ഉള്ളടക്കത്തിലേക്ക് പോവുക

അംബാപുവ, ഒഡീഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കരട്:അംബാപുവ, ഒഡീഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 384 കുടുംബങ്ങളുള്ള ഒരു ഇടത്തരം ഗ്രാമമാണ് അംബാപുവ. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1667 ജനസംഖ്യയുള്ള അംബാപുവ ഗ്രാമത്തിൽ 760 പുരുഷന്മാരും 907 സ്ത്രീകളുമാണുള്ളത് .ഗഞ്ചം ജില്ലയിൽ, ബെർഹാംപൂർ (ബ്രഹ്മപൂർ) നഗരത്തിന് സമീപമായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഈ സ്ഥലം. ഭക്ത സാലബേഗ കോളനി, ബീമാനഗർ, ദുര എന്നിവയാണ് ഇതിന്റെ സമീപപ്രദേശങ്ങളാണ്.[1]

കുട്ടികൾ

[തിരുത്തുക]

ഗ്രാമത്തിലെ ജനസംഖ്യയിൽ 213 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 12.78 ശതമാനം വരുമിത്. 105 ആൺകുട്ടികളും 108 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ പെൺകുട്ടികളാണ് കൂടുലതലുള്ളത്. 108 പെൺകുട്ടികളും 105ആൺകുട്ടികളുമാണുള്ളത്.

സമ്പദ്‌വ്യവസ്ഥയും തൊഴിലും

[തിരുത്തുക]

അംബാപുവ ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 757 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 38.04 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതലുള്ള വരുമാനം) എന്ന് വിവരിക്കുമ്പോൾ 61.96 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 757 തൊഴിലാളികളിൽ 91 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 23 പേർ കാർഷിക തൊഴിലാളികളുമാണ്.

ജാതി ഘടകം

[തിരുത്തുക]

ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 447 പട്ടിക ജാതിക്കാരും 0 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.

സാക്ഷരതാ നിരക്ക്

[തിരുത്തുക]

74.90% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 86.56% ഉം സ്ത്രീകളുടേത് 65.33% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [2]

ഗതാഗതസൗകര്യങ്ങൾ

[തിരുത്തുക]
  • റോഡ് മാർഗ്ഗം: ദേശീയപാത 16 (NH 16), ദേശീയപാത 59 (NH 59) എന്നിവ വഴിയും ബെർഹാംപൂർ - ഗോപാൽപൂർ റോഡ് വഴിയും ഇവിടേക്ക് എത്തിച്ചേരാം. അംബാപുവ ബസ് സ്റ്റോപ്പാണ് പ്രധാന യാത്രാകേന്ദ്രം.
  • റെയിൽവേ: ജഗന്നാഥപൂർ റെയിൽവേ സ്റ്റേഷൻ (ഏകദേശം 3.4 കി.മീ.), ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷൻ (ഏകദേശം 6.8 കി.മീ.) എന്നിവയാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ.
  • വിമാനത്താവളം: ഭുവനേശ്വർ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 163 കി.മീ.), വിശാഖപട്ടണം വിമാനത്താവളം (ഏകദേശം 274 കി.മീ.) എന്നിവയാണ് അടുത്തുള്ള വിമാനത്താവളങ്ങൾ.

അവലംബം

[തിരുത്തുക]
  1. ↑ "Ambapua Village , Berhampur". Retrieved 2026-09-21.
  2. ↑ [ https://www.census2011.co.in/data/village/410664-ambapua-orissa.html 2011ലെ സെൻസസ് കണക്കുകൾ]]
"https://ml.wikipedia.org/w/index.php?title=അംബാപുവ,_ഒഡീഷ&oldid=4668405" എന്ന താളിൽനിന്ന് ശേഖരിച്ചത്