ബിന്ദുവും കനകദുർഗയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കനകദുർഗ (ശബരിമല ഫെയിം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇരുപത്തിയെട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷം 2018 സെപ്റ്റംബർ 29-ലെ സുപ്രീം കോടതിയുടെ യുവതീ പ്രവേശത്തിന് അനുകൂലമായ വിധി പ്രഖ്യാപനത്തിനു ശേഷം ശബരിമല ക്ഷേത്ര ദർശനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ രണ്ടു യുവതികളാണ് ബിന്ദുവും കനകദുർഗയും[1][2][3][4]. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയാണ് കനകദുർഗ്ഗ. ശബരിമല ദർശനം നടത്താൻ കനകദുർഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബർ 24-നു തങ്ങളുടെ ആദ്യ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് സന്നിധാനത്തിന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെ വച്ച് ഇരുവർക്കും തങ്ങളുടെ ഉദ്യമത്തിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് കേരളാ പൊലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവർ നിരാഹാര സമരം തുടങ്ങിയെങ്കിലും ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാമെന്ന് കേരള സർക്കാർ വാക്കാൽ അറിയിച്ചതിനെ തുടർന്ന് ഇരുവരും നിരാഹാരം അവസാനിപ്പിച്ചു[5].

കനകദുർഗ്ഗ[തിരുത്തുക]

കനകദുർഗ
ജനനം
ദേശീയത ഇന്ത്യ

മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശികളാണ് കനകദുർഗയുടെ മാതാപിതാക്കൾ. ശബരിമല ദർശനത്തിനു ശേഷം സ്വഭവനത്തിൽ മടങ്ങിയെത്തിയ യുവതിക്ക് വധഭീഷണിയും വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭർതൃമാതാവ് ആക്രമിക്കുകയും ചെയ്തു.[6][7] തുടർന്ന് ഭർത്താവ് വിവാഹമോചന പെറ്റീഷൻ നൽകുകയും ചെയ്തു. പുലാമന്തോൾ കുടുംബ കോടതി നിർദ്ദേശപ്രകാരം കുട്ടികളെ കാണുവാനുള്ള സൗകര്യം അവർക്കു ലഭിച്ചു[8]. പെരിന്തൽമണ്ണ സപ്ലൈ കോ യിലെ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിരുന്ന യുവതിക്ക് നിലവിൽ ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണത്തിൽ അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിൽ ജോലി ചെയ്യുന്നു[9] .

ബിന്ദു അമ്മിണി[തിരുത്തുക]

ബിന്ദു അമ്മിണി
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഎൽ.എൽ.ബി.
ജീവിതപങ്കാളി(കൾ)ഹരിഹരൻ
കുട്ടികൾപുത്രി
മാതാപിതാക്ക(ൾ)അമ്മിണി, വെളുത്തകുഞ്ഞ്

ദളിത്, വനിതാ അവകാശ പ്രവർത്തകയായ ബിന്ദു കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അദ്ധ്യാപികയാണ്. മുമ്പ് സി.പി.ഐ.(എം.എൽ) പ്രവർത്തകയായിരുന്നുവെന്നും, അവിടെ കേന്ദ്രകമ്മറ്റിയിൽ വരെ പ്രവർത്തിച്ചിരുന്നെന്നും 2009 ആയപ്പോഴെക്കും സി.പി.ഐ.(എം.എൽ) പ്രവർത്തനം അവസാനിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു[10]. വെളുത്തകുഞ്ഞ്, അമ്മിണി എന്നിവരുടെ അഞ്ചുമക്കളിൽ ഒരാളായ ബിന്ദുവിന്റെ ജന്മദേശം പത്തനംതിട്ടയാണ്. സി.പി.ഐ.(എം.എൽ) പ്രവർത്തകനായിരുന്ന ഭർത്താവ് ഹരിഹരൻ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്നു. ബിന്ദു - ഹരിഹരൻ ദമ്പതികൾക്ക് ഒരു പുത്രിയുണ്ട്. കൊയിലാണ്ടിയിൽ താമസിക്കുന്നു.

ശബരിമല ക്ഷേത്രത്തിലെ പ്രവേശം[തിരുത്തുക]

അമ്പതു വയസിനു താഴെ പ്രായമുള്ള ഈ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത് 2019 ജനുവരി രണ്ടാം തീയതി പുലർച്ചെയാണ്. പതിനെട്ടാംപടി കയറാതെ വിഐപി വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തുകയായിരുന്നു ഇരുവരും. തുടർന്ന് ബിജെപിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ കേരളത്തിൽ ജനുവരി 3-ന് ഹർത്താലും അങ്ങോളമിങ്ങോളം പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നു. ബി.ബി.സി., അൽ ജസീറ ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളും ഇന്ത്യയിലെ മുഴുവൻ പത്ര മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.[11]

ഇതും കാണുക[തിരുത്തുക]

  1. ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം ,പത്രപ്രവർത്തക രോഹിണി മോഹൻ ടൈം മാഗസിനിൽ എഴുതിയ ലേഖനം -". time.com.

അവലംബം[തിരുത്തുക]

  1. "Meet The Women Who Made History By Entering Sabarimala Temple-". www.news18.com.
  2. "യുവതികൾ ശബരിമല ദർശനം നടത്തി -". www.youtube.com.
  3. "Indian women make history by entering Sabarimala temple -". www.bbc.com.
  4. "ചരിത്രത്തിൽ ഇടം നേടി കനകദുർഗയും ബിന്ദുവും -". m.madhyamam.com. Archived from the original on 2019-12-21. Retrieved 2019-02-24.
  5. "കനക ദുർഗയും ബിന്ദുവും നിരാഹാരം അവസാനിപ്പിച്ചു-". www.madhyamam.com.
  6. "Woman who enter Sabarimala temple ban attacked by mother in law -". www.bbc.com.
  7. "കനകദുർഗക്കു ഭർതൃ മാതാവിന്റെ മർദ്ദനം -". m.madhyamam.com. Archived from the original on 2019-12-21. Retrieved 2019-02-24.
  8. "കനകദുർഗ ഭർതൃ വീട്ടിൽ പ്രവേശിച്ചു -". m.madhyamam.com. Archived from the original on 2019-12-21. Retrieved 2019-02-24.
  9. "പോലീസ് സംരക്ഷണത്തിൽ കനകദുർഗ ജോലിയിൽ പ്രവേശിച്ചു -". m.madhyamam.com. Archived from the original on 2019-12-21. Retrieved 2019-02-24.
  10. "'ബിന്ദു അമ്മിണി ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്മാരും അറിയാൻ'". ട്വന്റിഫോർന്യൂസ്. 9 മാർച്ച് 2019. Archived from the original on 10 ഏപ്രിൽ 2019. Retrieved 10 ഏപ്രിൽ 2019.
  11. "Indian women enter Sabarimala temple-". www.aljazeera.com.
"https://ml.wikipedia.org/w/index.php?title=ബിന്ദുവും_കനകദുർഗയും&oldid=3806576" എന്ന താളിൽനിന്ന് ശേഖരിച്ചത്