കണ്ണൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ നഗരസഭയും , ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. [1]

1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 67 ൽ ലീഗിലെ ഇ അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ എൻ കെ കുമാരനോട്‌ പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ്‌ എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ എ.പി. അബ്ദുള്ളക്കുട്ടി ആണ്‌ 2009 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[2]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [18]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 രാമചന്ദ്രൻ കടന്നപ്പള്ളി, കോൺഗ്രസ് (എസ്.) (എൽ.ഡി.എഫ്.) സതീശൻ പാച്ചേനി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 എ.പി. അബ്ദുള്ളക്കുട്ടി, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി, കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
2006 [19] 185543 144446 കെ. സുധാകരൻ- കോൺഗ്രസ് 82994 കെ.പി. സഹദേവൻ - സി.പി.ഐ 53456 ഭാഗ്യശീലൻ ചാലാട് ബി.ജെ.പി

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.ldfkannur.org/index.php/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86/2011-03-18-05-00-39.html
  3. http://www.manoramaonline.com/advt/election2006/panchayats.htm
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=11
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. http://www.niyamasabha.org/codes/mem_1_2.htm
  15. http://www.niyamasabha.org/codes/mem_1_2.htm
  16. http://www.niyamasabha.org/codes/mem_1_1.htm
  17. http://www.niyamasabha.org/codes/mem_1_1.htm
  18. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  19. http://www.keralaassembly.org/kapoll.php4?year=2006&no=10
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_നിയമസഭാമണ്ഡലം&oldid=2354256" എന്ന താളിൽനിന്നു ശേഖരിച്ചത്