കണ്ണൂർ ശ്രീലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ ശ്രീലത
ജനനം
ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം1983–present
ജീവിതപങ്കാളി(കൾ)Late Mr. വിനോദ്

കണ്ണൂർ ശ്രീലത ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. [1] [2] ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രശനം ഗുരുതരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി നാടകങ്ങളിൽ സിനിമയിൽ പ്രവേശിക്കുന്നതിനുമുൻപ് അഭിനയിച്ചിട്ടുണ്ട്. [3]

സ്വകാര്യ ജീവിതം[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് എന്ന സ്ഥലത്ത് രാജന്റേയും വാസന്തിയുടേയും നാലു മക്കളിൽ മൂത്തമകളാണ് ശ്രീലത. അവൾക്കു രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. 13-ആമത്തെ വയസ്സിൽ അലവിൽ ദേശിയ കലാസമിതി നാടകസംഘത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ അച്ഛന്റെ നാടകസംഘമായ രാജാ തിയറ്റേഴ്സ് അഭിനയിച്ചണു. കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം. [4]

വിനോദ് ആണ് ശ്രീലതയുടെ ഭർത്താവ്. അവർക്ക് മക്കളില്ല. [5] മുപ്പതു വർഷമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലി ഫിലിമുകളും സോപ്പ് ഓപ്പറകളിലും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ കുടുംബത്തോടുകൂടി താമസിക്കുന്നു.

അവാർഡുകൾ[തിരുത്തുക]

 • 1981-1982 നന്ദി വീണ്ടും വരിക എന്ന നാടകത്തിന് കേരള സംസ്ഥാന നാടക ആർട്ടിസ്റ്റ് അവാർഡ് [6]
 • മികച്ച നടി നാന ടെലിവിഷൻ അവാർഡ്

സിനിമകൾ[തിരുത്തുക]

ടെലിവിഷൻ[തിരുത്തുക]

 • കാർത്തിക (ദൂരദർശൻ)
 • ശ്രീരാമൻ ശ്രീദേവി (ഏഷ്യാനെറ്റ്)
 • സ്നേഹഹഞ്ജലി (സൂര്യ ടിവി)
 • മിന്നൂകെട്ട് (സൂര്യ ടിവി)
 • മെലോട്ട് പോഴിയുന്ന ഇലകൾ
 • ഉത്തരീയം (ടെലിഫിലിം)
 • കടവ്
 • കൽപിതം
 • മായാമാധവം (സൂര്യ ടിവി)
 • മോഹക്കടൾ (സൂര്യ ടിവി)
 • രുദ്രവീണ (സൂര്യ ടിവി)
 • മന്ദ്രകോടി
 • ചോദ്യം ഉത്തരം ഉത്തതം
 • നോണച്ചി പറു (ഏഷ്യാനെറ്റ്)

References[തിരുത്തുക]

 1. "Malayalam movie photos, Malayalam cinema gallery, Malayalam cinema actress, Malayalam cinema photos, New Malayalam cinema". Archived from the original on 2016-10-11. Retrieved 27 April 2016.
 2. "Archived copy". Archived from the original on 22 July 2014. Retrieved 20 March 2014.{{cite web}}: CS1 maint: archived copy as title (link)
 3. "Innalathe Tharam-Amritatv". youtube.com. Retrieved 1 November 2013.
 4. "Interview with Kannur Sreelatha". mangalam.com. Retrieved 3 April 2015.
 5. "Innalathe Tharam". amritatv.com. Retrieved 20 March 2014.
 6. "Kannur Sreelatha (01) Innalathethaaram". 2 July 2010. youtube.com Retrieved 27 April 2016
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ശ്രീലത&oldid=3627500" എന്ന താളിൽനിന്ന് ശേഖരിച്ചത്