കയ്യാര കിഞ്ഞണ്ണ റൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കയ്യാർ കിഞ്ഞണ്ണ റൈ
പ്രമാണം:കയ്യാർ കിഞ്ഞണ്ണ റൈ.png
കയ്യാർ കിഞ്ഞണ്ണ റൈ
ജനനം (1915-06-08) ജൂൺ 8, 1915  (105 വയസ്സ്)
പെരഡാല, ദക്ഷിണ കന്നഡ ജില്ല (മദ്രാസ് സംസ്ഥാനം), ബ്രിട്ടിഷ് ഇന്ത്യ
മരണം2015 ഓഗസ്റ്റ് 09
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ഉന്നക്ക
കുട്ടികൾദുർഗാപ്രസാദ് റൈ
ജയശങ്കർ റൈ
ശ്രീരംഗനാഥ റൈ
ദേവിക റൈ
കാവേരി
പ്രസന്ന റൈ
പ്രദീപ്
രവിരാജ്

ഭാഷാ ശാസ്ത്രകാരൻ, ജീവചരിത്രകാരൻ, വിവർത്തകൻ, നിരൂപകൻ, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ ചിന്തകൻ, ബഹുഭാഷാ പണ്ഡിതൻ, സാമൂഹിക പരിഷ്കർത്താവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു കയ്യാര കിഞ്ഞണ്ണ റൈ. ആശാൻ, ഉള്ളൂർ കൃതികളും മലയാള സാഹിത്യ ചരിത്രവും കന്നടയിലേക്ക് വിവർത്തനം ചെയ്തതുൾപ്പെടെ 40ലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

കയ്യാര കിഞ്ഞണ്ണ റൈ ഇന്ന് കേരളത്തിലുള്ള അന്നത്തെ ദക്ഷിണ കന്നഡ ജില്ലയിലെ കാസറഗോഡ് താലൂക്കിലെ പെരഡാല ഗ്രാമത്തിൽ (1915 ജൂൺ 8-2015 ഓഗ:9) ജനിച്ചു. അച്ഛൻ ദുഗ്ഗപ്പ റൈ, അമ്മ ദെയ്യക്കെ.[1] ഉഞ്ഞക്കയെ ഭാര്യയായി സ്വീകരിച്ച് ആറ് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങിയ നിറഞ്ഞ കുടുമ്പത്തോടെ പെരഡാല 'കവിതാ കുടീര'ത്തിൽ ജീവിക്കുന്നു. കയ്യാര കിഞ്ഞണ്ണ റൈയുടെ മാതൃഭാഷ തുളുവാണ്. തുളുവിലും റൈ സാഹിത്യം രചിച്ചു.

ജീവിതരേഖ[തിരുത്തുക]

കയ്യാര കിഞ്ഞണ്ണ റൈ സംസ്കൃതത്തിലും കന്നഡയിലും വിദ്വാൻ ബിരുദം നേടി. അതു കഴിഞ്ഞ് അധ്യാപന പരിശീലനം പൂർത്തിയാക്കി. കന്നഡ സാഹിത്യത്തിൽ എം. എ. ബിരുദം നേടിയതിന് ശേഷം പെരഡാല നവജീവന ഹൈസ്ക്കൂളിൽ അധ്യാപകനായി. ഏറെ കാലം സേവനം അനുഷ്ഠിച്ചതിന് ശേഷം ജോലിയിൽ നിന്ന് വിരമിച്ചു. കയ്യാര കിഞ്ഞണ്ണ റൈ സ്വാതന്ത്ര്യ സമരത്തിൽ ശക്തിയോടെ പോരാടി. ഹരിജന സേവക സംഘടനയിലും കാര്യമായ സംഭാവനകൾ നൽകി. പെരഡാല പഞ്ചാത്തിൻറെ അധ്യക്ഷ സ്ഥാനവും നിർവഹിച്ചു. അതു കൂടാതെ റൈ കേരള സംഗീത നാടക അക്കാദമിയുടെ മെമ്പറായിരുന്നു. 1980ൽ കാസറഗോഡിൽ നിന്ന് കേരള നിയമസഭയിലേക്ക് മൽസരിച്ചെങ്കിലും വിജയിച്ചില്ല.

സാഹിത്യം[തിരുത്തുക]

കയ്യാര കിഞ്ഞണ്ണ റൈ ശ്രീമുഖ, ഐക്യഗാന, പുനർനവ, ചേതന, കൊരഗ. ശതമാനദ ഗാന, ഗന്ധവതി, പ്രതിഭാ പയസ്വിനി തുടങ്ങിയ കന്നഡയിലുള്ള കവിതാ സമാഹാരങ്ങളല്ലാതെ ഒരു തുളു കവിതാ സമാഹാരവും റൈ രചിച്ചു. കാർണാട് സദാശിവറാവു, രത്നരാജി, എ.ബി. ശെട്ടി തുടങ്ങിയവരുതെ ജീവിതഗാഥ എഴുതി പ്രസിദ്ധീകരിച്ചു. രാഷ്ട്രകവി എം. ഗോവിന്ദ പൈയെ കുരിച്ച് മൂന്ന് ഗ്രന്ഥങ്ങൾ രചിച്ചു. കുമാരൻ ആശാൻറെ കൃതികൾ കന്നഡയിൽ വിവർത്തനം ചെയ്തു. ഇവയിൽ ഒന്ന് ആശാൻറെ ഖണ്ടകാവ്യങ്ങൾ എന്നതാണ്. സാഹിത്യ ദൃഷ്ടി എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. മക്കള പദ്യമഞ്ജരി എന്ന കുട്ടികൾക്കുള്ള കവിതാ സമാഹാരം രചിച്ചു. ഭാരത ഭാരതി പുസ്തകമാലയുടെ പരശുരാമ എന്ന പുസ്തകം റൈയുടെ സംഭാവനയാണ്. നവോദയ വാചനമാലെ എന്ന പേരിൽ കുട്ടികൾക്കായി എട്ട് പാഠപുസ്തകങ്ങളും വ്യാകരണവും പ്രബന്ധങ്ങളും അടങ്ങിയ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വിരാഗിണി റൈ എഴുതിയ നാടകമാണ്. ദുഡിതവേ നന്ന ദേവരു (കായകമാണ് എൻറെ ദൈവം) എന്നതാണ് റൈയുതെ ആത്മകഥനം. അതല്ലാതെ പല പത്രങ്ങൾക്ക് വേണ്ടിയും പ്രസാധകർക്ക് വേണ്ടിയും അയ്യായിരത്തോളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പി. കെ. പരമേശ്വരൻ നായർ എഴുതിയ ഗ്രന്ഥത്തെ മലയാള സാഹിത്യ ചരിത്രെ എന്ന പേരിൽ കന്നഡയിൽ വിവർത്തനം ചെയ്തു.[2] കയ്യാര കിഞ്ഞണ്ണ റൈ അഖിലേന്ത്യാ തലത്തിൽ മംഗലാപുരത്ത് വെച്ച് സംഘടിപ്പിച്ച 66ാമത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയുണ്ടായി.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

 • കർണാടക സാഹിത്യ അക്കാദമി അവാർഡ് - 1969[4]
 • ഏറ്റവും നല്ല അധ്യാപകനു വേണ്ടിയുള്ല ദേശീയ അവാർഡ് - 1969
 • മണിപ്പാൽ ഉന്നത്ത പഠന കേന്ദ്രത്തിൻറെ ഫെലോഷിപ്പ് - 1970
 • പേജാവർ സാഹിത്യ പുരസ്കാരം - 2004
 • ആൾവാസ് നിഡിസിരി പുരസ്കാരം - 2005
 • മാംഗളൂർ സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് - 2005
 • ആദർശ രത്ന പുരസ്കാരം - 2006
 • നാഡോജ (കർണാടക സർക്കാർ) പുരസ്കാരം- 2006[5]
 • കർണാടക ഏകീകരണ പുരസ്കാരം - 2007
 • കന്നഡ സാഹിത്യ പരിഷത്ത് ഫെലോഷിപ്പ് - 2009 [6]

അവലംബങ്ങൾ[തിരുത്തുക]

 1. "Kayyar Kinhanna Rai".
 2. കേന്ദ്ര സാഹിത്യ അക്കാദമി, Eng Flying Dolls By Various
 3. "Striving for the cause of Kannada".
 4. Awards presented to Kayyara Kinyanna Rai are mentioned by Staff Correspondent (2005-01-25). "Honorary doctorates for Sheni, Rai, Sathyu". The Hindu. Chennai, India. ശേഖരിച്ചത് 2007-04-18.
 5. "Nadoja for Kinhanna Rai, Sarojini Mahishi, Ham. Pa. Na., two others". The Hindu. 26 November 2006. ശേഖരിച്ചത് 15 December 2010.
 6. "Kinhanna Rai to receive fellowship". The Times Of India. 2009-06-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കയ്യാര_കിഞ്ഞണ്ണ_റൈ&oldid=2803787" എന്ന താളിൽനിന്ന് ശേഖരിച്ചത്