കരട്:തർത്തിൽ
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 2 months ago Ranjithsiji (talk | contribs) ആണ്. (Purge) |
"أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا"
'Or add to it, and recite the Qur'an in slow, measured rhythmic tones.'
തർതീൽ' (അറബി: ترتيل) എന്നാൽ സ്തുതിഗീതം അല്ലെങ്കിൽ താളാത്മകമായ പാരായണം എന്നാണർത്ഥം. ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട് ഈ പദത്തെ സാധാരണയായി "ശരിയായ ക്രമത്തിൽ", "തിടുക്കമില്ലാതെ", അല്ലെങ്കിൽ "വ്യക്തതയോടെയുള്ള പാരായണം" എന്നിങ്ങനെയാണ് വിവർത്തനം ചെയ്യാറുള്ളത്.
| Quran |
|---|
![]() |
"സാവധാനത്തിലുള്ള, അളന്ന താളാത്മകമായ സ്വരങ്ങൾ" എന്ന് വിവർത്തനം ചെയ്തിരിക്കുന്ന അറബി പദം tarteel ആണ്. [1] ജിബ്‌രീൽ മുഹമ്മദിന് ഖുർആൻ വെളിപ്പെടുത്തിയ രീതിയിൽ അതിന്റെ ശരിയായ പാരായണ നിയമങ്ങൾ വിശദീകരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
പാരായണം ചെയ്യുമ്പോൾ പദങ്ങളുടെയും വാചകങ്ങളുടെയും 'ഫസൽ' (വേർതിരിക്കൽ), 'വസൽ' (യോജിപ്പിക്കൽ) എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച വചനത്തിന് ഇബ്നു കസീർ നൽകിയ വ്യാഖ്യാനം ഇപ്രകാരമാണ്:
"ഖുർആൻ സാവധാനം, അക്ഷരങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാരായണം ചെയ്യുക; ഖുർആനിലെ അർത്ഥങ്ങൾ മനസ്സിലാക്കുന്നതിനും അവയെക്കുറിച്ച് ചിന്തിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു."
നാലാമത്തെ ഖലീഫയായ അലി ഇബ്നു അബീത്വാലിബ് (റ) പ്രസ്താവിച്ചത്, അക്ഷരങ്ങളെ അവയുടെ മഖ്‌രിജുകളിൽ (ഉച്ചാരണ സ്ഥാനങ്ങൾ) നിന്ന് കൃത്യമായി പുറപ്പെടുവിക്കുന്നതിനെയാണ് 'തർതീൽ' എന്ന് പറയുന്നത് എന്നാണ്. വാക്കുകൾ വ്യക്തമായും സാവധാനത്തിലും ഉച്ചരിക്കുക, അർത്ഥം മനസ്സിലാക്കി പാരായണം ചെയ്യുക, ഉള്ളടക്കം ശരിയായ രീതിയിൽ അവതരിപ്പിക്കുക എന്നിവയ്ക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്.
കേൾവിക്കാർക്ക് മനസ്സിലാകാത്ത വിധം വേഗത്തിലോ അല്ലെങ്കിൽ അവർക്ക് മടുപ്പ് തോന്നുംവിധം അമിത വേഗത്തിലോ ഖുർആൻ ഓതരുത്. അതുപോലെ തന്നെ, വല്ലാതെ സമയം എടുക്കുന്ന തരത്തിൽ അമിതമായ സാവധാനത്തിലും ആവരുത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "മധ്യനിലപാട് സ്വീകരിക്കുന്നതാണ് ഉത്തമം." ഇതിനെ അറബിയിൽ ഇപ്രകാരം പറയുന്നു:
"ഖൈറുൽ ഉമൂരി ഔസതുഹാ" (خير الأمور أوسطها) (കാര്യങ്ങളിൽ ഏറ്റവും ഉത്തമമായത് മിതമായവ അഥവാ മധ്യനിലപാടാണ്.)
- ↑ Pereyra, David H. (30 December 2020). Proclaiming Holy Scriptures: A Study of Place and Ritual (in ഇംഗ്ലീഷ്). Routledge. ISBN 978-1-000-32988-9.
