കണ്ണൂർ വനിതാജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വനിതാ ജയിൽ കണ്ണൂർ

കണ്ണൂർ സെൻട്രൽ ജയിലിനു പിന്നിലായി സ്ഥിതിചെയ്യുന്ന വനിതകൾക്കു മാത്രമായുള്ള ജയിലാണ് കണ്ണൂർ വനിതാജയിൽ. 2009 ഫെബ്രുവരി 2ന് അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ജയിൽ ഉദ്ഘാടനം ചെയ്തത്. 2009 സെപ്റ്റംബർ 6 മുതലാണ് ഇവിടെ തടവുകാരെ പാർപ്പിക്കാൻ തുടങ്ങിയത്. 24 പേരെ പാർപ്പിക്കാനുള്ള സൗകര്യം ഇപ്പോൾ‌ ഇവിടെ ഉണ്ട്. എന്നാൽ 2012 ജൂലൈ 12ലെ കണക്കുപ്രകാരം ഇവിടെ 13 ശിക്ഷിക്കപ്പെട്ട തടവുകാരും 36 വിചാരണത്തടവുകാരുമുണ്ട്[1]. കേരളത്തിലെ മറ്റു വനിതാ ജയിലുകൾ തിരുവനന്തപുരത്തും തൃശ്ശൂരിനടുത്ത് വിയ്യൂരിലും ആണ്.

അവലംബം[തിരുത്തുക]

  1. കണ്ണൂർ വനിതാ ജയിലിലെ തടവുകാർ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത - ശേഖരിച്ച തീയതി 12 ജൂലൈ 2012
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_വനിതാജയിൽ&oldid=3090123" എന്ന താളിൽനിന്ന് ശേഖരിച്ചത്