കണ്ണാടി വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിലെ പ്രശസ്തമായ നിരവധി ചിത്രകഥകളുടെ രചയിതാവായിരുന്നു പി. വിശ്വനാഥൻ എന്ന കണ്ണാടി വിശ്വനാഥൻ(ജനനം : 1932).[1]

ജീവിതരേഖ[തിരുത്തുക]

കണ്ണാടി വിശ്വനാഥൻഅച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി പാലക്കാട്ടെ കണ്ണാടിയിൽ 1932ൽ ജനിച്ചു. സാമ്പത്തിക പരാധീനതകൾ കാരണം പത്താം ക്ലാസ്സിൽ പഠനം നിർത്തി. 15 വർഷം ചെന്നൈയിൽ തുന്നൽജോലി ചെയ്തശേഷം 32 വയസ്സിൽ സ്വദേശത്ത് തിരിച്ചെത്തി. കുന്നത്തൂർമേട്ടിൽ അച്യുതൻ ബുക്ക് ഹൗസ് ഉടമ അച്യുതന്റെ കെട്ടിടത്തിൽ തുന്നൽക്കട നടത്തി. തമിഴിൽ നിന്നും ചിത്രകഥകൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്ത് അച്യുതൻ ബുക്ക് ഹൗസിനു നൽകി. ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നീ ചിത്രകഥകൾ ആദ്യം പ്രസിദ്ധീകരിച്ചത് വലിയ വിജയമായി[2]. മിക്ക ചിത്രകഥകളും കുറ്റാന്വേഷണകഥകളായിരുന്നു. തുടർന്ന് 123 ചിത്രകഥകൾ പ്രസിദ്ധീകരിച്ചു. സി. ഐ. ഡി. മൂസയായിരുന്നു പ്രധാന നായകൻ. കൂടാതെ സി. ഐ. ഡി. മൈക്കീൾ, സി. ഐ. ഡി. മഹേഷ്, റിവോൾവർ റിങ്കോ എന്നിവരും പ്രധാന കഥാപത്രങ്ങളായിട്ടുണ്ട്. ഓരോ പുസ്തകവും പതിനായിരക്കണക്കിനു കോപ്പികൾ വിറ്റഴിച്ചു. അന്ന് ഒരു രൂപ മാത്രമായിരുന്നു വില. നിയോകോമിക്സ് എന്ന പേരിലാണ് ഈ ചിത്രകഥകൾ ഇറക്കിയത്. 1983ൽ അവസാന ചിത്രകഥ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ[3][4]ഇറക്കി. ഭാര്യ : ശാരദ

ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു ഈ ഡിറ്റക്ടീവ് ചിത്രകഥകൾ. കണ്ണാടി വിശ്വനാഥൻ ആ ചിത്രകഥകളിൽ ഉപയോഗിച്ച "ടമാാർ"(വെടിയൊച്ച), പഠാാർ(സ്ഫോടനം) എന്നീ വാക്കുകൾ പ്രശസ്തങ്ങളാണ്.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണാടി_വിശ്വനാഥൻ&oldid=3136020" എന്ന താളിൽനിന്ന് ശേഖരിച്ചത്