കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട്പറമ്പ് ക്യാമ്പസിലാണ് സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ ആസ്ഥാനം. വിവരസാങ്കേതിക വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് 2000-ൽ ആണ് വകുപ്പ് സ്ഥാപിതമായത്. കേരളത്തിലെ മറ്റേത് സർവ്വകലാശാലയിലെ ഐ.ടി വകുപ്പിനേക്കാളും സിലബസ്സിലെ പുതുമയും നൂതനതയും, അടിസ്ഥാനസൗകര്യം കൊണ്ടും വളരെയേറേ മുൻപന്തിയിലാണ് കണ്ണൂർ സർവ്വകലാശാലയുടെ ഐ.ടി വകുപ്പ്.

എം.സി.എ, എം.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ രണ്ട് കോഴ്സുകളാണ് വകുപ്പ് വിദ്യാർത്ഥികൾക്കായ് നൽകുന്നത്. സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലെ ഡിപ്പർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിലാണ് ഈ രണ്ട് കോഴ്സും ലഭ്യമാക്കപ്പെടുന്നത്. 30-വീതം സീറ്റുകളാണ് രണ്ട് കോഴ്സുകൾക്കും ഉള്ളത്.

വിവിധ ആവശ്യങ്ങൾക്കനുസൃതമായ് 6 ലാബുകൾ ഡിപ്പർട്ട്മെന്റിൽ വിപുലപ്പെടുത്തിയിട്ടുണ്ട്.

  1. ജനറൽ കമ്പ്യൂട്ടിങ്ങ് ലാബ്
  2. ഇന്റർനെറ്റ് ലാബ്
  3. എംബഢഡ് സിസ്റ്റ്ം ലാബ്
  4. ആർട്ടിഫിഷൽ ഇന്റലിജൻസ് ലാബ്
  5. ഇമേജ് പ്രൊസ്സസിങ്ങ് ലാബ്
  6. സ്പീച്ച് അൻഡ് സിഗ്നൽ പ്രൊസ്സസിങ്ങ് ലാബ്

എം.സി.എ, എം.എസ്സ്.സി കോഴ്സുകൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയൊഇൻഫോർമാറ്റിക്സ്, സ്പീച്ച് അൻഡ് സിഗ്നൽ പ്രൊസ്സസിങ്ങ്, ഇമേജ് പ്രൊസ്സസിങ്ങ് മേഖലയിൽ പി.എച്ച്.ഡി ചെയ്യാനുള്ള സൗകര്യവും ഡിപ്പർട്ട്മെന്റിൽ ലഭ്യമാണ്.

ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റ്ം എന്ന ഗ്രേഡിങ്ങ് സംവിധാനത്തിലധിഷ്ഠിതമായാണ് കോഴ്സുകൾ പഠിപ്പിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]