കത്രീന ബൗഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്രീന ബൗഡൻ
Katrina Bowden.jpg
ജനനം (1988-09-19) സെപ്റ്റംബർ 19, 1988  (34 വയസ്സ്)
മറ്റ് പേരുകൾKatie Bowden
തൊഴിൽനടി
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)
(m. 2013)

കത്രീന ബൗഡൻ (ജനനം: സെപ്റ്റംബർ 19, 1988) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എൻ.ബി.സി.യുടെ 30 റോക്ക് (2006 മുതൽ 2013 വരെ) ഹാസ്യപരമ്പരയിലെ സെറീ എന്ന കഥാപാത്രത്തിലൂടെ അവർ പ്രേക്ഷകമനസുകളിൽ ചിരപ്രതിഷ്ടനേടി. സെക്സ് ഡ്രൈവ്, പിരാന 3 ഡി ഡി, സ്കേറി മൂവി 5 തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.

ജീവിതരേഖ[തിരുത്തുക]

ന്യൂ ജേഴ്സിയിലെ വൈക്കോഫ് എന്ന സ്ഥലത്താണ് ബൗഡൻ വളർന്നത്. ന്യൂ ജേഴ്സിയിലെ മിഡ്ലാണ്ട് പാർക്കിലെ ഇപ്പോൾ പ്രവർത്തനമില്ലാത്ത സെന്റ് തോമസ് മൂർ സ്കൂളിൽ വ്യാകരണം ഐച്ഛികമായി മിഡിൽസ്കൂൾ വിദ്യാഭ്യാസം ചെയ്തു. പിന്നീട് ന്യൂ ജേഴ്സിയിലെ വാഷിംഗ്ടൺ ടൗൺഷിപ്പിൽ ഇമ്മാക്കുലേറ്റ് ഹാർട്ട് അക്കാഡമിയിൽ ചേർന്നു പഠിച്ചു.

കലാജീവിതം[തിരുത്തുക]

2006-ൽ, എ.ബി.സി. ടെലിവിഷന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള പകൽ സമയ ടെലിവിഷൻ സോപ്പ് ഓപ്പറ പരമ്പരയായ വൺ ലൈഫ് ടു ലൈവിൽ രണ്ട് പതിപ്പുകളിൽ ബ്രിട്നി എന്ന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് കലാരംഗത്തേയ്ക്കു പ്രവേശിച്ചു.[1] അതിനുശേഷം ലോ ആൻഡ് ഓർഡർ: SVU, അഗ്ലി ബെറ്റി എന്നീ പരിപാടികളിൽ അതിഥിവേഷങ്ങൾ അഭിനയിച്ചു. ബൗഡന്റെ മുന്നേറ്റ കഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്നത്, 2006 ഒക്ടോബർ 11 ന് പ്രഥമ പ്രദർനം നടന്ന എൻ.ബി.സി. ടെലിവിഷന്റെ എമ്മീ പുരസ്കാരം നേടിയ '30 റോക്ക്' എന്ന ടെലിവിഷൻ പരമ്പരയിലെ തുടർ കഥാപാത്രമാണ്.

അവലംബം[തിരുത്തുക]

  1. Bowden, Katrina (2012-05-11). "About Katrina Bowden". collider. mygossipcenter.com. മൂലതാളിൽ നിന്നും 2012-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-27.
"https://ml.wikipedia.org/w/index.php?title=കത്രീന_ബൗഡൻ&oldid=3679974" എന്ന താളിൽനിന്ന് ശേഖരിച്ചത്