കരകുളം ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരകുളം ചന്ദ്രൻ
ജനനം(1950-04-19)ഏപ്രിൽ 19, 1950
മരണംഡിസംബർ 7, 2018(2018-12-07) (പ്രായം 68)
ദേശീയത ഇന്ത്യ
തൊഴിൽനാടക-സിനിമ- സീരിയൽ നടൻ, നാടക സംവിധായകൻ
പങ്കാളി(കൾ)സൂസൻ ചന്ദ്രൻ
കുട്ടികൾനിതീഷ് ചന്ദ്രൻ
നിതിൻ ചന്ദ്രൻ
മാതാപിതാക്ക(ൾ)
  • നാരായണ പിള്ള
  • വിശാലാക്ഷി അമ്മ

ഒരു മലയാളം നാടക, ടെലിവിഷൻ സീരിയൽ, സിനിമാ നടനും നാടക സംവിധായകനുമാണ് കരകുളം ചന്ദ്രൻ. 118 നാടകങ്ങൾ സംവിധാനം ചെയ്യുകയും, അൻപതോളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 88 ടെലിവിഷൻ സീരിയലുകളിലും, അഞ്ചു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക സംവിധായകനുള്ള സംസ്ഥാന നാടക അവാർഡ് (1997, 1998, 1999, 2000 വർഷങ്ങളിൽ), മികച്ച നാടക സംവിധായകനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം (2008), മികച്ച സീരിയൽ നടനുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം (2015), സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡ് (2008) എന്നിവയുൾപ്പടെ എൺപതിൽ അധികം സംസ്ഥാനതല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1]

ജീവിത രേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള കരകുളത്ത് നെല്ലിവിള വീട്ടിൽ നാരായണപിള്ളയുടേയും വിശാലാക്ഷി അമ്മയുടേയും മകനായി 1950 ഏപ്രിൽ 19 ന് ജനനം.

നാലാം വയസിൽ നാട്ടിൻപുറത്തെ വായനശാലയിലെ നാടകത്തിൽ ബാലനടനായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. പ്രഫ. ജി.ശങ്കരപിള്ളയുടെ നാടകകളരിയിൽ വിദ്യാർഥിയായി പ്രവേശിച്ച ശേഷം 1968 ൽ നാടകരംഗത്തു സജീവമായി.[2] വയലാ വാസുദേവൻ പിള്ളയുടെ തീർഥാടനമാണ് ആദ്യ പ്രഫഷനൽ നാടകം.[2]

ഒരു പതിറ്റാണ്ടിലേറെക്കാലം തോപ്പിൽ ഭാസിയുടെ ശിക്ഷണത്തിൽ നാടകരംഗത്ത് പ്രാഗത്ഭ്യം നേടി.[3] 1970 മുതൽ 1981 വരെ കെ.പി.എ.സിയിൽ പ്രവർത്തിച്ച അദ്ദേഹം, 1985 ൽ കൊല്ലത്തുനിന്ന് അജന്ത എന്ന നാടക പ്രസ്ഥാനത്തിനു രൂപം നൽകി.[2] 118 നാടകങ്ങൾ സംവിധാനം ചെയ്യുകയും, അൻപതോളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 88 ടെലിവിഷൻ സീരിയലുകളിലും, ശ്രീ നാരായണ ഗുരു ഉൾപ്പടെ അഞ്ചു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അജന്തയുടെ ആകാശവിളക്കാണ് അഭിനയിച്ച അവസാനത്തെ നാടകം.[3]

2018 ഡിസംബർ 7 ആം തിയതി ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് മരണപ്പെട്ടു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംസ്ഥാന നാടക പുരസ്കാരം - 1997, 1998, 1999, 2000 വർഷങ്ങളിൽ[1]
  • മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (2008)[1]
  • മികച്ച സീരിയൽ നടനുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം (2015)[1]
  • സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡ് (2008)[1]
  • എൺപതിൽ അധികം സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1] പ്രാദേശിക പുരസ്കാരങ്ങൾ അടക്കം എണ്ണൂറിൽ അധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "കരകുളം ചന്ദ്രൻ അന്തരിച്ചു | Karakulam Chandran | Manorama News". www.manoramaonline.com. 19 December 2020. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "കരകുളം ചന്ദ്രൻ - Karakulam Chandran | M3DB.COM". m3db.com. 19 December 2020. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "വിടവാങ്ങിയത‌് അരങ്ങിലെ ശബ്ദഗാംഭീര്യം | Special | Deshabhimani | Saturday Dec 8, 2018". www.deshabhimani.com. 19 December 2020. Archived from the original on 2020-12-19. Retrieved 2020-12-19.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കരകുളം_ചന്ദ്രൻ&oldid=3774537" എന്ന താളിൽനിന്ന് ശേഖരിച്ചത്