ത് |
| കഥ | സുസ്മേഷ് ചന്ത്രോത്ത് |
| നിർമ്മാണം | ടി കെ ഗോപാലൻ |
റിലീസ് തീയതി | 2018 |
ദൈർഘ്യം | 75 മിനിറ്റ് |
പ്രമേയം
[തിരുത്തുക]1940 മുതൽ 1969 വരെയുള്ള 29 വർഷം ടി കെ പത്മിനിയെന്ന വിഖ്യാത ചിത്രകാരിയുടെ കേരളത്തിലെയും മദിരാശിയിലെയും ജീവിതമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
സാങ്കേതികവിദഗ്ധർ
[തിരുത്തുക]*ഛായാഗ്രഹണം – മനേഷ് മാധവൻ *സംഗീതം -ശ്രീവത്സൻ ജെ മേനോൻ *ഗാനരചന - മനോജ് കുറൂർ *ചിത്രസംയോജനം- ബി അജിത്കുമാർ *ഓഡിയോഗ്രഫി - ജിയോ പയസ് *വിഷ്വൽ എഫക്റ്റ് &ഡിസൈൻ -റാസി
അഭിനേതാക്കൾ
[തിരുത്തുക]- അനുമോൾ - ടി കെ പത്മിനി
- ഇർഷാദ് അലി - ദിവാകരമേനോൻ
- സഞ്ജുശിവറാം - കെ ദാമോദരൻ
- പി എൻ സൂര്യസാനു - വി ടി ഭട്ടതിരിപ്പാട്
- ആയില്യൻ - സി എൻ കരുണാകരന്റെ ചെറുപ്പകാലം
- ഷാജു ശ്രീധർ - പി കുഞ്ഞിരാമൻ നായർ
- ഡോ കൃഷ്ണദാസ് - ആർട്ടിസ്റ്റ് നമ്പൂതിരി
- പ്രിയനന്ദനൻ - നമ്പൂതിരിയുടെ ബന്ധു
- ടി കെ ശാരികലക്ഷ്മി - ടി കെ പത്മിനിയുടെ കുട്ടിക്കാലം
- ജിജി ജോഗി - കോച്ചി
- അച്യുതാനന്ദൻ - കെ എൽ ദേവസി
- ടി സി രാജേഷ് സിന്ധു - ഡോക്ടർ
- എസ് അമുദ - പത്മിനിയുടെ കുട്ടിക്കാലം
- സുമേഷ് സി എൻ - ഇടശ്ശേരി ഗോവിന്ദൻ നായർ
- ടി കെ രഘുനാഥൻ - ഉണ്ണീരിക്കുറുപ്പ്
- കെ ശോഭന - അമ്മുക്കുട്ടിയമ്മ
- ടി കെ ശാന്തി - അമ്മുണ്ണി അമ്മ
ആദ്യത്തെ പ്രദർശനം
[തിരുത്തുക]- എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ 2018-ൽ ആദ്യമായി പ്രദർശിപ്പിച്ചു.
ഓർമ്മ
[തിരുത്തുക]
സുസ്മേഷ് ചന്ത്രോത്ത്
തന്റെ ചെറിയമ്മയുടെ ഓർമ്മ നിലനിർത്തുന്നതിനായി ദൃശ്യമാധ്യമത്തിൽ നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് കൊൽക്കത്തയിൽ വെച്ച് ടി. കെ ഗോപാലൻ ചോദിക്കുന്നതിനും വളരെ മുമ്പേ ടി. കെ പത്മിനി എന്ന അത്ഭുതപ്രതിഭയിലേക്കുള്ള എന്റെ യാത്ര തുടങ്ങിയിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാത്തതും എന്നാൽ എന്നെ വ്യക്തിപരമായി തൃപ്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള കലാസഞ്ചാരമായിരുന്നു അത്. സ്വാഭാവികമായും ചിത്രകലയോടുണ്ടായിരുന്ന അടുപ്പം അതിനൊരു മുഖ്യകാരണമായി. അങ്ങനെ കുട്ടിക്കാലത്തുതന്നെ കൃഷ്ണകുമാർ എന്ന ശില്പിയും ടി. കെ പത്മിനി എന്ന ചിത്രകാരിയും എന്റെ ബോധത്തിലേക്ക് മുഴക്കമുള്ള ശബ്ദമായി പ്രവേശിച്ചു.
കേരളം മുങ്ങിപ്പോയാലും പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലൂടെ കേരളത്തെ പൂർണ്ണമായും പുനർനിർമ്മിക്കാം എന്നു പറയുന്നതുപോലെ, പൊന്നാനിയും കാടഞ്ചേരിയും ഉൾപ്പെടുന്ന ഭൂഭാഗം അപ്രത്യക്ഷമായാലും പത്മിനിച്ചിത്രങ്ങൾ ചേർത്തുനോക്കി അതിനെ പുനർനിർമ്മിക്കാൻ കഴിയും. അത്രത്തോളം ഗ്രാമജീവിതവും ജനജീവിതവും അതിന്റെ തന്നതായ സ്വപ്നങ്ങളും പത്മിനിച്ചിത്രങ്ങളിലുണ്ട്. പത്മിനിയെക്കുറിച്ച് സിനിമയെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കാണുന്നവർക്കും ബോധ്യം വരണം. ആ കാലം, വീട്, “കുടുംബാംഗങ്ങൾ, നാട്ടുകാർ, ഗ്രാമം, അതെല്ലാം തിരികെവരണം.
ആദ്യത്തെ തിരക്കഥയിൽ നിന്നും സംഗ്രഹിച്ച രണ്ടാമത്തെ തിരക്കഥയിലേക്കും അതിലൂടെ ഉണ്ടായ കുഞ്ഞുസിനിമയിലേക്കും വന്നപ്പോൾ ഊർന്നിറങ്ങിപ്പോയ " പത്മിനി " എന്റെ കൂടെത്തന്നെയുണ്ട്. അമ്പതാണ്ടുകൾക്കു മുമ്പുള്ള മദിരാശിയും മറീന ബീച്ചും എഗ്മൂർ തെരുവുകളും എം. ഗോവിന്ദന്റെ വസതിയും പൊന്നാനിയും എണ്പതോളം കൊല്ലം മുമ്പുണ്ടായിരുന്ന കാടഞ്ചേരിയും പൂർണ്ണമായും പുനരാവിഷ്കരിക്കാൻ കഴിയുന്ന കാലത്ത്, ബ്ലാക്ക് ആൻഡ് ആൽബത്തിൽ കാറ്റിനെതിരെ മുഖം അല്പം താഴ്ത്തി നിൽക്കുന്ന ടി. കെ പത്മിനി അതേപോലെ പുനരവതരിക്കും. എനിക്കത് സാധിച്ചില്ലെങ്കിൽ ഇനി വരുന്ന ആളുകൾക്ക് അതിനു സാധിക്കും. സാധിക്കണം. അത്രത്തോളം പത്മിനിച്ചിട്ട ദക്ഷിണേന്ത്യയുടെ ചിത്രകലയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നോളം ആരുമത് മായ്ച്ചിട്ടുമില്ല. ഇപ്പോളും പത്മിനിക്കുശേഷം മറ്റൊരു പെൺകുട്ടി അത്രയും പ്രതിഭയോടെയും ശക്തിയോടെയും ജന്മവാസനയോടെയും ദക്ഷിണേന്ത്യയിൽ അവതരിച്ചിട്ടുമില്ല. കാലത്തിന്മേലുള്ള ടി. കെ പത്മിനിയുടെ കരുത്തുറ്റ കൈയ്യൊപ്പ് അതാണ്. - സുസ്മേഷ് ചന്ത്രോത്ത് [ സംവിധായകൻ - പത്മിനി സിനിമ ] (ലേഖനം - കേരളലളിത കലാഅക്കാദമി പ്രസിദ്ധീകരിച്ച ടി. കെ പത്മിനി എന്നുള്ള പുസ്തകത്തിൽ നിന്നും.)

ടി. കെ. ഗോപാലൻ
നാലോ അഞ്ചോ വയസ്സു മുതൽ ഏഴു വയസ്സുവരെയുള്ള ഓർമ്മകളിലൂടെ എന്റെ ചെറിയമ്മയെ ഞാനെങ്ങനെ വരച്ചിടുക എന്നറിയില്ല. ഇതൊന്നും പ്രാധാന്യത്തോടെ ഓർക്കാനോ ഓർത്തുവെയ്ക്കാനോ ഉള്ള പ്രായമോ കാലമോ ആയിരുന്നില്ല ഞങ്ങൾക്കാർക്കും. ഒരുപക്ഷേ, ഞങ്ങളുടെയെല്ലാം വല്യമ്മാമ ആയിരുന്ന ടി. കെ ദിവാകരമേനോനൊഴിച്ച്. അദ്ദേഹമായിരുന്നു വലിയ കാരണവർ. അമ്മാമ പിന്തുണച്ചില്ലായിരുന്നുവെങ്കിൽ ചെറുപ്പത്തിലേ തന്നെ വര നിർത്താൻ ഞങ്ങളുടെ ചെറിയമ്മ നിർബന്ധിതയാവുമായിരുന്നു. എന്നാൽ വരയ്ക്കാനും കവിത എഴുതാനും താല്പര്യമുണ്ടായിരുന്ന അമ്മാമ അനന്തരവൾ പത്മിനിയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. സ്വന്തം അമ്മയും സഹോദരങ്ങളും അടക്കമുള്ളവർ ശക്തമായി എതിർത്തപ്പോഴും അവസാനശ്വാസം വരെയും ഒപ്പം നിന്നതും അമ്മാമയാണ്. ആ അമ്മാമ ഉണ്ടായിരുന്നില്ലെങ്കിൽ ഞങ്ങളും ഞങ്ങളുടെ കുടുംബത്തിലെ കലാപ്രതിഭയെ മനസ്സിലാക്കുമായിരുന്നുമില്ല.
- ടി കെ ഗോപാലൻ [ നിർമ്മാതാവ് പത്മിനി സിനിമ. ടി. കെ പത്മിനിയുടെ സഹോദരീപുത്രൻ. (ലേഖനം - കേരളലളിത കലാഅക്കാദമി പ്രസിദ്ധീകരിച്ച ടി. കെ പത്മിനി എന്നുള്ള പുസ്തകത്തിൽ നിന്നും)
ഗാലറി
[തിരുത്തുക]




https://m3db.com/film/padmini https://www.asianetnews.com/entertainment/susmesh-chandroth https://www.manoramaonline.com/women/features/life-story-of-t-k-padmimi.html https://kochilocalpedia.com/renovated-t-k-padmini-art-gallery-opened-for-public/