കഫീൽ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോരഖ്പൂർ സ്വദേശിയായ ശിശുരോഗവിദഗ്ദ്ധനാണ് ഡോ.കഫീൽ ഖാൻ. എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടി. ദന്ത ഡോക്ടറായ ഷബിസ്താൻ ഖാൻ ആണ് ഭാര്യ.[1][2] 12 വർഷം കർണാടകയിൽ ജോലി ചെയ്ത ശേഷം ഗോരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളജിൽ ജോലി ചെയ്യാനാരംഭിച്ചു. 2017 ആഗസ്ത് മാസത്തിൽ ബിആർഡി ആശുപത്രിയിൽ അക്യൂട്ട് എൻസെഫലൈറ്റിൽ സിൻഡ്രോം(Acute encephalitis syndrome -AES) മൂലം ഉണ്ടായ മരണങ്ങൾ നടന്നത് മാദ്ധ്യമ ശ്രദ്ധയിൽ വന്നതോടെ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം.[3] എൻസെഫലൈറ്റിസ് വാർഡ് തലവൻ കൂടിയായിരുന്ന ഡോ.കഫീൽ ഖാനെ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കംചെയ്തു.[4] പിന്നീട് 2017 സെപ്റ്റംബറിൽ കുറ്റാരോപിതരായ മറ്റ് 8 പേരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും 28 ഏപ്രിൽ 2018 വരെ ജയിലിൽ കഴിയുകയും ചെയ്തു. കഫീൽ ഖാന്റെ ഒരു കത്ത് ഭാര്യ ഷബിസ്താൻ ഖാൻ ഡെൽഹിയിൽ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു. ജയിലിൽ നിന്ന് എഴുതിയ ഈ കത്ത് ദേശീയ ശ്രദ്ധയാകർഷിച്ചു. ഭാര്യയും മകളും കുടുംബാംഗങ്ങളും കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ ആളുകൾ ജയിൽ വിമോചിതനായ കഫീൽ ഖാനെ സ്വീകരിക്കാൻ എത്തി.[5]25 ഏപ്രിൽ 2018ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 28 ഏപ്രിൽ 2018നാണ് അദ്ദേഹം ജയിൽ മോചിതനായത്.[6]

അവലംബം[തിരുത്തുക]

  1. http://www.thecitizen.in/index.php/en/newsdetail/index/2/13666/the-story-of-an-innocent-in-jail
  2. https://www.thequint.com/news/india/gorakhpur-tragedy-dr-kafeel-khan-walks-out-of-jail
  3. Husain, Yusra (12 August 2017). "Gorakhpur hospital deaths: BRD Medical College principal suspended". The Times of India. ശേഖരിച്ചത് 13 August 2017.
  4. Dixit, Pawan. "Gorakhpur deaths: Doctor who was hailed as 'hero' removed from BRD hospital post". Hindustan Times. ശേഖരിച്ചത് 15 August 2017.
  5. https://www.thequint.com/news/india/gorakhpur-tragedy-dr-kafeel-khan-walks-out-of-jail
  6. https://www.ndtv.com/india-news/gorakhpur-hospital-tragedy-doctor-kafeel-khan-walks-out-of-jail-1844343
"https://ml.wikipedia.org/w/index.php?title=കഫീൽ_ഖാൻ&oldid=3084340" എന്ന താളിൽനിന്ന് ശേഖരിച്ചത്