കമ്മൽച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്മൽച്ചെടി
Chrysothemis pulchella(DSC5141a).png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. pulchella
ശാസ്ത്രീയ നാമം
Chrysothemis pulchella
(Donn ex Sims) Decne. [1]
കൃസോതെമിസ് പുൽചെല്ല

വേരിൽ നിന്നും മുളയ്ക്കുന്ന ചെടിയാണ് കമ്മൽപ്പൂവ് എന്നറിയപ്പെടുന്ന കൃസോതെമിസ് പുൽചെല്ല. [2]അന്തിമണി (Sun set bell ), ചെമ്പില (Copper Leaf) എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ഇതിന്റെ പൂവിനു് കാതിലണിയുന്ന കമ്മലിന്റെ ആകൃതിയായതിനാൽ കമ്മൽപൂവെന്ന് വിളിക്കുന്നു[അവലംബം ആവശ്യമാണ്]. വീടുകളിൽ ചെറിയ തണലിനായി ഈ ചെടികൾ വളർത്താറുണ്ട്.


പ്രത്യേകതകൾ[തിരുത്തുക]

വസന്തകാലത്തിനും വേനൽക്കാലത്തിനുമിടക്കാണ് ഇതിന്റെ പൂക്കളുടെ വളർച്ച സാധാരണയായി ഉണ്ടാകുന്നത്. ഇതിന്റെ പൂക്കൾക്ക് ചുവപ്പ് കലർന്ന ഓറഞ്ച് നിറമാണ്. കൂടാതെ ചുവപ്പ് കലർന്ന മഞ്ഞനിറമുള്ള പൂക്കളും ഇടകലർന്നാണ്. ഈ പൂക്കളുടെ ആയുസ്സ് സാധാരണ രീതിയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ്. ഇതിന്റെ ഇലകൾ വലുതും കടും പച്ച കലർന്ന ബ്രൗൺ കളറോട് കൂടിയതാണ്. ഇതിന്റെ ഇലകൾ അലങ്കാരത്തിനു പറ്റിയതാണ്. ഇതിന്റെ വൈവിധ്യമുള്ള പൂക്കൾ ഒരു കൂട്ടമായിട്ടാണ് ചെടിയിൽ വളരുന്നത്. [3] ഇതിന്റെ സ്ഥിരമായി നനവ് ആവശ്യമുള്ള ചെടിയാണ്. കൂടാതെ ഇളം വെയിൽ അടിക്കുന്ന സ്ഥലത്താണ് ഈ ചെടികൾ നന്നായി വളരുന്നത്.

അവലംബം[തിരുത്തുക]

  1. "Chrysothemis pulchella (Donn ex Sims) Decne". Integrated Taxonomic Information System. ശേഖരിച്ചത് November 1, 2011.
  2. http://www.flowersofindia.in/catalog/slides/Sunset%20Bells.html
  3. http://toptropicals.com/catalog/uid/Chrysothemis_pulchella.htm


"https://ml.wikipedia.org/w/index.php?title=കമ്മൽച്ചെടി&oldid=3343940" എന്ന താളിൽനിന്ന് ശേഖരിച്ചത്