Jump to content

കപ്പപ്പുഴുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കപ്പപ്പുഴുക്ക് തയ്യാറാക്കിയത്
കപ്പപ്പുഴുക്ക്

കപ്പ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ആഹാരമാണ് കപ്പപ്പുഴുക്ക്. കേരളത്തിൽ എല്ലായിടത്തും ഇത് ഉണ്ടാക്കുന്നു. കേരളത്തിലെ തട്ടുകടകളിൽ ലഭ്യമായ ഒരു പ്രധാന വിഭവമാണിത്.

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

ചേരുവകൾ

[തിരുത്തുക]
  • കപ്പ ചെറിയതായി അരിഞ്ഞത്
  • മഞ്ഞൾപൊടി
  • ചുവന്ന മുളക് കഷണങ്ങളാക്കിയത്
  • ചെറിയ ഉള്ളി
  • കാന്താരിമുളക്
  • കടുക്
  • ഉഴുന്ന്
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

കപ്പ ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. വേവിച്ചതിനുശേഷം ബാക്കി വെള്ളം വാർത്തു കളയുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഉഴുന്ന് ഇടുക. ഉഴുന്ന് ചുവന്നു വരുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയതിനുശേഷം ചുവന്ന മുളക് കഷണങ്ങളാക്കിയതും കറിവേപ്പിലയും ഇടുക. ഇതിന്റകൂടെ ചെറിയ ഉള്ളി കഷണങ്ങളായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടിയും തേങ്ങയും ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം കുറച്ച് വെള്ളം (ഒരു കപ്പ്)ഒഴിക്കുക. വെള്ളം തിളക്കുമ്പോൾ വേവിച്ചുവച്ച കപ്പ ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റിക്കുക.

കുറിപ്പ്

[തിരുത്തുക]
  • തേങ്ങ ചിരകിയത് ചേർക്കാതെയും മഞ്ഞൾപ്പൊടി ചേർക്കാതെയും എല്ലാം ഇത് ഉണ്ടാക്കാറുണ്ട്.


"https://ml.wikipedia.org/w/index.php?title=കപ്പപ്പുഴുക്ക്&oldid=3700372" എന്ന താളിൽനിന്ന് ശേഖരിച്ചത്