കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു തേയില നിർമ്മാണ കമ്പനിയാണ് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്. ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് കമ്പനിയുടെ കൂടുതലും തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 24,000 ഹെക്ടറുകളിലായി എസ്റ്റേറ്റുകൾ വ്യാപിച്ചിരിക്കുന്നു. ഏകദേശം 21 മില്ല്യൺ കിലോഗ്രാമാണ് വാർഷിക തേയില ഉല്പാദനം[1]. ഇരവികുളം ദേശീയോദ്യാനം നിലനിൽക്കുന്ന ഭാഗങ്ങൾ മുൻപ് കണ്ണൻ ദേവൻ തേയില കമ്പനിയുടെ ഭാഗമായിരുന്നു. 1978-ൽ കേരള സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്ത് വരയാടുകളെ സംരക്ഷിക്കുവാനായി ദേശീയോദ്യാനം സ്ഥാപിച്ചു.

എസ്റ്റേറ്റുകൾ[തിരുത്തുക]

  1. ചുണ്ടാവുരൈ എസ്റ്റേറ്റ്
  2. GUDERALE ESTATE.
  3. ഗുണ്ടുമല്ലി എസ്റ്റേറ്റ്
  4. ലക്ഷ്മി എസ്റ്റേറ്റ്
  5. മാട്ടുപ്പെട്ടി എസ്റ്റേറ്റ്
  6. കല്ലാർ എസ്റ്റേറ്റ്
  7. ന്യാമക്കാട് എസ്റ്റേറ്റ്
  8. പെരിയാവുരൈ എസ്റ്റേറ്റ്

അവലംബം[തിരുത്തുക]

  1. "Company Profile". മൂലതാളിൽ നിന്നും 2011-12-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]