കനകനരുചിരാ
കാകർല ത്യാഗബ്രഹ്മം | |
---|---|
ജനനം | [1] തിരുവാരൂർ, തഞ്ചാവൂർ | മേയ് 4, 1767
മരണം | ജനുവരി 6, 1847[1] | (പ്രായം 79)
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | കർണാടക സംഗീതജ്ഞൻ |
ത്യാഗരാജസ്വാമികളുടെ ഘനരാഗ കൃതികളിൽ നാലാമത്തെ കൃതിയാണ് കനകനരുചിരാ . ഈ കൃതി വരാളി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.[2] [3]
സാഹിത്യവും അർത്ഥവും
[തിരുത്തുക]- രാഗം: വരാളി
- താളം:ആദി
- പല്ലവി
കന കന രുചിരാ; കനകവസന; നിന്നു
- അനുപല്ലവി
ദിന ദിനമുനു മനസുന - ചനുവുന നിന്നു
(പീതാംബരധാരിയായ കൃഷ്ണാ, അനുദിനം നിന്നെ കാണുന്തോറും എന്റെ മനസ്സിൽ സ്നേഹം വർദ്ധിക്കുന്നു)
ചരണം
1. പാലുഗാരു മോമുന ശ്രീയപാര മഹിമദനരു നിന്നു
(പാലു പൊഴിയുന്ന മുഖത്തോടുകൂടിയവനും അപാരമഹിമയോടുകുടിയവനുമായ നിന്നെ കാണുന്തോറും എന്റെ മനസ്സിൽ സ്നേഹം വർദ്ധിക്കുന്നു. )
2. കല കല (തള തള) മനു മുഖകള ഗലിനിത സീത
കുലുകുചു നോര കന്നുലനു ജുചു നിന്നു
('പളപള' എന്നീ വിധം പ്രകാശിക്കുന്ന വദനത്തോടുകൂടിയ സീത തന്റെ കടക്കണ്ണു കൊണ്ട് വീക്ഷിക്കുന്ന, നിന്നെ കാണുന്തോറും എന്റെ മനസ്സിൽ സ്നേഹം വർദ്ധിക്കുന്നു.)
3. ബാലാർക്കാഭ-സുചേല മണിമയ മാലാലംകൃത
കന്ധരാ! സരസിജാക്ഷ! വരകപോല
സുരുചിര കിരീടധര സന്തതംബു മനസാ രഗ
(ബാലാർക്കനെപ്പോലെ പരിശോഭിക്കുന്ന വസ്ത്രമണിഞ്ഞവനെ, രത്നഖചിതഹാരങ്ങൾ അണിഞ്ഞ കഴുത്തോടുകുടിയവനെ, സരസിജാക്ഷ! സുശോഭിത കപോലത്തോടുകൂടിയവനെ, സുരുചിര (വളരെ ഭംഗിയുള്ള) കിരീടം ധരിച്ചവനെ, സദാ മനസ്സ് നിറയെ നിന്നെ കാണുന്തോറും എന്റെ മനസ്സിൽ സ്നേഹം വർദ്ധിക്കുന്നു.)
ഇതും കാണുക
[തിരുത്തുക]ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ആത്മജവർമ തമ്പുരാൻ (2014 ഫെബ്രുവരി 7). "എന്ദരോ മഹാനുഭാവുലു". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-02-07 10:26:11. Retrieved 2014 ഫെബ്രുവരി 7.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ Kalyanaraman, Shivkumar. "kanakanaruchira". Retrieved 2018-05-14.
- ↑ ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .