കണ്ടർ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ടർമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ചാവേറുകളിൽ പ്രാധാനിയായിരുന്നു കണ്ടർ മേനോൻ. 1683 ലെ മാമാങ്കത്തിൽ ചാവേറായി വന്നു കൊല്ലപ്പെട്ട കണ്ടർമേനോൻ വള്ളുവനാട്ടിലെ പ്രമാണിമാരായിരുന്ന ചെറുകര പിഷാരടിയുടെ കണക്കെഴുത്തുകാരുടെ കുടുംബമായ വട്ടമണ്ണയിലാണ് ജനിച്ചത്.ചാവേർപ്പടയാളികളിൽ പ്രമുഖസ്ഥാനം കണ്ടർമേനോനു നൽകപ്പെട്ടിട്ടുണ്ട്.[1]ലഭ്യമായ ചാവേർപ്പാട്ടുകളായ ചങ്ങഴി നമ്പ്യാർപാട്ടും,കണ്ടർമേനോൻപാട്ടും മാമാങ്കത്തിലെ ചാവേറുകളുടെ ഒരുക്കങ്ങളെക്കുറിച്ചും ചടങ്ങുകളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. മാമാങ്കവും ചാവേറും.ഡോ. വി.വി. ഹരിദാസ്. നാഷനൽ ബുക്ക് സ്റ്റാൾ/SPCS 2015 P.16
"https://ml.wikipedia.org/w/index.php?title=കണ്ടർ_മേനോൻ&oldid=2869921" എന്ന താളിൽനിന്ന് ശേഖരിച്ചത്