കണ്ടങ്കളത്തിൽ കരുണാകരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ കൈനകരി സ്വദേശിയും സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച കണ്ടങ്കളത്തിൽ കരുണാകരൻ നായർ അഥവ കെ.കെ. നായർ ജനസംഘം പ്രവർത്തകനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1977 സെപ്റ്റംബർ ഏഴിന് മരണപ്പെട്ടു.

വിദ്യഭ്യാസം[തിരുത്തുക]

ആലപ്പുഴ എസ്.ഡി.വി. സ്കൂളിൽ പഠനം തുടങ്ങിയ കരുണാകരൻ നായർ ബിരുദം നേടിയ ശേഷം ലണ്ടനിൽനിന്ന് ഐ.സി.എസ്. നേടി. 1930-ൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി സേവനം തുടങ്ങി.

രാഷ്ട്രീയ പ്രവേശനം[തിരുത്തുക]

ഉത്തർപ്രദേശിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ 1949-ൽ ഒരു കൂട്ടം ഹിന്ദു സന്യാസിമാർ അയോധ്യയിൽ തർക്കമന്ദിരത്തിൽ കടന്ന് പ്രതിഷ്ഠ നടത്തിയത് നീക്കണമെന്ന് സർക്കാർ കളക്ടറോട് ആവശ്യപ്പെട്ട്. ചോര ചൊരിയുമെന്നു പറഞ്ഞ് സർക്കാരിന്റെ നിർദ്ദേശം പാലിക്കാത്തതിനെതുടർന്ന് സർക്കാർ കെ.കെ. നായരെ സസ്പെൻഡ് ചെയ്തു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും ജോലി രാജി വെച്ച് ജനസംഘം പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 1962 - ൽ ജനസംഘം പ്രതിനിധിയായി ഉത്തർപ്രദേശ് നിയമസഭാംഗം.
  • 1967 -ൽ നാലാം ലോകസഭസയിലേക്ക് ബഹ്രക് മണ്ഡലത്തിൽ നിന്ന് അംഗമായിട്ടുണ്ട്.

കുടുംബം[തിരുത്തുക]

ഭാര്യ - ശകുന്തള നായർ, ജനസംഘം പ്രതിനിധിയായി 1952-ൽ ഉത്തർപ്രദേശ് നിയമസഭാംഗവും 1967-ലെ നാലാം ലോക്‌സഭയിൽ കൈസർ ഗഞ്ച് മണ്ഡലത്തിൽ നിന്ന് ലോകസഭാംഗവുമായിട്ടുണ്ട്. മകൻ - മാർത്താണ്ഡ വിക്രമൻ നായർ സിവിൽ സർവീസിലായിരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-04. Retrieved 2019-04-04.