കണ്ണൂർ യുദ്ധം
ദൃശ്യരൂപം
കണ്ണൂർ യുദ്ധം (1506) | |||||||
---|---|---|---|---|---|---|---|
പോർചുഗീസ്-മാമ്ലക്ക് യുദ്ധത്തിന്റെ ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
പോർച്ചുഗീസ് സാമ്രാജ്യം | Calicut ഗുജറാത്ത് സുൽത്താനേറ്റ് ഓട്ടോമാൻ സാമ്രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ലോറൻസിയൊ ഡി അൽമേദ | സാമൂതിരി | ||||||
ശക്തി | |||||||
3 naus 1 caravel several foists[1] | ഇരുനൂറിലേറെ കപ്പലുകൾ[2] | ||||||
നാശനഷ്ടങ്ങൾ | |||||||
കാര്യമായിട്ട് ഒന്നുമില്ല | കുറച്ചു കപ്പലുകൾ |
1506 -ൽ കണ്ണൂർ തുറമുഖത്ത് സാമൂതിരിയുടെ നാവികപ്പടയും അൽമേഡ വൈസ്രോയിയുടെ മകനും പടനായകനുമായ ലോറൻസിയൊ ഡി അൽമേദയുടെ നേതൃത്ത്വത്തിലുള്ള പോർച്ചുഗീസ് നാവികപ്പടയും തമ്മിൽ നടന്ന യുദ്ധമാണ് കണ്ണൂർ യുദ്ധം(Battle of Cannanore). ഇറ്റലിയിലെ മിലാൻകാരായ ചിലരുടെ സഹായത്തോടെ ഉണ്ടാക്കിയ പീരങ്കികൾ ഉറപ്പിച്ച ഏതാണ്ട് 200 -ഓളം കപ്പലുകൾ അടങ്ങിയ ഇന്ത്യൻ പടയിൽ ഇന്ത്യക്കാരും അറബികളും തുർക്കികളും എല്ലാം ഉണ്ടായിരുന്നു.[1] ഓട്ടോമാൻ സാമ്രാജ്യത്തിലെ പടയാളികളും ഇതിൽ പങ്കെടുത്തിരുന്നു.[3] പോർച്ചിഗീസ് വിജയത്തോടെ യുദ്ധം അവസാനിച്ചു. പിറ്റെ വർഷം നടന്ന കണ്ണൂർ ഉപരോധത്തിലും പോർച്ചുഗീസുകാർ വിജയിച്ചു. എന്നാൽ അടുത്ത വർഷം നടന്ന ചൗൾ യുദ്ധത്തിൽ പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യൻ മഹാസമുദ്രത്തിൽ പരാജയം അറിഞ്ഞു. [1]
ഇതും കാണുക
[തിരുത്തുക]