Jump to content

കന്യാകുമാരി വന്യജീവിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് കന്യാകുമാരി വന്യജീവിസങ്കേതം. 2008 ഫെബ്രുവരിയിലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് ഒരു കടുവ ആവാസവ്യസ്ഥയാണ്.

വന്യജീവി

[തിരുത്തുക]

വളരെ ജൈവവൈവിദ്ധ്യം നിറഞ്ഞ ഒരു പ്രദേശമാണിത്. കടുവകളെക്കൂടാതെ മറ്റനേകം വംശനാശഭീഷണിയുള്ള ജീവികളും ഈ വന്യജീവിസങ്കേതത്തിലുണ്ട്. ഇന്ത്യൻ ബൈസൺ, ഏഷ്യൻ ആന, ഇന്ത്യൻ മലമ്പാമ്പ്, സിംഹവാലൻ കുരങ്ങൻ, എലിമാൻ, നീലഗിരി താർ, സാമ്പാർ മാൻ തുടങ്ങിയവ ഈ വന്യജീവിസങ്കേതത്തിൽ കാണപ്പെടുന്ന ജീവികളാണ്.

ആവാസവ്യവസ്ഥ

[തിരുത്തുക]

സംരക്ഷിത വനപ്രദേശത്തിനരികിലായി ചില ആദിവാസി ഊരുകളും ഇവിടെ സ്ഥിതിചെയ്യുന്നു.[1]

അവലംബങ്ങൾ

[തിരുത്തുക]
  1. Koteswaran C.S. quoting Dr. V. N. Singh Chief Conservator of Forests (Wildlife)(26/2/2008) Kanyakumari Gets Sanctuary, Deccan Chronicle, Chennai, front page

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]