കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്)
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവരം ലെനിന്റെ ജന്മദിനമായ ഏപ്രിൽ-22 ന് കാനു സന്യാൽ ആണ് ഈ സമ്മേളനത്തിൽ അറിയിച്ചത്.
ചരിത്രം
[തിരുത്തുക]സി.പി.ഐ.(എം.എൽ) ന്റെ പ്രധാന നേതാക്കൾ ചാരു മജുംദാർ, കനു സന്യാൽ എന്നിവരാണ്. ഇവർ ആദ്യം സി.പി.ഐ (എം) ലെ പശ്ചിമബംഗാളിലെ നേതാക്കന്മാരായിരുന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസ്സ് നടന്നത് 1970 ൽ കൽക്കട്ടയിലായിരുന്നു. ഇതിൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സി.പി.ഐ (എം.എൽ)'ന്റെ നിലവിലെ ദേശീയ ജനറൽ സെക്രട്ടറി കെ എൻ രാമചന്ദ്രൻ ആണ്. നക്സൽബാരി പാതയിലാണ് പാർട്ടി മുന്നോട്ടു പോകുന്നത്.
നക്സൽബാരി മുന്നേറ്റം
[തിരുത്തുക]1967 ൽ സി.പി.ഐ(എം) നേരിട്ട് ഒരു പ്രധാന പ്രശ്നമായിരുന്നു നക്സൽബാരി മുന്നേറ്റം. പാർട്ടിയിലെ തീവ്രചിന്താഗതിയുള്ള ആളുകൾ സി.പി.ഐ(എം) ഉറ്റുനോക്കുന്ന പാർലിമെന്ററി ആശയത്തെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനേത്തുടർന്നാണ് പ്രധാനമായും നക്സൽബാരി എന്നറിയപ്പെടുന്ന ഒരു വിഭാഗം പാർട്ടിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് [1]. നക്സൽബാരി പശ്ചിമബംഗാളിലെ ഒരു ചെറിയ ഗ്രാമമാണ്, ഇതിൽ നിന്നുമാണ് ഈ പുതിയ ചിന്താഗതി വെച്ചു പുലർത്തുന്ന കൂട്ടർ തങ്ങളുടെ പുതിയ നീക്കത്തിന് നക്സൽബാരി മുന്നേറ്റം എന്ന പേരു സ്വീകരിച്ചത്. പശ്ചിമബംഗാളിൽ ചൈനീസ് മാർഗ്ഗത്തോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് വിമതഗ്രൂപ്പുകൾ തന്നെ പാർട്ടിക്കുള്ളിൽ ഉടലെടുക്കുകയുണ്ടായി [2]. ഇതിൽ ചാരുമജൂംദാറും, കനു സന്യാലും നേതൃത്വം കൊടുക്കുന്ന വിഭാഗം വളരെ പ്രബലരായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് ഘടകം ഈ ആശയങ്ങളെ സഹർഷത്തോടെ സ്വാഗതം ചെയ്യുകയുണ്ടായി [3]. 1968 ഏപ്രിൽ 5 മുതൽ 12 വരെ പശ്ചിമബംഗാളിലെ ബർദ്ധ്മാനിൽ വെച്ചു നടന്ന പാർട്ടി പ്ലീനത്തിൽ വെച്ച് ഈ വിമതർ ഒരു പ്രത്യേക സംഘടനയുണ്ടാക്കി സി.പി.ഐ(എം)മിൽ നിന്നും പിരിഞ്ഞുപോയി[4]. ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന പേര് ഇവർ സംഘടനക്കായി കണ്ടെത്തി, സി.പി.ഐ(എം)മിലെ പ്രമുഖർ ഒന്നും തന്നെ വിട്ടുപോയില്ലെങ്കിലും, ഈ പിളർപ്പ് രാജ്യവ്യാപകമായി തന്നെ പ്രതിഫലിച്ചു. ഈ പുതിയ സംഘടന രക്തരൂക്ഷിത വിപ്ലവം തങ്ങളുടെ മാർഗ്ഗമായി സ്വീകരിച്ചു [4]. എന്നാൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇവർ നടത്തിയ മുന്നേറ്റം, ഭരണകൂടം വളരെ ശക്തിയോടെ തന്നെ അടിച്ചമർത്തി [5].
സമാനരീതിയിലുള്ള വിമതസ്വരങ്ങൾ ആന്ധ്രപ്രദേശ് പാർട്ടി ഘടകത്തിനുള്ളിലും നടക്കുന്നുണ്ടായിരുന്നു. തെലുങ്കാന സായുധ വിപ്ലവത്തിൽ പങ്കെടുത്ത പല വയോധികരും, പാർട്ടിയുടെ ഇന്നത്തെ നിലപാടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. നിയമസഭാംഗം കൂടിയായ ടി.നാഗി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഈ സംഘം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ ചോദ്യം ചെയ്തു. 1968 ന്റെ മധ്യത്തിൽ ആന്ധ്രപ്രദേശ് ഘടകത്തിന്റെ ഏതാണ്ട് പകുതിയോളം വരുന്ന അംഗങ്ങൾ സി.പി.ഐ(എം) ഉപേക്ഷിച്ച് ആന്ധ്രപ്രദേശ് കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന സംഘടനയുണ്ടാക്കി[6]. ടി.നാഗി റെഡ്ഢി, ഡി.വി.റാവു, കൊല്ല വെങ്കയ്യ, സി.പി.റെഡ്ഢി എന്നിവരായിരുന്നു ഈ വിമതരിൽ പ്രമുഖർ[6].
ഘടന
[തിരുത്തുക]- പാർട്ടി കോൺഗ്രസ്
- പോളിറ്റ് ബ്യൂറോ (പി.ബി)
- കേന്ദ്ര കമ്മിറ്റി (സി.സി)
- സംസ്ഥാന കമ്മിറ്റി
- ജില്ലാ കമ്മിറ്റി
- ഏരിയ കമ്മിറ്റി
- ലോക്കൽ കമ്മിറ്റി
- ബ്രാഞ്ച്
കീഴ്ഘടകങ്ങൾ
[തിരുത്തുക]- വിദ്യാർത്ഥി വിഭാഗം - അഖിലേന്ത്യാ വിപ്ലവ വിദ്യാർത്ഥി സംഘടന (ആൾ ഇന്ത്യാ റവല്യുഷനറി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ -എ.ഐ.ആർ.എസ്.ഒ)
- യുവജന വിഭാഗം - ഇന്ത്യൻ വിപ്ലവ യുവജന സംഘടന (ആർ.വൈ.എഫ്.ഐ)
- വനിതാ വിഭാഗം - അഖിലേന്ത്യാ വിപ്ലവ വനിതാ സംഘടന (ആൾ ഇന്ത്യാ റവല്യുഷനറി വുമൻസ് ഓർഗനൈസേഷൻ)
- സാംസ്കാരിക വിഭാഗം - വിപ്ലവ സാംസ്കാരിക കുട്ടായിമ
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]പ്രസിദ്ധീകരണം | ഭാഷ | പ്രസിദ്ധീകരണകാലം | ഘടകം | പത്രാധിപർ | പ്രസാധകൻ |
---|---|---|---|---|---|
റെഡ് സ്റ്റാർ | ഇംഗ്ലീഷ് | മാസിക | കേന്ദ്ര ഘടകം, മുഖപത്രം | കെ.എൻ.രാമചന്ദ്രൻ | _ |
ദി മാർക്സിസ്റ്റ് ലെനിനിസ്റ്റ് | ഇംഗ്ലീഷ് | മാസിക | കേന്ദ്ര ഘടകം, സിദ്ധാന്തിക പ്രസിദ്ധീകരണം | _ | _ |
സഖാവ് | മലയാളം | മാസിക | കേരള സംസ്ഥാന ഘടകം മുഖപത്രം | പി.ജെ.ജെയിംസ് | കെ.ശിവരാമൻ |
ശ്രേണി സംഗരം | ഒഡിഷ | മാസിക | ഒഡിഷാ സംസ്ഥാന ഘടകം മുഖപത്രം | _ | _ |
മാർക്സ് വാദി ലെനിൻ വാദി | കന്നഡ | മാസിക | കർണാടക സംസ്ഥാന ഘടകം മുഖപത്രം | - | - |
മക്കൾ ജനകീയം | തമിഴ് | മാസിക | തമിഴ്‌നാട് സംസ്ഥാന ഘടകം മുഖപത്രം | - | - |
ഇങ്ക്വിലാബ് | ഇംഗ്ലീഷ്/ഹിന്ദി | ത്രൈമാസിക | വിദ്യാർത്ഥി സംഘടന കേന്ദ്ര ഘടകം, മുഖപത്രം | - | |
ദി റിബൽ | ഇംഗ്ലീഷ്/ഹിന്ദി | ത്രൈമാസിക | യുവജന സംഘടന കേന്ദ്ര ഘടകം, മുഖപത്രം | - | - |
ദി റിവോൾട്ട് | ഇംഗ്ലീഷ് | ത്രൈമാസിക | വിപ്ലവ സാംസ്കാരിക കുട്ടായിമ കേന്ദ്ര ഘടകം, മുഖപത്രം[7] | - | - |
ബ്രേയ്ക്കിംഗ് ദി ഷാക്കിൾസ് | ഇംഗ്ലീഷ് | ത്രൈമാസിക | വനിതാ സംഘടന കേന്ദ്ര ഘടകം, മുഖപത്രം | - | - |
കബനി | മലയാളം | ത്രൈമാസിക | വനിതാ സംഘടന കേരള സംസ്ഥാന ഘടകം, മുഖപത്രം | } |
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ നക്സൽബാരിയുടെ ഉദയം സി.പി.ഐ(എം.എൽ) ഔദ്യോഗിക വിലാസത്തിൽ നിന്നും ശേഖരിച്ചത്
- ↑ ചാരുമജൂംദാർ സി.പി.ഐ(എം.എൽ) ഔദ്യോഗിക വിലാസത്തിൽ നിന്നും ശേഖരിച്ചത് 2001 ഒക്ടോബർ
- ↑ ഇന്ത്യയിലെ വിപ്ലവമുന്നേറ്റങ്ങളുടെ രീതി എന്തായിരിക്കണം എന്നതിനെക്കുറിച്ച് 5 ജൂലൈ 1967 ൽ പീപ്പിൾസ് ഡെയിലിയിൽ വന്ന വാർത്ത അഞ്ചാമത്തെ ഖണ്ഡിക നോക്കുക - മാർക്സിസ്റ്റ്.ഓർഗ് പുനപ്രസിദ്ധീകരിച്ചത്
- ↑ 4.0 4.1 എ.ഐ.സി.സി.ആർ രൂപീകരണം കസമപ്രൊജക്ടിൽ നിന്നും ശേഖരിച്ചത് - തീയതി ജൂലൈ 28, 2011
- ↑ ഡാർജിലിംഗ് നക്സൽബാരി മുന്നേറ്റം Archived 2012-11-04 at the Wayback Machine. ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം - ശേഖരിച്ചത് - മെയ് 9,2003
- ↑ 6.0 6.1 എ.പി.സി.സി.സി.ആർ രൂപീകരണം Archived 2020-06-04 at the Wayback Machine. സി.പി.ഐ(എം) ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - കറന്റ് സ്റ്റേറ്റ് ഓഫ് നക്സലിസം എന്ന ഭാഗം വായിക്കുക
- ↑ http://cpiml.in/home/files/Revolt/Revolt_1.pdf[പ്രവർത്തിക്കാത്ത കണ്ണി]