കബൊംബ അക്വാട്ടിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കബൊംബ അക്വാട്ടിക്ക
Cabomba aquatica at Sharjah.jpg
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Order: Nymphaeales
Family: Cabombaceae
Genus: Cabomba
വർഗ്ഗം:
C. aquatica
ശാസ്ത്രീയ നാമം
Cabomba aquatica
Aubl.

അതിവേഗം വളരുന്ന ആകർഷകമായ വിശറിപോലെ ഇലകളുള്ള ഒരു ശുദ്ധജല സസ്യമാണ് കബൊംബ അക്വാട്ടിക്ക. (Cabomba aquatica) മഞ്ഞ കബൊംബ എന്നാണ് കബൊംബ അക്വാട്ടിക്കയെ വിളിക്കുന്നത്. കബോംബേസി കുടുംബത്തിൽ കാബോംബ ജനുസ്സിൽ പെടുന്നു. തെക്കേ അമേരിക്കയിൽ നിന്നാണ് ഉത്ഭവം. ഇപ്പോൾ അക്വേറിയം പരിപാലകർ ഇറക്കുമതി ചെയ്ത് സംരക്ഷിക്കുന്നതിനാൽ ലോകവ്യാപകമായി നിലവിലുണ്ട്. മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്നു.

ഉപയോഗം[തിരുത്തുക]

കബോംബ അക്വാട്ടിക്ക ഒരു പ്രശസ്തമായ അക്വേറിയം ഇനമാണ് വിശറിയിലകളുള്ള പായൽ ഇനത്തിൽ പെടുന്നു. ശുദ്ധജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ പ്രവാഹമുള്ള വറ്റാത്ത ജല സ്രോതസ്സുകളിലോ വളരുന്ന ഇനമാണ് ഇത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ ചതുപ്പുകളിലെ ചെളി ഉറച്ച് നിൽക്കുന്നതിന് ഇതിന്റെ വേരുപടലങ്ങൾ സഹായിക്കുന്നു. ചില പ്രത്യേക ജീവി വർഗ്ഗങ്ങൾ ഇതിന്റെ ഇല ഭക്ഷ്യയോഗ്യമാക്കാറുണ്ട്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ[തിരുത്തുക]

അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ഈ സസ്യം മത്സരബുദ്ധിയോടെ വളർന്ന് മറ്റു ദുർബല സസ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും അവയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു.

പടർന്നു പിടിച്ച് കഴിഞ്ഞാൽ ഈ സസ്യം ഡ്രെയിനേജ് കനാലുകളും ശുദ്ധജല അരുവികളും കളയായി (weed) അടിഞ്ഞുകൂടി നശിപ്പിക്കുകയും അവയുടെ സ്വാഭാവിക ഒഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.[1]

ഓസ്ട്രേലിയയിൽ കബോംബയെ "ദേശീയ ഗൗരവമുള്ള കള" ആയി കണക്കാക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം കളകളിലൊന്നാണിത്. ആക്രമണാത്മകത, വ്യാപനത്തിനുള്ള സാധ്യത, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ എന്നിവയാണ് കാരണം. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ഇത് ജലപാതകളെ നശിപ്പിച്ചുകൊണ്ടിരിക്കയാണ് എന്നാണ് പഠനങ്ങൾ രേഖപ്പെടുത്തുന്നത്.[2]

കബോംബ വേഗത്തിൽ വളരുകയും ധാരാളം സസ്യവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ജലസംഭരണ ​​ശേഷിയും കുടിവെള്ള വിതരണവും ഇത് ഗണ്യമായി കുറയ്ക്കും. കബോംബയുടെ വെള്ളത്തിനടിയിലുള്ള കാണ്ഡവും ഇലകളും വിനോദ ജല ഉപയോക്താക്കൾക്ക് അപകടം ഉണ്ടാക്കുന്നു. ഈ സസ്യങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്ന വിഘടന പ്രക്രിയ ഓക്സിജൻ കുറയ്ക്കുന്നതിനും ദുർഗന്ധം വമിക്കുന്നതിനും കാരണമാകുന്നു.

ഇതും കാണുക[തിരുത്തുക]

മുള്ളൻ പായൽ (Cabomba caroliniana)

അവലംബം[തിരുത്തുക]

  1. A Study report from Washington state Department of ecology 2003
  2. Australian Department of the Environment and Heritage 2003
"https://ml.wikipedia.org/w/index.php?title=കബൊംബ_അക്വാട്ടിക്ക&oldid=3432386" എന്ന താളിൽനിന്ന് ശേഖരിച്ചത്