കമലാദേവി ചതോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമലാദേവി ചതോപാധ്യായ
കമലാദേവി ചതോപാധ്യായ.jpg
ജനനം കമലാദേവി
1903 ഏപ്രിൽ 3(1903-04-03)
മംഗലാപുരം, കർണാടകം, ഇന്ത്യ
മരണം 1988 ഒക്ടോബർ 29(1988-10-29) (പ്രായം 85)
പഠിച്ച സ്ഥാപനങ്ങൾ ബെഡ്ഫോർഡ് കോളേജ് (ലണ്ടൺ)
കുട്ടി(കൾ) രാമകൃഷ്ണ ച്തോപാധ്യായ
പുരസ്കാര(ങ്ങൾ) റാമൺ മാഗ്സെസെ അവാർഡ് (1966)
പദ്മ ഭൂഷൺ (1955)
പദ്മ വിഭൂഷൺ (1987)

സാമൂഹ്യപരിഷ്ക്കർത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു കമലാദേവി ചതോപാധ്യായ. മംഗലാപുരത്ത് 1903 ഏപ്രിൽ 3-ന് ജനിച്ചു. മംഗലാപുരത്തും ബെഡ് ഫോഡ് കോളേജിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും പഠനം നടത്തി. കവിയായ ഹരീന്ദ്രനാഥ് ചതോപാധ്യായയെ വിവാഹം കഴിച്ചു. തന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്തി.

പത്മഭൂഷൺ, വട്മൂൽ അവാർഡ്, മാഗ്സസെ അവാർഡ്, ദേശികോത്തമ (വിശ്വഭാരതി) എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.[1] സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ഭൂനിയമങ്ങൾ മെച്ചപ്പെടുത്താനും വനിതാ പ്രസ്ഥാനം വികസിപ്പിക്കാനും അവർ യത്നിച്ചു. അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിനു കളമൊരുക്കി.

അഖിലേന്ത്യാ കോൺഗ്രസ്സ് സമിതി അംഗം, പ്രവർത്തക സമിതി അദ്ധ്യക്ഷ, ഇന്ത്യൻ സഹകരണ സംഘം, അഖിലേന്ത്യ കരകൗശല ബോർഡ്, ആൾ ഇന്ത്യാ ഡിസൈൻസ് സെൻറർ എന്നിവയുടെ അദ്ധ്യക്ഷ, വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഉപാധ്യക്ഷ, ഇന്ത്യൻ സോഷ്യൽ കോൺഫറൻസിന്റെ സജീവ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "SNA: List of Sangeet Natak Akademi Ratna Puraskarwinners (Akademi Fellows)". Official website. Archived from the original on 4 March 2016.
Persondata
NAME കമലാദേവി ചതോപാധ്യായ
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1903-04-03
PLACE OF BIRTH മംഗലാപുരം, കർണാടകം, ഇന്ത്യ
DATE OF DEATH 1988-10-29
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കമലാദേവി_ചതോപാധ്യായ&oldid=2773054" എന്ന താളിൽനിന്നു ശേഖരിച്ചത്