കനസെംബ കുഡുരെയനെരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനസെംബ കുദുരെയനേരി
സംവിധാനം ഗിരീഷ് കാസറവള്ളി
നിർമ്മാണം ബസന്ത്കുമാർ പാട്ടിൽ
തിരക്കഥ അമരേഷ് നുഗഡോണി
ഗിരീഷ് കാസറവള്ളി
അഭിനേതാക്കൾ വൈജനാദ് ബിരാദർ
ഉമശ്രീ
സദാശിവ് ബ്രമാവർ
റിലീസിങ് തീയതി 2009
രാജ്യം ഇന്ത്യ
ഭാഷ കന്നട

2009-ൽ പുറത്തിറങ്ങിയ ഒരു കന്നട ചലച്ചിത്രമാണ് കനസെംബ കുദുരെയനേരി. പ്രശസ്ത കന്നട ചലച്ചിത്രസംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അമരേഷ് നുഗഡോണി എന്ന കന്നട എഴുത്തകാരന്റെ സവാരി എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈജനാദ് ബിരാദർ, ഉമശ്രീ, സദാശിവ് ബ്രമാവർ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ധാരാളം നിരൂപക പ്രശംസ നേടുകയുണ്ടായിട്ടുണ്ട്.[1][2]

ഈ ചിത്രത്തിന്റെ പല മേഖലകളിലുമായി ദേശീയപുരസ്കാരങ്ങളും, അന്താരാഷ്ട്ര പുരസ്കാരങ്ങളും കൈവരിക്കുവാൻ ആയിട്ടുണ്ട്. 2009-ലെ മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരവും, ആ വർഷത്തെ കന്നട ഭാഷയിൽ നിർമ്മിച്ച മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയപുരസ്കാരവും കനസെംബ കുദുരെയനേരി കരസ്ഥമാക്കിയിട്ടുണ്ട്.

നിർമ്മാണം[തിരുത്തുക]

ബസന്ത്കുമാർ പാട്ടിൽ ആണ് കനസെംബ കുദുരെയനേരി നിർമ്മിച്ചത്. ഉത്തര കർണ്ണാടകയിലാണ് ഈ ചിത്രം മുഴുവനായും ചിത്രീകരിച്ചത്. ആ പ്രദേശത്തുള്ള നടീനടന്മാരാണ് കൂടുതലായും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം[2]
  • കന്നട ഭാഷയിലുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയപുരസ്കാരം.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "Top Kannada Actors of 2010". rediff movies. 2010 December 15. ശേഖരിച്ചത് 2010 December 18. 
  2. 2.0 2.1 2.2 Shetty-Saha, Shubha (2010 October 28). "MAMI Review: Kanasemba Kudureyaneri (Riding the stallion of a dream)". IBNLive. ശേഖരിച്ചത് 2010 December 18. 
  3. "Kasaravalli’s next film to be shot in North Karnataka". The Hindu. 2009 September 2. ശേഖരിച്ചത് 2010 December 18. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനസെംബ_കുഡുരെയനെരി&oldid=2332023" എന്ന താളിൽനിന്നു ശേഖരിച്ചത്