കമ്പിത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കമ്പിത്തിരി

ലോഹം കൊണ്ടുള്ള ഒരു കമ്പിയിൽ വെടിമരുന്നുമിശ്രിതം പുരട്ടി നിർമ്മിക്കുന്ന ഒരു വെടിക്കെട്ടുപകരണമാണ് കമ്പിത്തിരി. ചെറിയ പൊട്ടിത്തെറികളോടെ തുടർച്ചയായി പ്രകാശം പൊഴിക്കാൻ കമ്പിത്തിരിക്കു സാധിക്കും. വിഷു, ക്രിസ്തുമസ്, ദീപാവലി തുടങ്ങിയ അവസരങ്ങളിൽ കമ്പിത്തിരികൾ കത്തിച്ച് ആഘോഷിക്കാറുണ്ട്. വിവിധ നിറങ്ങളിൽ പ്രകാശം പൊഴിക്കുന്ന കമ്പിത്തിരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=കമ്പിത്തിരി&oldid=2311895" എന്ന താളിൽനിന്നു ശേഖരിച്ചത്