കമ്പളത്ത് ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്പളത്ത് ഗോവിന്ദൻ നായർ
Kampalath.jpg
കമ്പളത്ത് ഗോവിന്ദൻ നായർ
ജനനം(1914-04-15)ഏപ്രിൽ 15, 1914 1
മരണം1983 ഏപ്രിൽ 30
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ശിന്നമ്മു അമ്മ

സ്വാതന്ത്ര്യസമര സേനാനിയും[1] അധ്യാപക സംഘടനാ സ്ഥാപക നേതാവും[2] കവിയുമായിരുന്നു കമ്പളത്ത് ഗോവിന്ദൻ നായർ (15 ഏപ്രിൽ 1914 - 30 ഏപ്രിൽ 1980).

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് ഗ്രാമത്തിൽ തേലംപറമ്പത്ത് കുഞ്ഞൻ നായരുടെയും കമ്പളത്ത് നാണിയമ്മയുടെയും മകനായി ജനിച്ചു. [3] നെടിയിരിപ്പ് പ്രൈമറിസ്കൂളിലും ദേവധാർ യുപി സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം നേടി. 1931 ൽ ആലുങ്ങൽ എയ്ഡഡ് മാപ്പിള സ്കൂളിൽ അൺട്രെയ്ൻഡ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബിനൊപ്പം ചേർന്ന്‌ മലബാർ ടീച്ചേഴ്സ്‌ യൂണിയന്‌ രൂപം നൽകി. അബ്ദുറഹിമാൻ സാഹിബ്‌ പ്രസിഡന്റും കമ്പളത്ത്‌ സെക്രട്ടറിയുമായായി വന്നപ്പോഴാണ് ഏറനാട്‌ താലൂക്ക്‌ മലബാർ ടീച്ചേഴ്സ്‌യൂനിയൻ സജീവമായത്. അധ്യാപകവൃത്തിയോടൊപ്പം സാംസ്കാരിക മേഖലയിലും സജീവമായി. തെരുവത്ത് രാമന്റെ പത്രാധിപത്യത്തിൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച"കാഹള"ത്തിൽ ജന്മിത്തത്തിന്റെ കാലടിയിൽ എന്ന നാടകമെഴുതിയതിന്റെ പേരിൽ 1941 ജൂൺ 4ന് അറസ്റ്റിലായി. നിരോധിക്കപ്പെട്ട കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ടൗൺ പൊലീസ് സ്റ്റേഷനിലും ജയിലിലുമായിമായി ഭീകരമർദനത്തിന് വിധേയനായി. അദ്ദേഹത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബർ അവസാനംവരെ കോഴിക്കോട് കോടതിയിൽ നടന്ന കേസിനൊടുവിൽ ആറുമാസം കഠിനതടവിന് വിധിച്ചു. മൂന്ന് വർഷത്തേക്ക് സാഹിത്യ രചനയ്ക്ക് വിലക്കുമേർപ്പെടുത്തി. ബ്രിട്ടിഷ് സർക്കാരിനെതിരേ നിരന്തരം കവിത, നാടകം എന്നിവ രചിക്കുകയും താക്കീതുകൾ അവഗണിക്കുകയും ചെയ്തതിന്‌ കമ്പളത്ത്‌ ഗോവിന്ദൻ നായരെ സർവീസിൽനിന്നു പിരിച്ചുവിട്ടുകൊണ്ട്‌ സർക്കാർ ഉത്തരവിറക്കി. 1948ൽ കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടു.കമ്പളത്തിനെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു.1952ലാണ് അദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുത്തത്.മലബാർ ഡിസ്റ്റ്രിക്ട് ബോർഡിൽ കോൺഗ്രസ് ഭരണം വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും സസ്പെൻറ് ചെയ്യുകയുണ്ടായി. പിന്നീട് 1957ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിൽവന്നപ്പോഴാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. മലബാർ, തിരുകൊച്ചി സംസ്ഥാനങ്ങളിലെ അധ്യാപകരെ ഒരുമിച്ചണിനിരത്തി കെ.ജി.പി.ടി.യു എന്ന സംഘടനയ്ക്ക് രൂപം നൽകി. യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. കെ.ജി.പി.ടി.യു. പിന്നീട്‌ കെ.ജി.പി.ടി.എ ആയപ്പോൾ അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.ആ സംഘടനയാണ് പിന്നീട് കെ.ജി.ടി.എ ആയും കെ.എസ്.ടി.എ ആയും മാറി.

കുടുംബം[തിരുത്തുക]

ഭാര്യ- പി.ശിന്നമ്മു അമ്മ മക്കൾ : പി.കെ.കമലാദേവി,പി.കെ.രത്നവല്ലി,പി.കെ.രാമചന്ദ്രൻ,പി.കെ.ഗോപിനാഥൻ,പി.കെ.ബാലാമണി,പി.കെ.ബേബിസരോജ,പി.കെ.അജയകുമാർ, പി.കെ.സരസ്വതീദേവി

പടപ്പാട്ട്[തിരുത്തുക]

1944ൽ നെടിയിരിപ്പ് പഞ്ചായത്തിൽ ക്ലർക്ക് കം ബിൽ കലക്ടറായി ജോലിചെയ്തു വരുമ്പോഴാണ് വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരത്തിന് സജീവമായ നേതൃത്വം നൽകി കമ്പളത്ത് മുന്നിൽ നിന്നു. ആദ്ദേഹം സമരത്തിനായി രചിച്ച പടപ്പാട്ട് "ഏറനാടിൻ ധീരമക്കൾ" പ്രശസ്തമാണ്[4].

കമ്പളത്തിന്റെ ജനപ്രിയമായ ഈ പടപാട്ട് "ഏറനാടിൻ ധീരമക്കൾ" പ്രസിദ്ധീകരിച്ചതിന് 1944-ൽ ദേശാഭിമാനി വാരിക കണ്ടുകെട്ടി.[3] പാട്ടിന്റെ കോപ്പി വീട്ടിൽ സൂക്ഷിക്കുന്നതും പാടുന്നതും നിരോധിച്ചു.

കൃതികൾ[തിരുത്തുക]

  • ഓണപ്പുടവ

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-23.
  2. http://deshabhimani.com/newscontent.php?id=437488[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "ചരിത്രത്തിൻറെ കവലയിൽ നട്ടുപിടിപ്പിച്ച ജീവിതം". ദേശാഭിമാനി. 15 ഏപ്രിൽ 2014. പുറം. 6. മൂലതാളിൽ നിന്നും 2014-04-24 06:45:04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  4. ലേഖകൻ, മാധ്യമം (2021-10-13). "വി.എം കുട്ടി ഓർത്തെടുത്തപ്പോൾ". മൂലതാളിൽ നിന്നും 2021-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-13.