കഥയും തിരക്കഥയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥയും തിരക്കഥയും
കർത്താവ്ഡോ.ആർ.വി.എം.ദിവാകരൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർഒലിവ്
പ്രസിദ്ധീകരിച്ച തിയതി
26 ഒക്ടോബർ 2011
മാധ്യമംപഠനം

പുരസ്കാരങ്ങൾ[തിരുത്തുക]

പ്രഥമ കോഴിക്കോടൻ പുരസ്കാരം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂടിൻറെ പ്രഥമ കെ.എം. ജോർജ് പുരസ്കാരം.

പ്രത്യേകത[തിരുത്തുക]

സാഹിത്യകൃതിയെ ഉപജീവിച്ച് തിരക്കഥയെഴുതുന്നതിൻറെ സൌന്ദര്യശാസ്ത്രത്തെപ്പറ്റി മലയാളത്തിലെ ആദ്യപഠനം [ സക്കറിയയുടെ ] വിധേയൻ എന്നീ തിരക്കഥകളെ ആസ്പദമാക്കി കഥ തിരക്കഥയാക്കുമ്പോൾ വരുന്ന മാറ്റങ്ങളെ വിശകലനം ചെയ്യുന്നു. തിരക്കഥയെപ്പറ്റി പഠിക്കുന്നവർക്ക് ഏറെസഹായകരമായ ഗ്രന്ഥം.

ഉള്ളടക്കം[തിരുത്തുക]

1 തിരക്കഥ
2 ചലച്ചിത്രവും സാഹിത്യവും
3 കഥ തിരക്കഥയാകുമ്പോൾ
4 അനുകല്പനം പ്രയോഗത്തിൽ
5 ബഷീർ,പത്മരാജൻ,അടൂർ
6 കൃതിയും പാഠവും
7 ഒരുകാര്യം രണ്ടുവഴി
8 കർതൃത്വവും വീക്ഷണവും
9 കഥാദ്യവും കഥാന്ത്യവും
10 കഥാപാത്രങ്ങൾ
11 കഥാപാത്രങ്ങളും മാധ്യമഭിന്നതയും
12 ചലച്ചിത്രഭാഷ
13 തിരക്കഥയുടെ ഭാഷ
14സംഭാഷണങ്ങൾ
15 ചലച്ചിത്രാഖ്യാനം
എന്നീ പേരുകളിൽ 195 പേജുകളിലായി വിശദമായ 15 ലേഖനങ്ങൾ ഈ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

താളുകളിലൂടെ[തിരുത്തുക]

തിരക്കഥ[തിരുത്തുക]

എന്ന ലേഖനത്തിൽ ലൂമിയർ സഹോദരന്മാർ 1895[1] ഡിസംബർ 28ന് പാരീസിലെ ഗ്രാൻറ് കഫേയിൽ വെച്ച് നടത്തിയ ആദ്യ ചലച്ചിത്ര പ്രദർശനം, സിനിമയുടെ തുടക്കവും വളർച്ചയു, തിരക്കഥ, തിരക്കഥയുടെ പശ്ചാത്തലം, തിരക്കഥാഘടന, തിരക്കഥയുടെ സാഹിത്യമൂല്യം തുടങ്ങിയവ വളരെ വിശദമായി പ്രതിാദിച്ചിരിക്കുന്നു. ഒരു നല്ല തിരക്കഥ എങ്ങനെയുള്ളതായിരിക്കണം എന്നും ലേഖനം നിരീക്ഷിക്കുന്നു.

ചലച്ചിത്രവും സാഹിത്യവും[തിരുത്തുക]

എന്ന ലേഖനത്തിൽ സാഹിത്യത്തിന് ചലച്ചിത്രവുമായുള്ള ചലച്ചിത്രത്തോളം തന്നെ പഴക്കമുള്ള ബന്ധത്തെയും പരസ്പരാശ്രിതത്ത്വത്തെയും സിനിമയിലുള്ള സാഹിത്യവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എത്രത്തോളം മാവാം എന്നലേഖകൻറെ കാഴ്ചപ്പാട് ഇതിൽ വിശദമാക്കിയിരിക്കുന്നു. ചലച്ചിത്രവും ഇതരകലകളും തമ്മിലുള്ള ബന്ധം വിശദമാക്കാനും ഈ ലേഖനം ശ്രമിക്കുന്നുണ്ട്.

കഥ തിരക്കഥയാക്കുമ്പോൾ[തിരുത്തുക]

കഥതിരക്കഥയാക്കുമ്പോൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ ലോകപ്രശസ്ത തിരക്കഥാകൃത്തുകൾ സ്വീകരിച്ച തന്ത്രങ്ങൾ എന്നിവ ഉദാഹരിണസഹിതം വിശദീകരിക്കുന്നു കഥ തിരക്കഥയാക്കുമ്പോൾ എന്ന ലേഖനത്തിൽ.

അനുകല്പനം പ്രയോഗത്തിൽ[തിരുത്തുക]

ചലച്ചിത്രത്തോടൊപ്പം തന്നെതുടങ്ങിയ അനുകല്പനത്തിൻറെ ചരിത്രവും, ലോകസിനിമയിലും ഇന്ത്യൻ സിനിമയിലും മലയാള സിനിമയിലും പ്രമുഖ സംവിധായകൾ ഉപജീവിച്ച സാഹിത്യസൃഷ്ടികളും പരിചയപ്പെടുത്തുന്ന ലേഖനം. ഒരു സാഹിത്യ കൃതിയെ സിനിമയാക്കുന്നതാണ് അനുകല്പനം.

ബഷീർ,പത്മരാജൻ,അടൂർ[തിരുത്തുക]

1960 കളിൽ സിനിമയിലെ സാഹിത്യദശകത്തിൽ തിരക്കഥയെഴുതിയ ബഷീരിൽ നിന്ന് 1990 ൽ മാത്രയ സിനിമയ്ക്കായ് സാഹിത്യത്തെ സമീപിച്ച അടൂരിലേക്കുള്ള മാറ്റത്തിൽ നൂറ് ശതമാനം സാഹിത്യകാരനിൽ നിന്ന് നൂറുശതമാനം സിനിമാക്കാരിലേക്കുള്ള പരിണാമത്തൽ പത്മരാജൻ മധ്യവർത്തിയായി നിൽക്കുന്നു. ഒരേ സമയം നൂറുശതമാനം സാഹിത്യക്കാരനും നൂറുസതമാനം സിനിമാക്കാരനുമാണ്. പത്മരാജൻ. ഈ മൂന്നുപേരുടെ കലയിലൂടെയുള്ള യാത്രയാണ് ഈ ലേഖനത്തിൽ. ബഷീറിൻറെ ഭാർഗവീ നിലയവും മതിലുകളും പത്മരാജൻറെ പെരുവഴിയമ്പലം അടക്കമുള്ള സിനിമയുടെ തുടങ്ങിയ സിനിമകളും അനുകല്പനത്തിൻറെ സാധ്യതകൾ മലയാളം എങ്ങനെയുപയോഗിച്ചു എന്നു വിശദീകരിക്കുന്നു.

കൃതിയും പാഠവും[തിരുത്തുക]

അനുകല്പനത്തിലൽ മൂലകൃതിയോട് കാണിക്കോണ്ട നീതി എത്രത്തോളം ആവണമെന്നു വ്യക്തമാക്കുന്ന ലേഖനം.

ഒരു കാര്യം രണ്ടുവഴി[തിരുത്തുക]

കഥയും ചലച്ചിത്രവും അനുവാചകനിലേൽപ്പിക്കുന്ന പ്രതീതി എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് ഈ പഠനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

കർതത്വവും വീക്ഷണവും[തിരുത്തുക]

ആധാരകൃതിയുടെയും തിരക്കഥയുടെയും രചയിതാക്കൾ തമ്മിലുള്ള ആശയപരമായ ഭിന്നതകൾ, രണ്ടുകൃതിയുടേയും പശ്ചാത്തല വ്യത്യാസം, കാലവ്യത്യാസം തുടങ്ങിയ കൃതിയിൽ നിന്ന് സിനിമയ്ക്കുള്ള വ്യതിയാനത്തിന് കാരണമാവുന്നു.

കഥാദ്യവും കഥാന്ത്യവും[തിരുത്തുക]

കഥയും ചലച്ചിത്രവും തമ്മിൽ അവയുടെ മാധ്യമപരമായ വൈജാത്യത്തിനനുസൃതമായി ഘടനാപരമായും വ്യത്യാസങ്ങളുണ്ടാവും. ഇത് ഭാർഗ്ഗവീനിലയം പെരുവഴിയമ്പലം എന്നിവയിൽ കാണാം.

കഥാപാത്രങ്ങൾ[തിരുത്തുക]

പ്രമുഖമലയാള സിനിമകളിലെ കഥാപാത്രങ്ങൾക്ക് മൂലകൃതിയിലെ(സാഹിത്യത്തിലെ) കഥാപാത്രങ്ങളുമായുള്ള വ്യത്യാസം സിനിമകളിലൂടെ ചർച്ചചെയ്യുന്ന ലേഖനം

കഥാപാത്രങ്ങളും മാധ്യമഭിന്നതയും[തിരുത്തുക]

എഴുത്തിലൂടെ തികച്ചും വ്യക്തിനിഷ്ഠമായി ചേക്കേറിയ കഥാപാത്രങ്ങളെ മൂർത്ത രൂപത്തിൽ മജ്ജയും മാംസവും നൽകി തിരിച്ചു തരികയാണ് ചലച്ചിത്രം ചെയ്യുന്നത്. കഥാപാത്രങ്ങൾക്ക് ഭാവവും ചെയ്തികളുമൊരുക്കുന്നത് തിരക്കഥയും വ്യത്യസ്ത രണ്ടു മാധ്യമങ്ങളുൽ തെളിയുന്ന പാത്രസ്വഭാവങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുന്ന ലേഖനം.

ചലച്ചിത്രഭാഷ[തിരുത്തുക]

ചലച്ചിത്രം ഒരു ആശയ വിനിമയ വ്യവസ്ഥയാണ് അതിൻറെ പ്രത്യേകതകൾ വിശദീകരിക്കുന്നു.

തിരക്കഥയുടെ ഭാഷ[തിരുത്തുക]

ദൃശ്യഭാഷയുടെ പ്രത്യേകതകൾ സിനിമകളുടെ സഹായത്തിൽ വിശകലനം ചെയ്യുന്നു.

സംഭാഷണങ്ങൾ[തിരുത്തുക]

സിനിമയിൽ ശബ്ദം പ്രധാനമായും അഞ്ചുതരത്തിൽ ഉപയോഗിക്കപ്പെടുത്താറുണ്ട്. സംഭാഷണം, സംഗീതം,യാദൃച്ഛികശബ്ദങ്ങൾ, സൌണ്ട് ഇഫക്ടുകൾ,നിശ്ശബ്ദത എന്നിവയാണിവ. സിനിമകളിൽ ഇവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് ചലച്ചിത്രങ്ങളിലൂടെ വ്യഖ്യാനിക്കാൻ ഗ്രമിക്കുന്നു.

ചലച്ചിത്രാഖ്യാനം[തിരുത്തുക]

ഈ അവസാന ലേഖനത്തിൽ ആഖ്യാനത്തിൻറെ വിവിധ സ്വഭാവങ്ങൾ വിശകലനം ചെയ്യുന്നു. സിനിമ ഗൌരവമായി കാണുന്ന ഏതൊരു വ്യക്തിക്കും പ്രയോജനം ചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണ് കഥയും തിരക്കഥയും. സിനിമയുടെയും തിരക്കഥയയുടേയും ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങാനും, ബഷീർ,അടൂർ,പത്മരാജൻ തുടങ്ങിയ വിഖ്യാതമലയാള കലാകാരന്മരെ ആഴത്തിൽ അറിയാനും ഈ ഗ്രന്ഥം സഹായിക്കും.

അവലംബം[തിരുത്തുക]

  1. "ചലച്ചിത്രപരിണാമത്തിന്റെ നാൾവഴികൾ" (PDF). മലയാളം വാരിക. 2012 ഡിസംബർ 14. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 14. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കഥയും_തിരക്കഥയും&oldid=3666333" എന്ന താളിൽനിന്ന് ശേഖരിച്ചത്