കത്തി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കത്തി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഏ.ആർ. മുരുകദോസ്
രചനഏ.ആർ. മുരുകദോസ്
അഭിനേതാക്കൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംജോർജ്.സി വില്ല്യംസ്
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
റിലീസിങ് തീയതി
  • 22 ഒക്ടോബർ 2014 (2014-10-22)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹70 കോടി
സമയദൈർഘ്യം156 മിനിറ്റ്
ആകെest. 130 കോടി[1]

എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കത്തി. വിജയ്, സാമന്ത റുത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ നീൽ നിതിൻ മുകേഷ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് കമ്പനികൾക്കെതിരെ കർഷകർ അടങ്ങുന്ന ഒരു ഗ്രാമത്തിലെ ആളുകൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

കഥ[തിരുത്തുക]

കതിരേശൻ(വിജയ്) ഒരു തടവ് പുള്ളിയാണ്. ഒരു നാൾ ജയിൽ ചാടിയ കതിരേശൻ, തൻറെ അതെ സാദ്രശ്യത്തിലുള്ള ജീവാനന്ദം എന്ന യുവാവിനെ കണ്ടുമുട്ടുന്നു. തുടർന്നു ജീവാനന്ദം നടത്തുന്ന പോരാട്ടങ്ങളേയും, കഷ്ടപാടുകളേയും കുറിച്ചു അറിയുവാനിടയാകുന്ന കതിരേശൻ, ഒരു സഹായമായി അവതരിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

  • വിജയ് - കതിരേശൻ/ജീവാനന്ദം
  • സാമന്ത റുത്ത് പ്രഭു - അങ്കിത
  • നീൽ നിതിൻ മുകേഷ് - ചിരാഗ്
  • ടോട്ട റോയ് ചൗധരി - വിവേക് ​​ബാനർജി
  • സതീഷ് - രവി
  • രമ - ജീവയുടെ അമ്മ
  • യുവിന പാർത്ഥവി - അങ്കിതയുടെ മരുമകൾ
  • ജീവ രവി - കളക്ടർ
  • സുദീപ് മുഖർജി - കൊൽക്കത്ത പോലീസ് ഇൻസ്പെക്ടർ
  • തമിക്കോ ബ്രൗൺ‌ലി - ജെന്നിഫർ
  • എലിസബത്ത് പി. കാർപെന്റർ - കാതറിൻ
  • രൂപേഷ് ഗുപ്ത
  • വീര സന്താനം - ഒരു പഴയ ഗ്രാമീണർ
  • നളിനികാന്ത് - ഒരു പഴയ ഗ്രാമീണർ
  • ആർ. എസ്. ജി. ചെല്ലദുരൈ - ഒരു പഴയ ഗ്രാമീണർ
  • ഉദയഭാനു - ഒരു പഴയ ഗ്രാമീണർ
  • മാത്യു വർഗ്ഗീസ് - കോർപ്പറേറ്റ് തലവൻ
  • AR മുരുകദോസ് - അതിഥി വേഷം

റീമേക്ക്[തിരുത്തുക]

കത്തി എന്ന ചിത്രം തെലുങ്ക് ഭാഷയിൽ ഖൈദി നമ്പർ 150 എന്ന പേരിൽ 2017-ൽ റീമേക്ക് ചെയ്യപെട്ടു. വി.വി വിനായക് സംവിധാനം ചെയ്ത ചിത്രത്തിൽ ചിരഞ്ജീവിയായിരുന്നു നായകനായെത്തിയത്, ഇത് ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമാണ്.

അവലംബം[തിരുത്തുക]

  1. Box Office: Rajini's 'Lingaa' Enters 25th Day; Vijay's 'Kaththi' Completes 75 Days. Ibtimes.co.in (5 January 2015). Retrieved on 2017-10-19.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കത്തി_(ചലച്ചിത്രം)&oldid=3735716" എന്ന താളിൽനിന്ന് ശേഖരിച്ചത്