കപ്പൽവിനിമയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരക്കുകളെയോ ചരക്കുപേടകങ്ങളെയോ (കണ്ടെയ്നർ) കടൽമാ൪ഗ്ഗം ഒരു സ്ഥലത്തേയക്ക്‌ കൊണ്ടെത്തിച്ച ശേഷം അവിടെനിന്നും ലക്ഷ്യസ്ഥാനങ്ങളിലേയക്ക് കടൽമാർഗ്ഗം കൊണ്ടെത്തിക്കുന്നതിനെയാണ് ട്രാൻസ്ഷിപ്പ്മെന്റ് അഥവാ കപ്പൽവിനിമയം എന്ന് പറയുന്നത്.

ചരക്ക് യാത്രയ്ക്കിടയിൽ അനുയോജ്യമായ രീതിയിലേയക്കുള്ള ഒരു യാത്രാസംവിധാനം എന്നതാണ് കപ്പൽവിനിമയത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഉദാഹരണമായി നിരത്ത് ഗതാഗതത്തിൽ നിന്നും കടൽമാർഗ്ഗത്തിലേയ്ക്കോ തിരിച്ചോ, അല്ലെങ്കിൽ ചെറിയകപ്പലുകളിൽ നിന്നും വലിയ കപ്പലുകളിലേയ്ക്കോ (സംയോജനം) മറിച്ചോ: വലിയ യാനങ്ങളിൽ നിന്നും ചെറിയയാനങ്ങളിലേയക്ക് ചരക്കുകളെ വിഭജിച്ച് കയറ്റിയയക്കുന്നു. (വിഭജനം- consolidation). ചുങ്കപരിശോധന, മറ്റു നികുതികൾ എന്നിവ ഒഴിവാക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ് സാധാരണയായി കപ്പൽവിനിമയത്തിനായി തെരഞ്ഞടുക്കാറുളളത്. കപ്പൽകടത്തുകാരുടെ വീക്ഷണത്തിൽ ഒരു ചരക്ക് സാമഗ്രി ഒറ്റയാത്രയിലോ വിവിധ ഗതാഗതമാർഗ്ഗങ്ങളിലൂടെ ലക്ഷ്യസ്ഥാനത്തെത്തിയതുകൊണ്ടുമാത്രം അതിന് കപ്പൽവിനിമയം (ട്രാൻസ്ഷിപ്പ്മെന്റ്) എന്ന് പറയാനാകില്ലത്രേ. മറിച്ച് കപ്പലിൽ നിന്നും കപ്പലിലേയക്കുളള മാറ്റത്തെയാണ് കപ്പൽവിനിമയം എന്ന സംജ്ഞ കൊണ്ട് പൊതുവായി വിവക്ഷിക്കുന്നത്.

ചരക്ക് പേടക തുറമുഖങ്ങൾ അഥവാ മുനമ്പുകൾ വഴിയുളള കപ്പൽവിനിമയം[തിരുത്തുക]

ചരക്ക് പേടകങ്ങളെ ഒരു തുറമുഖത്തോ മുനമ്പിലോ താല്കാലികമായി ശേഖരിച്ചശേഷം മറ്റുകപ്പലുകളിൽ കയറ്റിവിടുന്ന പ്രക്രിയയാണ് ചരക്ക് പേടക വിനിമയം അഥവാ കണ്ടെയ്ന൪ട്രാൻഷിപ്പ് മെൻ്റ്. ഇത് ഇരുപതടിതുല്യത (TEU- [1]Twenty Foot Equivalent) എന്ന ഏകകത്തിലാണ് പറയപ്പെടുന്നത്.

ഉൾക്കടലിലെ കപ്പൽവിനിമയം[തിരുത്തുക]

ഒരു കപ്പലിൽ നിന്നും നേരിട്ട് മറ്റൊന്നിലേയക്ക് കടലിൽ വച്ച് ചരക്കുകൈമാറ്റം ചെയ്യുന്നതിനെ ഉൾക്കടൽ കപ്പൽവിനിമയം എന്നു പറയുന്നു. ആഗോള മത്സ്യബന്ധനമേഖലയിൽ മീൻപിടുത്തസാമഗ്രികൾ, ഭക്ഷണം, ശീതികരിച്ച ചരക്കുപെട്ടികൾ എന്നിവ കൈമാറുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. കടൽ ജീവനക്കാ൪ക്ക് മാസങ്ങളോളമോ വ൪ഷങ്ങളോളമോ കടലിൽ തങ്ങുന്നതിന് ഇത് സഹായകമാകുന്നു. കൂടാതെ മീനുകളെ തടസം കുടാതെ യഥാസമയം വിപണിയിലെത്തിക്കാനും സാധ്യമാകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപ്പൽവിനിമയം&oldid=3402503" എന്ന താളിൽനിന്ന് ശേഖരിച്ചത്