കമീലാ കബേയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമീലാ കബേയോ
Cabello, with her hair braided, looks forward
ജനനം
കാർല കമീലാ കബേയോ എസ്ത്രാബാവോ

(1997-03-03) മാർച്ച് 3, 1997  (27 വയസ്സ്)
പൗരത്വം
 • ക്യൂബൻ (1997–2008})
 • അമേരിക്കൻ (2008–നിലവിൽ)
തൊഴിൽ
 • ഗായിക
 • ഗാനരചയിതാവ്
 • നടി
സജീവ കാലം2012–ഇതുവരെ
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്camilacabello.com
ഒപ്പ്

കാർല കമീലാ കബേയോ എസ്ത്രാബാവോ(/kəˈmiːlə kəˈbeɪoʊ/; Spanish: [kaˈmila kaˈβeʎo]; ജനനം March 3, 1997) ഒരു ക്യൂബൻ-അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. 2012 ഇൽ എക്സ്-ഫാക്ടറിനായി ഓഡിഷൻ നടത്തിയ അവൾ ഫിഫത് ഹാർമോണി എന്ന ഗ്രൂപ്പിൽ ചേർന്നു, അതിൽ പ്രധാന ഗായികയായി അറിയപ്പെട്ടു. കബേയോയും അവളുടെ ബാൻഡ് അംഗങ്ങളും ഒരു ഇപിയും രണ്ട് സ്റ്റുഡിയോ ആൽബങ്ങളും പുറത്തിറക്കി. ഗ്രൂപ്പിൽ നിന്ന് അവളുടെ വേർപാട് 2016 ഡിസംബർ 18 നാണ് പ്രഖ്യാപിച്ചത്.

ആദ്യകാലം[തിരുത്തുക]

ക്യൂബയിലെ ഹവാനയിൽ[1][2] സിനുഹെ എസ്ട്രബാവോയുടെയും അലെജാൻന്ദ്രോ കാബെല്ലോയുടെയും പുത്രിയായി ജനിച്ച കമീലാ കാബെല്ലോ, കിഴക്കൻ ഹവാനയിലെ കൊജിമർ പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. മെക്സിക്കോ സിറ്റിയിൽ ജനിച്ച കമീലാ കബേയോയുടെ പിതാവ് ക്യൂബയിലേക്ക് താമസം മാറിയ ഒരു മെക്സിക്കൻ പൌരനാണ്. അവർക്ക് സോഫിയ എന്ന പേരിൽ ഒരു ഇളയ സഹോദരികൂടിയുണ്ട്.[3] ആദ്യകാല ജീവിതത്തിന്റെ ഭൂരിഭാഗവും കാബെല്ലോയും കുടുംബവും ഹവാനയിലും മെക്സിക്കോ സിറ്റിയിലുമായി മാറി മാറി താമസിച്ചിരുന്നു. കാബെല്ലോയ്ക്ക് ഏതാണ്ട് അഞ്ചുവയസ് പ്രായമുള്ളപ്പോൾ, മാതാവിനോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ മയാമിയിലേക്ക് താമസം മാറ്റിയെങ്കിലും പിതാവിന് ആ സമയത്ത് വിസ നേടാൻ കഴിയാതിരുന്നതിനാൽ ഏകദേശം 18 മാസത്തിനുശേഷം മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തോടൊപ്പം ചേരാൻ സാധിച്ചത്.[4][5][6][7] 2008 ൽ കാബെല്ലോയ്ക്ക് അമേരിക്കൻ പൗരത്വം നേടുന്നതിനായി.[8] മയാമി പാമെട്ടോ ഹൈസ്കൂളിൽ ചേർന്ന കമീലാ കബേയോ 2012–2013 അധ്യയന വർഷത്തിൽ, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഗായികയാകുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി വിദ്യാലയ ജീവിതം ഉപേക്ഷിച്ചു. പിന്നീട് ഹൈസ്കൂൾ ഡിപ്ലോമ കരസ്ഥമാക്കി.[9]

അവലംബം[തിരുത്തുക]

 1. Cabello, Camila (October 5, 2016). "Camila Cabello: 'Our Dreams Were Bigger Than Our Fears'". PopSugar.com. Archived from the original on November 30, 2016. ...my mom and I immigrated to America. I was almost 7 at the time, born in Havana, Cuba. My papá is puro Mexicano...
 2. Yeung, Neil Z. "Biography & History". AllMusic. Retrieved May 1, 2017.
 3. Marti, Diana (6 September 2018). "Camila Cabello's Empowering Message About Her Sister Is So Important". Capital FM (in ഇംഗ്ലീഷ്). Retrieved 2018-09-06.
 4. Cabello, Camila (October 5, 2016). "Camila Cabello: 'Our Dreams Were Bigger Than Our Fears'". PopSugar.com. Archived from the original on November 30, 2016. ...my mom and I immigrated to America. I was almost 7 at the time, born in Havana, Cuba. My papá is puro Mexicano...
 5. "Camila Cabello shares immigration story". Entertainment Weekly. September 16, 2016. Archived from the original on 2019-10-02. Retrieved June 26, 2019.
 6. "Cabello Going Solo". Time.com. 2017. Retrieved June 26, 2019.
 7. "Camila Cabello Is Writing Music About Her Family's Journey From Cuba: 'I Want to Make a Love Song for Immigrants'". Billboard.com. April 5, 2017. Retrieved June 26, 2019.
 8. Bacle, Ariana (2017). "Cabello Going Solo". Time. Archived from the original on 2020-03-31. Retrieved May 8, 2018.
 9. Arguelles, Victoria. "Q&A with Palmetto student Camila Cabello". The Panther (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമീലാ_കബേയോ&oldid=3985477" എന്ന താളിൽനിന്ന് ശേഖരിച്ചത്