കരട്:കിം ഇൽ സങ്
| ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 8 days ago CommonsDelinker (talk | contribs) ആണ്. (Purge) |

കിം ഇൽ സങ് (ജനനം: 15 ഏപ്രിൽ 1912 - 8 ജൂലൈ 1994) ഒരു ഉത്തരകൊറിയൻ വിപ്ലവകാരിയും, സൈനിക മേധാവിയും, രാഷ്ട്രീയക്കാരനും, സ്വേച്ഛാധിപതിയും ആയിരുന്നു. 1948-ൽ അദ്ദേഹം ഉത്തരകൊറിയ സ്ഥാപിച്ചു.[1] 1994-ൽ മരണം വരെ അദ്ദേഹം ആ രാജ്യത്തെ നയിച്ചു. അദ്ദേഹത്തിന്റെ മകൻ കിം ജോങ് ഇൽ അദ്ദേഹത്തിന്റെ പിൻഗാമിയായി അധികാരത്തിലെത്തി, അദ്ദേഹത്തെ നിത്യ പ്രസിഡന്റായി പ്രഖ്യാപിച്ചു.[1][2]
പ്രാരംഭ ജീവിതം
[തിരുത്തുക]1912 ഏപ്രിൽ 15 ന് മാങ്യോങ്‌ഡെയിലാണ് കിം ഇൽ സങ് ജനിച്ചു. ബാല്യത്തിൽ ജപ്പാന്റെ കൊറിയയിലെ അധിനിവേശത്തിനെതിരെ പ്രവർത്തിച്ച നിരവധി പ്രതിരോധ പ്രസ്ഥാനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ചൈനയിൽ പ്രവർത്തിച്ച കൊറിയൻ ഗെറില്ല സേനകളുമായി ചേർന്നു.[3][4]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സൊവിയറ്റ് യുനിയന്നറ്റെ പിന്തുണയോടെ കിം ഇൽ സങ് ഉത്തര കൊറിയയിലെ പ്രധാന രാഷ്ട്രീയ നേതാവായി ഉയർന്നു. 1948-ൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തര കൊറിയ) രൂപീകരിക്കപ്പെട്ടു, അതിൻ്റെ ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിതനായി.[5][6]
1948 മുതൽ 1972 വരെ അദ്ദേഹം ഉത്തരകൊറിയയുടെ പ്രീമിയർ സ്ഥാനങ്ങളും 1972 മുതൽ 1994 വരെ ഉത്തരകൊറിയയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1949 മുതൽ 1966 വരെ അദ്ദേഹം വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (WPK) സെൻട്രൽ കമ്മിറ്റിയുടെ ചെയർമാനായിരുന്നു, തുടർന്ന് 1966 മുതൽ ജനറൽ സെക്രട്ടറിയുമായിരുന്നു.[1]
ആശയധാര
[തിരുത്തുക]കിം ഇൽ സങ് ജുചെ (Juche) എന്ന സ്വയംപര്യാപ്തതയുടെ ആശയം പ്രചരിപ്പിച്ചു. ഈ ആശയം ഉത്തര കൊറിയയുടെ ഔദ്യോഗിക രാഷ്ട്രീയ തത്വമായി പിന്നീട് സ്വീകരിക്കപ്പെട്ടു.[7][8]
മരണം
[തിരുത്തുക]കിം ഇൽ സങ് 1994 ജൂലൈ 8-ന് ഹൃദയാഘാതം മൂലം മരിച്ചു. മരണത്തിന് ശേഷം അദ്ദേഹം “എറ്റേണൽ പ്രസിഡന്റ്” എന്ന ബഹുമതി ലഭിച്ചു. അദ്ദേഹത്തിന്റെ മകനായ കിം ജോങ് ഇൽ രാജ്യത്തിന്റെ നേതാവായി.[9]
ചിത്രശാല
[തിരുത്തുക]- കിം ഇൽ സുങ്ങിന്റെ ബാല്യകാല ചിത്രം
- കിം ഇൽ-സുങ്ങും സുകാർണോയും
- 1958-ൽ ഷൗ എൻലായും കിം ഇൽ സുങ്ങും
- കിം ഇൽ-സങ്ങും ഹോ ചി മിന്നും, 1958
- കിം ഇൽ-സുങ്ങും പാർക്ക് ഹോൻ-യോങ്ങും
- കിം ഇൽ സുങ്ങും കുടുംബവും
- 2015-ൽ കിം ഇൽ സുങ്ങിനെ ചിത്രീകരിച്ച ഇന്തോനേഷ്യയുടെ സ്റ്റാമ്പ്
അവലംബം
[തിരുത്തുക]- 1 2 3 "Kim Il Sung | History | Research Starters | EBSCO Research" (in ഇംഗ്ലീഷ്). Retrieved 2026-03-11.
- ↑ "Kim Il Sung: The North Korean Leader" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2026-03-11.
- ↑ "Biography of Kim Il-Sung, Founding President of North Korea".
- ↑ M.D, Won Tai Sohn (2003-07-21). Kim Il Sung and Korea's Struggle: An Unconventional Firsthand History (in ഇംഗ്ലീഷ്). McFarland. ISBN 978-0-7864-1589-2.
- ↑ "Vladivostok News :: Soviets groomed Kim Il Sung for leadership". Retrieved 2026-03-11.
- ↑ 조선일보 (2023-07-03). "스탈린은 왜 88여단 김일성 대위를 북한 지도자로 지명했나" (in കൊറിയൻ). Retrieved 2026-03-11.
- ↑ Turner, Bryan S, ed. (2017-11-20). The Wiley‐Blackwell Encyclopedia of Social Theory (in ഇംഗ്ലീഷ്) (1 ed.). Wiley. doi:10.1002/9781118430873.est0820. ISBN 978-1-118-43086-6.
- ↑ https://digitalcommons.liberty.edu/cgi/viewcontent.cgi?article=1020&context=masters. Retrieved 2026-03-11.
{{cite web}}: Missing or empty|title=(help) - ↑ "north korean president kim il sung dies at 82".