കയ്യാർ കിഞ്ഞണ്ണ റായ്
Kayyara Kinhanna Rai | |
---|---|
ജനനം | Kayyar, Kasaragod, South Kanara, Madras Presidency, British India[1] | 8 ജൂൺ 1915
മരണം | 9 ഓഗസ്റ്റ് 2015 Badiyadka, Kasaragod, Kerala, India | (പ്രായം 100)
തൊഴിൽ | Novelist, essayist, journalist, Teacher, Farmer |
ദേശീയത | Indian |
Period | 1915-2015 |
ശ്രദ്ധേയമായ രചന(കൾ) | Srimukha, Ikyagaana, Punarnava, Shathamanada Gaana, Makkala Padya Manjari, Koraga |
കയ്യാർ കിഞ്ഞണ്ണ റായ് (കന്നഡ: ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈ) (8 June 1915 – 9 August 2015) ഒരു സ്വാതന്ത്ര്യ സമരസേനാനിയും കന്നഡ-തുളു എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും അദ്ധ്യാപകനും കൃഷിക്കാരനും ആയിരുന്നു.[2][3][4][5][6][7]
മുൻകാലജീവിതം
[തിരുത്തുക]കിഞ്ഞണ്ണ റായ് 1915 ജൂൺ 8നു ദുഗ്ഗപ്പയുടെയും ദെയ്യക്ക റായ്‌യുടെയും മകനായി ജനിച്ചു.[1] റായ് ആദ്യം സ്കൂളിൽ കന്നഡയിലാണ് പഠനം നടത്തിയത്.[1] 12 വയസ്സിൽത്തന്നെ സുശീല എന്ന കൈയെഴുത്തുമാസിക തുടങ്ങി.[1] മഹാത്മാ ഗാന്ധിയിൽ അകൃഷ്ടനായി അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു.[1] ഈ സമയത്ത് അദ്ദേഹം ഉന്യക്കയെ വിവാഹം കഴിച്ചു. അവർക്ക് 8 കുട്ടികൾ ജനിച്ചു.
ജോലി
[തിരുത്തുക]സെക്കന്ററി സ്കൂൾ അദ്ധ്യാപകനായാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. ഇതിന്റെകൂടെ അദ്ദേഹം പത്രങ്ങളിൽ എഴുതാനും ആരംഭിച്ചു. ദ ഹിന്ദു, സ്വാഭിമാൻ എന്നീ പത്രങ്ങളിലാണ് അദ്ദേഹം എഴുതാൻ ആരംഭിച്ചത്.[1] 1969ൽ അദ്ദേഹത്തിനു ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.[8] കിഞ്ഞണ്ണ റായ് നാടകകല, വ്യാകരണം, ബാലസാഹിത്യം എന്നീ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീമുഖ, ഐക്യഗാന, പുനർനവ, ചേതന, കൊറഗ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കവിതകളാണ്. തന്നെ വളരെയധികം സ്വാധീനിച്ച, ഗോവിന്ദ പൈയുടെ ജീവചരിത്രം അദ്ദേഹം എഴുതി. പി. കെ. പരമേശ്വരൻ നായർ രചിച്ച മലയാള സാഹിത്യ ചരിത്രം എന്ന കൃതിയുടെ കന്നഡ പരിഭാഷയാണ് കയ്യാർ രചിച്ച മലയാള സാഹിത്യ ചരിത്രെ[9], സാഹിത്യദൃഷ്ടി മറ്റൊരു കൃതിയാണ്. 2005ൽ കയ്യാർ കിഞ്ഞണ്ണ റായിക്ക് മാംഗളൂറു സർവ്വകലാശാല ഒരു ഡോക്ടറേറ്റ് നൽകി ആദരിച്ചു.[10] അദ്ദേഹത്തിന്റെ ചില രചനകൾ ചില കന്നഡ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. 1980ൽ കാസറഗോഡ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപെട്ടു.[11]
കിഞ്ഞണ്ണ റായ് നല്ല ഒരു കർഷകനുംകൂടിയായിരുന്നു. അദ്ദേഹം റബ്ബർ, കമുക്, നെല്ല് ഇവ കൃഷിചെയ്തു.
പിൽക്കാലജീവിതം
[തിരുത്തുക]കാസർഗോഡ് ജില്ലയെ കർണ്ണാടകത്തിൽ ചേർക്കാനായി ശക്തമായി വാദിച്ച് വിവാദപുരുഷനായി അദ്ദേഹം മാറി.[12] മഹാജൻ കമ്മിഷൻ റിപ്പോർട്ടിനെ ശക്തിയായി കയ്യാർ കിഞ്ഞണ്ണ റായ് പിന്തുണച്ചു. ചന്ദ്രഗിരി നദിയുടെ വടക്കുഭാഗത്തുള്ള കാസർഗോഡ് ഭാഗം കർണ്ണാടകയിൽ ലയിപ്പിക്കാനായാണ് ആ കമ്മിഷൻ ശുപാർശചെയ്തത്.[13] ഇതിനായി 2002ൽ റായ് കാസറഗോഡ് വിലിനീകരണക്രിയ സമിതി എന്ന സംഘടന രൂപികരിച്ചു. അതുപോലെ, തുളു സംസാരിക്കുന്നവർക്കായി പ്രത്യേക തുളുനാഡും വിഭാവനചെയ്തു.[14]
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബദിയഡുക്കയ്ക്ക് അടുത്ത് തന്റെ സ്വന്തം വസതിയിൽവച്ച് വാർധക്യസഹജമായ അസുഖം മൂലം നൂറാം വയസ്സിൽ മരിച്ചു.[15]
കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 A short biography of Kayyara Kinyanna Rai is presented by Anantha Padmanabha. "Kayyara Kinyanna Rai-90". Online Webpage of ThatsKannada.com, dated 29 March 2004. Greynium Information Technologies Pvt. Ltd. Retrieved 18 ഏപ്രിൽ 2007.
- ↑ "Kayyara Kinhanna Rai | World Tuluvas Network". Archived from the original on 4 മാർച്ച് 2016. Retrieved 28 ഒക്ടോബർ 2016.
- ↑ "Kayyar Kinhanna Rai – Rediff Pages". Archived from the original on 4 ഓഗസ്റ്റ് 2016. Retrieved 28 ഒക്ടോബർ 2016.
- ↑ "Kayyara Kinhanna Rai Felicitated by Vatal Nagaraj | News – The Dakshin Times". Archived from the original on 10 ഏപ്രിൽ 2013. Retrieved 28 ഒക്ടോബർ 2016.
- ↑ "Kayyara Kinhanna Rai to be felicitated on June 8". The Hindu. Chennai, India. 6 ജൂൺ 2009. Archived from the original on 11 ഏപ്രിൽ 2013. Retrieved 28 ഒക്ടോബർ 2016.
- ↑ "Kasargod: Sahitya Sammelan Invitation Handed Over to Poet, Dr Kayyara". Archived from the original on 20 ജനുവരി 2016. Retrieved 28 ഒക്ടോബർ 2016.
- ↑ "Kasaragod meet to discuss border issues". The Hindu. Chennai, India. 31 ജൂലൈ 2010.
- ↑ Awards presented to Kayyara Kinyanna Rai are mentioned by Staff Correspondent (25 ജനുവരി 2005). "Honorary doctorates for Sheni, Rai, Sathyu". The Hindu. Chennai, India. Archived from the original on 6 ഏപ്രിൽ 2005. Retrieved 18 ഏപ്രിൽ 2007.
- ↑ Sahitya Akademi, Eng Flying Dolls By Various
- ↑ "Three stalwarts conferred with doctorates". Online Edition of the Deccan Herald, dated 25 January 2005. 2005, The Printers (Mysore) Private Ltd. Archived from the original on 13 സെപ്റ്റംബർ 2005. Retrieved 18 ഏപ്രിൽ 2007.
- ↑ "Statistical Report on the General Election, 1980 to the Legislative Assembly of Kerala" (PDF). Online Webpage of the Election Commission of India. Election Commission of India, New Delhi. Archived from the original (PDF) on 29 മേയ് 2005. Retrieved 19 ഏപ്രിൽ 2007.
- ↑ Proposal by Kinyanna Rai to approach the Supreme Court of India to urge the merger of Kasargod into Karnataka is mentioned by K.P. Pushparaj (25 നവംബർ 2002). "Will Kerala lose its northern tip?". The Hindu. Chennai, India. Archived from the original on 6 നവംബർ 2012. Retrieved 19 ഏപ്രിൽ 2007.
- ↑ Decaan Herald News Service. "Political move on Mahajan Report sought". Online Edition of the Deccan Herald. 2005, The Printers (Mysore) Private Ltd. Archived from the original on 31 മാർച്ച് 2006. Retrieved 19 ഏപ്രിൽ 2007.
- ↑ Daijiworld News Network. "Mangalore: 'Movement for Tulu State after Merger of Kasaragod' – Kinhanna Rai". Online webpage of Daijiworld.com. Walter Nandalike, Daijiworld.com. Archived from the original on 20 ജനുവരി 2016. Retrieved 19 ഏപ്രിൽ 2007.
- ↑ ಕಾಸರಗೋಡಿನ ಕನ್ನಡದ ಗಟ್ಟಿದನಿ ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈ ಅಸ್ತಂಗತ (in Kannada)