കമല സൊഹോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കമല സൊഹോനി
ജനനം14 സെപ്റ്റംബർ 1912
ഇൻഡോർ, മദ്ധ്യപ്രദേശ്, ഇന്ത്യ
മരണം28 ജൂൺ 1998 (85 വയസ്സ്)
ന്യൂഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
മേഖലകൾബയോകെമിസ്ട്രി
ബിരുദംബോംബെ സർവ്വകലാശാല, മുംബൈ
അറിയപ്പെടുന്നത്സ്ത്രീ ശാസ്ത്രജ്ഞ
ജീവിത പങ്കാളിഎം.വി.സൊഹോനി

ഇന്ത്യൻ ബയോകെമിസ്റ്റും 1939-ൽ സയന്റിഫിക് ഡിസിപ്ലിനിൽ ഡോകടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു കമല സൊഹോനി.[1][2]അവരുടെ പ്രവർത്തനങ്ങളെ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് അംഗീകരിച്ചിരുന്നു. ഇന്ത്യയിലെ ജനസംഖ്യയിലെ വളരെ പാവപ്പെട്ട ജനങ്ങൾ ഉപയോഗിക്കുന്ന ആഹാരസാധനങ്ങളിലും, നെല്ലിലുമുള്ള ജീവകങ്ങളെക്കുറിച്ചും പോഷക ഗുണനിലവാരത്തെക്കുറിച്ചുമായിരുന്നു ഗവേഷണം നടത്തിയിരുന്നത്. കമലയുടെ പ്രവർത്തനങ്ങളെക്കണ്ട അപ്പോഴത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നിർദ്ദേശപ്രകാരം പാം എക്സ്ട്രാക്ടായ നീരയുടെ പോഷകഗുണത്തെക്കുറിച്ച് ഗവേഷണം നടത്തി. ഈ പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ലഭിക്കുകയുണ്ടായി. [1]

മുൻകാല ജീവിതം[തിരുത്തുക]

കമല സൊഹോനി 1912 -ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് ജനിച്ചത്. അവളുടെ അച്ഛനായ നാരായണറാവു ഭഗവത്, അമ്മാവനായ മാധവറാവോ ഭഗവത് എന്നിവർ ബാംഗ്ലൂരിലെ റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രസതന്ത്രജ്ഞരായിരുന്നു. ആ പാരമ്പര്യം അനുസരിച്ച് കമലയും ബോംബെ സർവ്വകലാശാലയിൽ നിന്ന് 1933 -ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദമെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ റിസേർച്ച് ഫെല്ലോയ്ക്ക് അപേക്ഷിച്ചു. പക്ഷെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഡയറക്ടറും നോബൽ ലോറേറ്റുമായ സി. വി. രാമൻ ഗവേഷണം നടത്താൻ സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. [3]സി. വി. രാമന്റെ ഓഫീസിനുമുമ്പിൽ കമല സത്യാഗ്രഹം നടത്തുകയും അവളുടെ അഡ്മിഷൻ നേടിയെടുക്കുകയും ചെയ്തു. 1933 -ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഡ്മിഷൻ നേടുന്ന ആദ്യ വനിതയായിരുന്നു കമല. [4]കമല പിന്നീട് സി. വി. രാമനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി."Though Raman was a great scientist, he was very narrow-minded. I can never forget the way he treated me just because I was a woman. Even then, Raman didn't admit me as a regular student. This was a great insult to me. The bias against women was so bad at that time. What can one expect if even a Nobel Laureate behaves in such a way?"[5]

അവലംബം[തിരുത്തുക]

  1. "How Kamala Sohonie Defied Gender Bias & Became the First Indian Woman PhD in Science". The Better India. 10 March 2017. Retrieved 20 January 2018.
  2. Gupta, Aravind. "Kamala Sohonie" (PDF). Indian National Science Academy. Retrieved 19 October 2012.
  3. Gupta, Aravind. "Kamala Sohonie" (PDF). Indian National Science Academy. ശേഖരിച്ചത് 19 October 2012.
  4. "Kamala Sohonie". Streeshakti. Retrieved 19 October 2012.
  5. "Kamala Sohonie: First Indian Woman To Get A PhD In Science | #IndianWomenInHistory". Feminism in India. 25 December 2017. Retrieved 20 January 2018.
"https://ml.wikipedia.org/w/index.php?title=കമല_സൊഹോനി&oldid=2743112" എന്ന താളിൽനിന്ന് ശേഖരിച്ചത്