കപീഷ്
കപീഷിന്റെ കൂട്ടുകാരൻ പിന്റു എന്ന മാനാണ്.ടിന്റു അല്ല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കപീഷ് | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | ബാലരമ, പൂമ്പാറ്റ |
കഥാരൂപം | |
Full name | കപീഷ് |
ആദ്യം കണ്ട പ്രദേശം | കഡുവനം |
സംഘാംഗങ്ങൾ | ബബൂച്ച, ടിന്റു, മോട്ടു, പഞ്ചാ |
പൂമ്പാറ്റ, ട്വിങ്കിൾ, ബാലരമ എന്ന ബാലമാസികകളിൽ പ്രസിദ്ധികരിച്ചിരുന്ന ഒരു ചിത്രകഥയാണ് കപീഷ്.[1]അത്ഭുത ശക്തികളുള്ള ഒരു കുരങ്ങനാണു് കപീഷ്. വാൽ നീട്ടുവാനുള്ള കഴിവാണ് കപീഷിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നത്. കപീഷിനു സുഹൃത്തുക്കളായി ബബൂച്ച എന്നോരു കരടിയും ടിന്റു എന്നൊരു മാനും മോട്ടു എന്നൊരു മുയലും പഞ്ചാ എന്നൊരു പരുന്തുമുണ്ട്. കപീഷിന്റെ പ്രധാന ശത്രുക്കൾ ദൊപ്പയ്യ എന്ന വേട്ടക്കാരനും പീലു എന്ന കടുവയും സിഗാൾ എന്ന കുറുക്കനും ആണ്. ആകാശത്തിലേക്ക് വാൽ നീട്ടി കുത്തനെ നിർത്തുന്നതാണ് കപീഷിന്റെ സിഗ്നൽ.
ചിത്രകഥാപരമ്പര
[തിരുത്തുക]മുംബൈ ആസ്ഥാനമാക്കിയുണ്ടായിരുന്ന 'രംഗ രേഖാ ഫീച്ചേസ്' എന്ന കോമിക്‌സ് സിൻഡിക്കേറ്റിങ്ങ് സ്ഥാപനത്തിനായി (സ്ഥാപിതം: 1970) അനന്ത പൈ തയ്യാറാക്കി വിതരണം ചെയ്തു വന്നിരുന്ന കോമിക്‌സ് സ്ട്രിപ്പിന്റെയും (ചിത്രകഥാപരമ്പര) അതിലെ മുഖ്യകഥാപാത്രമായാണ് 'കപീഷ്' കാർട്ടൂൺ ലോകത്തേയ്ക്കെത്തുന്നത്. ഈ ശീർഷകത്തിലുള്ള ആദ്യത്തെ കോമിക്‌സ് പ്രസിദ്ധീകരിച്ചത് 1976-ൽ കാർട്ടൂണിസ്റ്റ് ശങ്കർ സ്ഥാപിച്ച 'ചിൽഡ്രൻസ് വേൾഡ്' എന്ന ഇംഗ്ലീഷ് ബാലമാസികയിലാണ്. പിന്നീട് ഇത് ഇന്ത്യയിലെങ്ങുമുള്ള വിവിധ ഭാഷകളിലുള്ള ബാലമാസികകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനാരംഭിച്ചു. മലയാളത്തിൽ ഇതിന്റെ പ്രസിദ്ധീകരണഅവകാശംനേടിയ പൈകോ, അവരുടെ 'പൂമ്പാറ്റ' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം മുതൽ (1978 ജൂൺ) പ്രസിദ്ധീകരിക്കാനാരംഭിച്ചു. പിന്നീട് 'ബാലരമ' ഇതിന്റെ മലയാളം പ്രസിദ്ധീകരണഅവകാശം നേടി. ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻദാസ് ആണ് ഇതിലെ ബഹുഭൂരിപക്ഷം ചിത്രങ്ങളും വരച്ചിട്ടുള്ളത്.
നാലുപേജുകളുള്ള ഒരു ചിത്രകഥയിൽ ഒരു ഖണ്ഡം പൂർത്തിയാകും വിധമാണ് ഈ ചിത്രകഥാപരമ്പര തയ്യാറാക്കിയിട്ടുള്ളത്. അനന്ത പൈയുടെ (അങ്കിൾ പൈ എന്ന പേരിൽ കുട്ടികളുടെ ഇടയിൽ പ്രസിദ്ധനായ) ജന്മദേശമായ തെക്കൻ കർണ്ണാടകയിലെ ഒരു വനത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവവിവരങ്ങൾ ഒക്കെയും. ഈ വനത്തിന് അങ്കിൾ പൈ നല്കിയ പേര് 'കാഡു' എന്നാണ്!
പശ്ചാത്തലം
[തിരുത്തുക]പ്രത്യേകമായ ദൈവാനുഗ്രഹത്താൽ വാൽ തന്റെ അഭീഷ്ടമനുസരിച്ച് നീട്ടുവാനും ചുരുക്കുവാനും കഴിയുന്ന നല്ലവനും കൗശലക്കാരനുമായ ഒരു കുരങ്ങാണ് ഈ ചിത്രകഥാ പരമ്പരയുടെ കേന്ദ്രകഥാപാത്രം. കപീഷ് കാട്ടിലെ നല്ലവരായ മൃഗങ്ങളെയും ഇള എന്ന പെൺകുട്ടിയെ പല അപകടങ്ങളിൽ നിന്ന് രക്ഷിക്കുകയും ദുഷ്ടന്മാരായ നായാട്ടുകാരൻ ദൊപ്പയ്യയെയും ദുഷ്ടമൃഗങ്ങളെയും ശിക്ഷിക്കുന്നതുമാണ് എല്ലാ കഥകളിലും ഉള്ളത്. 'നന്മ'യുടെ വിജയം തന്നെ അടിസ്ഥാന ആശയം.
'കപീഷി' ലെ മറ്റ് കഥാപാത്രങ്ങൾ ഇവരൊക്കെയാണ്: ഇള (കപീഷിന്റെ സ്‌നേഹിതയായ പെൺകുട്ടി); മൊട്ടു (നല്ലവനായ മുയൽ); പിന്റു (മാൻകുട്ടി); ബബൂച്ച (കപീഷിന്റെ സ്‌നേഹിതനായ കരടി); കാശപു (നല്ലവനായ ആമ); ബന്ദീലാ (സ്‌നേഹിതനായ ആനക്കുട്ടി); പഞ്ച (കപീഷിന്റെ സ്‌നേഹിതനായ പരുന്ത്); ദൊപ്പയ്യ (ദുഷ്ടനായ നായാട്ടുകാരൻ); സിഗാൾ (കുതന്ത്രക്കാരനായ കുറുക്കൻ); പീലു (ദുഷ്ടനും വിഢിയുമായ കടുവ)
കഥാപാത്രം
[തിരുത്തുക]കപീഷ് ചിത്രകഥകൾ തയ്യാറാക്കിയിരുന്ന 'രംഗ രേഖ ഫീച്ചേഴ്‌സ്' എന്ന കോമിക്‌സ് സിൻഡിക്കേറ്റിങ്ങ് സ്ഥാപനം 1998 വരെ നിലനിന്നു; അതിനുശേഷം അതിന്റെ അവകാശികൾ ഹൈദ്രാബാദിലെ 'കളർ ചിപ്പ്‌സ്' എന്ന അനിമേഷൻ സ്റ്റുഡിയോയ്ക്ക് വിറ്റു. കപീഷ് കഥാപാത്രമാക്കിയ കാർട്ടൂൺ മൂവി വീഡിയോകൾ തയ്യാറാക്കി.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ www.charithranwesikal.com/index.php/arts/item/272-chithrakatha-charithram