കമണ്ഡലു മരം
ദൃശ്യരൂപം
കമണ്ഡലു മരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. cujete
|
Binomial name | |
Crescentia cujete L.
| |
Synonyms | |
|
കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. അമേരിക്കയാണ് ഇതിന്റെ സ്വദേശം. നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിന്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന് കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. തമിഴ് ഇതിനെ തിരുവോട്ടുകായ്(திருவோட்டுக்காய்) എന്നു പറയുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.mathrubhumi.com/agriculture/story-209174.html Archived 2011-08-30 at the Wayback Machine.
- http://www.mathrubhumi.com/alappuzha/news/2181269-local_news-alappuzha.html Archived 2013-03-19 at the Wayback Machine.
വിക്കിസ്പീഷിസിൽ Crescentia cujete എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Crescentia cujete എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.