കമ്യൂൺ
ദൃശ്യരൂപം
സവിശേഷമായ ഉദ്ദേശ്യങ്ങളോടെ മനഃപൂർവം നിർമിക്കപ്പെടുന്ന സമുദായമാണ് കമ്യൂൺ എന്നറിയപ്പെടുന്നത്. ഒരു കമ്യൂണിൽ, വ്യത്യസ്ത കുടുംബത്തിൽ നിന്നുള്ള വ്യക്തികൾ, സവിശേഷ ലക്ഷ്യങ്ങൾക്കു വേണ്ടിയും സാമൂഹികമായ ലാഭങ്ങൾക്കു വേണ്ടിയും ഒരുമിച്ചു ജീവിക്കുകയും സമ്പത്തും ഉത്തരദായിത്വങ്ങളും തൊഴിലും വരുമാനവും പങ്കിടുകയും ചെയ്യുന്നു. ഇത്തരം സമുദായത്തിൽ സ്വത്ത് പൊതു ഉടമസ്ഥതയിലായിരിക്കും.
ഇന്ത്യയിൽ, തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും, പോണ്ടിച്ചേരിയുടെ ചിലഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന അരവിന്ദാശ്രമമായ ഓറോവിൽ, കമ്യൂണിന് ഒരു ഉദാഹരണമാണെന്നു പറയാം.