ഉള്ളടക്കത്തിലേക്ക് പോവുക

കപ്പേള (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപ്പേള
Theatrical release poster
സംവിധാനംമുഹമ്മദ് മുസ്തഫ
കഥമുഹമ്മദ് മുസ്തഫ
നിർമ്മാണംവിഷ്ണു വേണു
അഭിനേതാക്കൾഅന്ന ബെൻ,
റോഷൻ മാത്യു,
ശ്രീനാഥ് ഭാസി
ഛായാഗ്രഹണംജിംഷി ഖാലിദ്
ചിത്രസംയോജനംനൗഫൽ അബ്ദുല്ല
സംഗീതംസുഷിൻ ശ്യാം
നിർമ്മാണ
കമ്പനി
കഥാസ് അണ്ടോൾഡ്
വിതരണംതീയേറ്ററുകൾ
നെറ്റ്ഫ്ലിക്സ്
റിലീസ് തീയതിs
  • 6 March 2020 (2020-03-06) (Theatrical)
  • 22 June 2020 (2020-06-22) (Netflix)
ദൈർഘ്യം
113 മിനുട്ടുകൾ
രാജ്യംഇന്ത്യ
ഭാഷമലയാളം

രണ്ടായിരത്തി ഇരുപതിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കപ്പേള. മുഹമ്മദ് മുസ്തഫ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 7 നു തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചുവെങ്കിലും കോവിഡ് പ്രശ്നങ്ങൾ കാരണം ഒരാഴ്ചക്കു ശേഷം പ്രദർശനം നിർത്തി വെച്ചു. പിന്നീട് 2020 ജൂൺ 22നു നെറ്റ്ഫ്ലിക്സ് വഴി പ്രദർശനം ആരംഭിച്ചു.[1] [2]

കഥാംശം[3]

[തിരുത്തുക]

വയനാട്ടിലെ മലമ്പ്രദേശത്ത് താമസിക്കുന്ന ജെസി, മിസ്സ് കാൾ വഴി വിഷ്ണുവിനെ പരിചയപ്പെടുന്നു. അവന്റെ സഹോദരിമാരുമായും സംസാരിക്കുന്നു. ആ സൗഹൃദം പ്രണയത്തിലെത്തുന്നു, ഇതിനിടയിൽ കവലയിൽ തുണിക്കട നടത്തുന്ന ബെന്നി അവളെ തന്റെ ബെന്നി റ്റെക്സ്റ്റൈൽസിന്റെ മോഡലാക്കുന്നു. അവന്റെ താത്പര്യപ്രകാരം വിവാഹം ആലോചിക്കുന്നു. അസ്വസ്ഥതയിലാണ്ട ജസ്സി വിഷ്ണുവിനെ ഒന്ന് കാണാനായി കോഴിക്കോട്ടങ്ങാടിയിലെത്തുന്നു. അവിടെ യെത്തിയ വിഷ്ണുവിന് അവിടെ നടന്ന തർക്കത്തിനിടയിൽ മൊബൈൽ നഷ്ടപ്പെടുന്നു. സ്ഥലത്തുണ്ടായിരുന്ന റോയിയുടെ കൈകളിൽ ഈ മൊബൈൽ എത്തുന്നു. ഒരുവിധം കണ്ടക്ടറെ കണ്ട് വിഷ്ണു ജെസിയുടെ അരികിലെത്തുന്നു. ഒരു വശപ്പിശക് തോന്നിയ റോയ് ഇവരെ പിന്തുടരുകയും അത് ഒരു അടിപിടിയിൽ കലാശിക്കുകയും ചെയ്യുന്നു. ജെസി വീണ് ചളിപറ്റുന്നു. വേഷം മാറാനായി അവർ ഒരു ലോഡ്ജിലെത്തുന്നു. ചുമട്ടുകാരനായ മുസ്തഫയുടെ സഹായത്തിൽ റൊയി അവരെ തിരഞ്ഞ് എത്തുന്നു. ഇതിനിടയിൽ ജസ്സി വിഷ്ണുവിന്റെ തനിനിറം മനസ്സിലാക്കുന്നു. റോയി യുടെ സഹായത്തിൽ അവൾ നാട്ടിൽ തിരിച്ചെത്തുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1അന്ന ബെൻജെസ്സി
2ശ്രീനാഥ് ഭാസിറോയ്
3റോഷൻ മാത്യുവിഷ്ണു
4സുധി കോപബെന്നി
5തൻവി റാംആനി
6വിജിലേഷ് കാരയാട്റിയാസ്
7നിഷ സാരംഗ്മേരി
8നിൽജലക്ഷ്മി
9മുസ്തഫഅബു
10ജെയിംസ് ഏലിയവർഗീസ്
11ജോളി ചിറയത്ത്സാറാമ്മ
12നസീർ സംക്രാന്തിമാർട്ടിൻ
13സുധീഷ്ഫാദർ
14നവാസ് വള്ളിക്കുന്ന്നവാസ്
15അപ്പുണ്ണി ശശി ഇരഞ്ഞിക്കൽശിവൻകുട്ടി

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കണ്ണിൽ വിടരുംസൂരജ് സന്തോഷ് ,ശ്വേത മോഹൻ
2ദൂരം തീരും നേരംസുഷിൻ ശ്യാം ആവണി മൽഹാർ
3കടുകുമണിക്കൊരു കണ്ണുണ്ട്സിതാര കൃഷ്ണകുമാർ


പരാമർശങ്ങൾ

[തിരുത്തുക]
  1. "കപ്പേള (2020)". www.malayalachalachithram.com. Retrieved 2020-04-28.
  2. "കപ്പേള (2020)". malayalasangeetham.info. Archived from the original on 2021-09-27. Retrieved 2020-04-28.
  3. "കപ്പേള (2020)". spicyonion.com. Archived from the original on 2020-05-21. Retrieved 2014-10-27.
  4. "കപ്പേള (2020)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "കപ്പേള (2020)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-09-22. Retrieved 2020-04-28.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കപ്പേള_(ചലച്ചിത്രം)&oldid=4577969" എന്ന താളിൽനിന്ന് ശേഖരിച്ചത്