കമലാംബികായൈ
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികായൈ. കമലാംബാ നവാവരണ കൃതികളിൽ നാലാമത്തെ ആവരണമാണിത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]കമലാംബികായൈ കനകാംശുകായൈ
കർപൂരവീടികായൈ നമസ്തേ നമസ്തേ
അനുപല്ലവി
[തിരുത്തുക]കമലാ കാന്താനുജായൈ കാമേശ്വര്യൈ അജായൈ
ഹിമഗിരിതനുജായൈ ഹ്രീങ്കാരപൂജ്യായൈ
കമലാനഗരവിഹാരിണ്യൈ ഖലസമൂഹസംഹാരിണ്യൈ
കമനീയരത്നഹാരിണ്യൈ കലികൽമഷപരിഹാരിണ്യൈ
ചരണം
[തിരുത്തുക]സകലസൌഭാഗ്യ ദായകാംഭോജ ചരണായൈ
സങ്ക്ഷോഭിണ്യാദി ശക്തിയുത ചതുർത്ഥാവരണായൈ
പ്രകടചതുർദശ ഭുവനഭരണായൈ
പ്രബലഗുരുഗുഹ സമ്പ്രദായാന്തഃകരണായൈ
അകളങ്കരൂപവർണ്ണായൈ അപർണ്ണായൈ സുപർണ്ണായൈ
സുകരധൃതചാപബാണായൈ ശോഭനകര മനുകോണായൈ
സകുങ്കുമാദിലേപനായൈ ചരാചരാദികൽപനായൈ
ചികുരവിജിതനീലഘനായൈ ചിദാനന്ദപൂർണഘനായൈ