ഉള്ളടക്കത്തിലേക്ക് പോവുക

കരട്:കോപ്പർ നിക്കസ് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചത്തിൻ്റെ കേന്ദ്രത്തിൽ ഭൂമിയാണെന്നും മറ്റു ആഗോള ഗ്രഹങ്ങളെല്ലാം അതിനെ വലം വയ്ക്കുന്നുവെന്നും വിശ്വസിച്ചിരുന്ന ഒരു കാലത്ത് അതല്ലെന്നും സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും മറ്റു ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നുവെന്നും കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞനാണ് കോപ്പർ നിക്കസ്. ഈ മാറ്റത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങൾ ഉണ്ട് .ആദ്യത്തേത് അങ്ങേയറ്റം ഗണിതശാസ്ത്രപരവും ഗലീലിയോയുടെ ഒരു ലഘുലേഖയുടെ പ്രസിദ്ധീകരണത്തോടെ 1610-ൽ ആരംഭിക്കുന്ന രണ്ടാം ഘട്ടവുമാണ്. 1543-ൽ നിക്കോളാസ് കോപ്പർനിക്കസിൻ്റെ ഡി വിപ്ലവിബസ് ഓർബിയം കോലെസ്റ്റിയം എന്ന ഗ്രന്ഥത്തിൻറെ പ്രസിദ്ധീകരണത്തോടെയാണ് ഈ മാറ്റത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത്. കോപ്പർ നിക്കസ് അന്തരിച്ച് ഏകദേശം അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾ അപകടം പിടിച്ചതും എതിർക്കപ്പെടേണ്ടതുമാണെന്ന് മതാധികാരികൾ വിധി കൽപിച്ചു. 1616ൽ ഈ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിച്ച തന്റെ വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ ഉന്നതരുടെ പ്രോത്സാഹനവും കോപ്പർ നിക്കസിന് ലഭിക്കുകയുണ്ടായി.[1]

അവലംബം

[തിരുത്തുക]
  1. https://www.researchgate.net/publication/332320835_Why_did_the_Copernican_revolution_take_place_in_Europe_rather_than_China. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)