ഉള്ളടക്കത്തിലേക്ക് പോവുക

കമല ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kamala Balakrishnan
The face of an older South Asian woman with short white hair. She is smiling.
Kamala Balakrishnan, from the website of the American Society for Histocompatibility and Immunogenetics.
ജനനംJanuary 16, 1930
മരണംഓഗസ്റ്റ് 7, 2018(2018-08-07) (88 വയസ്സ്)
Houston, Texas
തൊഴിൽ(s)Military officer, medical researcher

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയും രോഗപ്രതിരോധശാസ്ത്രജ്ഞയുമായിരുന്നു കമല ബാലകൃഷ്ണൻ (ജനുവരി 16,1930-ഓഗസ്റ്റ് 7,2018). ഇന്ത്യൻ സായുധ സേനയിൽ ലെഫ്റ്റനന്റ് കേണൽ, അമേരിക്കൻ സൊസൈറ്റി ഓഫ് ഹിസ്റ്റോകോംപാറ്റിബിളിറ്റി ആൻഡ് ഇമ്മ്യൂണോജെനെറ്റിക്സ് (ആഷി) പ്രസിഡന്റ്, ഒഹായോയിലെ സിൻസിനാറ്റിയിലെ പോൾ ഹോക്സ്വർത്ത് ബ്ലഡ് സെന്ററിലെ ട്രാൻസ്പ്ലാന്റേഷൻ ഇമ്മ്യൂണോളജി ഡിവിഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

1930 ലാണ് കമല ജനിച്ചത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ കമല പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പാത്തോളജി ഡിപ്ലോമ പൂർത്തിയാക്കി. 1967 ലും 1968 ലും ബർമിംഗ്ഹാം സർവകലാശാലയിൽ രോഗപ്രതിരോധശാസ്ത്രത്തിൽ കൂടുതൽ പഠനം നടത്തി.[1]

ഇന്ത്യൻ സായുധ സേനയിലെ ലെഫ്റ്റനന്റ് കേണലും സീനിയർ മെഡിക്കൽ ഓഫീസറുമായിരുന്നു കമല.[2] അവർ ഇന്ത്യയിലെ ആദ്യത്തെ ഹിസ്റ്റോകോംപാറ്റിബിളിറ്റി ലബോറട്ടറി ന്യൂഡൽഹിയിൽ സ്ഥാപിച്ചു. 1971ൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്ന് ശകുന്തളാ ദേവി അമീർ ചന്ദ് അവാർഡും 1973ൽ കേണൽ അമീർ ചന്ദ് പുരസ്കാരവും കമലക്ക് ലഭിച്ചു.[3] 1980 കളിൽ, ബാംഗ്ലൂർ മെഡിക്കൽ സർവീസസ് ട്രസ്റ്റിന്റെ പ്രവർത്തനത്തെ കമല പിന്തുണച്ചു. ഇവിടെ ലബോറട്ടറി സജ്ജീകരിക്കുന്നതിനെക്കുറിച്ചും ബ്ലഡ് ബാങ്കുകൾക്കുള്ള പേഴ്സണൽ പരിശീലനത്തെക്കുറിച്ചും ഫലപ്രദമായ ഇടപെടൽ നടത്തി.

1996 മുതൽ 1997 വരെ അമേരിക്കയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് ഹിസ്റ്റോകോംപാറ്റിബിളിറ്റി ആൻഡ് ഇമ്മ്യൂണോജെനെറ്റിക്സിന്റെ പ്രസിഡന്റായിരുന്നു കമല.[4] 1981 മുതൽ 2001 വരെ ഒഹായോയിലെ സിൻസിനാറ്റിയിലെ പോൾ ഹോക്സ്വർത്ത് ബ്ലഡ് സെന്ററിലെ ട്രാൻസ്പ്ലാന്റേഷൻ ഇമ്മ്യൂണോളജി ഡിവിഷന്റെ ഡയറക്ടറായിരുന്നു അവർ.[5] സിൻസിനാറ്റി സർവകലാശാല ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പ്രൊഫസറായിരുന്ന അവർ ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ, ല്യൂപ്പസ്, നെഫ്രോൺ, ട്രാൻസ്ഫൂഷൻ, ഇമ്മ്യൂണോളജിക്കൽ ഇൻവെസ്റ്റിഗേഷൻസ്, ജേണൽ ഓഫ സർജിക്കൽ റിസർച്ച്, ഹ്യൂമൻ ഇമ്മ്യൂണോളജി എന്നിവയുൾപ്പെടെയുള്ള അക്കാദമിക് ജേണലുകളിലെ ഗവേഷണ ലേഖനങ്ങളിൽ സംഭാവന നൽകി.[3][6][7][8][9][10][11][12] ട്രാൻസ്ഫ്യൂഷൻ ഇമ്മ്യൂണോളജി ആൻഡ് മെഡിസിൻ (1995) എന്ന പാഠപുസ്തകത്തിനും അവർ സംഭാവന നൽകി.[13]

വ്യക്തിജീവിതം

[തിരുത്തുക]

ഒരു സഹ സൈനിക ഉദ്യോഗസ്ഥനായ വാതാരണ്യൻ ബാലകൃഷ്ണനെയാണ് കമല വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. 2018 ൽ ടെക്സസിലെ ഹ്യൂസ്റ്റണിലെ ഒരു ആശുപത്രിയിൽ വച്ച് കമല മരിച്ചു.[14] സിൻസിനാറ്റിയിലെ ഹെൻറി ആർ. വിങ്ക്ലർ സെന്റർ ഫോർ ഹിസ്റ്ററി ഓഫ് ഹെൽത്ത് പ്രൊഫഷൻസിലെ യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂൾ/യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പബ്ലിക് റിലേഷൻസ് ഫോട്ടോഗ്രാഫിക് ശേഖരത്തിൽ കമലയുടെ ഫോട്ടോഗ്രാഫുകൾ ഉണ്ട്.[15]

അവലംബങ്ങൾ

[തിരുത്തുക]
  1. Chattopadhyay, Anjana (2018). Women Scientists in India: Lives, Struggles, and Achievements (PDF). National Book Trust of India. ISBN 978-81-237-8144-0.
  2. Directorate of Printing, Government of India (1957-02-16). Gazette of India, 1957, No. 200. p. 39 – via Internet Archive.
  3. 3.0 3.1 Chattopadhyay, Anjana (2018). Women Scientists in India: Lives, Struggles, and Achievements (PDF). National Book Trust of India. ISBN 978-81-237-8144-0.Chattopadhyay, Anjana (2018). Women Scientists in India: Lives, Struggles, and Achievements (PDF). National Book Trust of India. ISBN 978-81-237-8144-0.
  4. "ASHI Presidents". American Society for Histocompatibility and Immunogenetics. Retrieved 2020-10-09.
  5. "In Memoriam - Dr. Kamala Balakrishnan". American Society for Histocompatibility and Immunogenetics. August 8, 2018. Retrieved 2020-10-08.
  6. Welch, Thomas R.; Beischel, Linda; Balakrishnan, Kamala; Quinlan, Monica; West, Clark D. (1986-06-05). "Major-Histocompatibility-Complex Extended Haplotypes in Membranoproliferative Glomerulonephritis". New England Journal of Medicine (in ഇംഗ്ലീഷ്). 314 (23): 1476–1481. doi:10.1056/NEJM198606053142303. ISSN 0028-4793. PMID 3458025.
  7. Adams, Louis E.; Balakrishnan, Kamala; Roberts, Stephen M.; Belcher, Rick; Mongey, Anne-Barbara; Thomas, T. J.; Hess, Evelyn V. (2016-07-02). "Genetic, Immunologic and Biotransformation Studies of Patients on Procainamide". Lupus (in ഇംഗ്ലീഷ്). 2 (2): 89–98. doi:10.1177/096120339300200205. PMID 8330041. S2CID 45020391.
  8. Sridhar, Nagaraja R.; Munda, Rino; Balakrishnan, Kamala; First, Roy (1992). "Evaluation of Flowcytometric Crossmatching in Renal Allograft Recipients". Nephron (in ഇംഗ്ലീഷ്). 62 (3): 262–266. doi:10.1159/000187056. ISSN 1660-8151. PMID 1436335.
  9. McGill, Manley; Balakrishnan, Kamala; Meier, Terry; Mayhaus, Charles; Whitacre, Lynn; Greenwalt, Tibor (1986). "Blood product irradiation recommendations". Transfusion (in ഇംഗ്ലീഷ്). 26 (6): 542–543. doi:10.1046/j.1537-2995.1986.26687043623.x. ISSN 1537-2995. PMID 3775838. S2CID 2693157.
  10. Balakrishnan, Kamala; Adams, Louis E. (1995-01-01). "The Role of the Lymphocyte in an Immune Response". Immunological Investigations. 24 (1–2): 233–244. doi:10.3109/08820139509062775. ISSN 0882-0139. PMID 7713585.
  11. Johnson, Christopher P.; Munda, Rino; Balakrishnan, Kamala; Alexander, J.Wesley (June 1984). "Donor-specific blood transfusions with stored and fresh blood in a rat heart allograft model". Journal of Surgical Research (in ഇംഗ്ലീഷ്). 36 (6): 532–534. doi:10.1016/0022-4804(84)90138-0. PMID 6374290.
  12. Adams, Louis E; Balakrishnan, Kamala; Malik, Shahid; Mongey, Anne-Barbara; Whitacre, Lynn; Hess, Evelyn V (March 1998). "Genetic and Immunologic Studies of Patients on Procainamide". Human Immunology (in ഇംഗ്ലീഷ്). 59 (3): 158–168. doi:10.1016/S0198-8859(98)00005-6. PMID 9548075.
  13. Oss, Carel J. van (1995-01-27). Transfusion Immunology and Medicine (in ഇംഗ്ലീഷ്). CRC Press. ISBN 978-0-8247-9640-2.
  14. "In Memoriam - Dr. Kamala Balakrishnan". American Society for Histocompatibility and Immunogenetics. August 8, 2018. Retrieved 2020-10-08."In Memoriam - Dr. Kamala Balakrishnan". American Society for Histocompatibility and Immunogenetics. August 8, 2018. Retrieved 2020-10-08.
  15. "Finding aid for the University of Cincinnati College of Medicine/University Hospital Public Relations Photographic Collection". OhioLink. Retrieved 2020-10-09.
  •  
"https://ml.wikipedia.org/w/index.php?title=കമല_ബാലകൃഷ്ണൻ&oldid=4490510" എന്ന താളിൽനിന്ന് ശേഖരിച്ചത്