കഥാഗാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കഥപറയുന്ന പാട്ടുകളാണ് കഥാഗാനങ്ങൾ. ബാലഡ്സ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഗാനശാഖയാണിത്.മലയാളത്തിലെ കഥാഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ പല വിഭാഗങ്ങൾ ഉണ്ടെന്നു കാണാം. പ്രധാനമായും ഉള്ളത് വടക്കൻപാട്ടുകളും തെക്കൻപാട്ടുകളുമാണ്. മറ്റ് വിഭാഗങ്ങളിൽപ്പെടുന്നവയുമുണ്ട്. ഇവയെല്ലാം, പ്രത്യേകിച്ച് വടക്കൻപാട്ടും തെക്കൻപാട്ടും പലകാലങ്ങളിലായി പ്രമുഖ പണ്ഡിതന്മാർ കണ്ടെത്തി പ്രസിദ്ധീകരിച്ച് വ്യാഖ്യാനിച്ച് ശാശ്വതമാക്കിയിട്ടുണ്ട്.ആദ്യം വടക്കൻ പാട്ടുകളെപ്പറ്റി ചിന്തിക്കാം.പ്രാചീനകേരളത്തിലെ ചില വീരനായകന്മാരെയാണ് ഇതു ചിത്രീകരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കഥാഗാനങ്ങൾ&oldid=3611102" എന്ന താളിൽനിന്ന് ശേഖരിച്ചത്