കണിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഴയ കാലത്തു ,ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലായി ഉണ്ടായിരുന്ന കേരളത്തിലെ ഒരു ജാതിയാണ് ഗണക അഥവാ കണിയാർ. മലബാർ മേഖലയിൽ കണിശൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്[1] സംസ്കൃതത്തിലെ ഗണക, ആചാര്യ എന്നീ പദങ്ങളാണ് ഈ വാക്കിന്റെ മൂലം. ഇത് ഗണക ആചാര്യ എന്നും , തമിഴിൽ കണക ആചാര് /ന് അഥവാ കണികൻ/ർ അല്ലെങ്കിൽ കണിയാൻ /ർ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അല്ലെങ്കിൽ ഗണകൻ എന്നായതായിരിക്കാം. [2] വിവിധ പ്രദേശങ്ങളിൽ കണിയാർ, കണിശൻ, കനിസു, കണിയാർ പണിക്കർ , പണിക്കർ, കളരിക്കുറുപ്പ് കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു.

മദ്ധ്യകാല ഘട്ടത്തിന് മുൻപ് മുതലേ കണിയാന്മാരെ , പൊതുവേ പണിക്കർ എന്നും ആശാൻ എന്നുമുള്ള സ്ഥാനപ്പേരുകളിലായിരുന്നു , , അഭിസംബോധന ചെയ്യാറുണ്ടായിരുന്നത് . പണിക്കർ എന്ന പേരുപയോഗിക്കുന്നത് സാധാരണഗതിയിൽ മലബാർ മേഖലയിലായിരുന്നു. തിരുവിതാംകൂറിന്റെ വടക്കുഭാഗങ്ങളിലും ഈ പേരുപയോഗിക്കാറുണ്ടായിരുന്നു. ആചാര്യൻ എന്ന സംസ്കൃതപദം ലോപിച്ചാണ് ആശാൻ എന്ന വിളിപ്പേരുണ്ടായിട്ടുള്ളത്. [1].

കണിയാർ, തീണ്ട എന്ന രണ്ട് ഉപജാതികൾ ഈ വിഭാഗത്തിലുണ്ടായിരുന്നത്രെ. ഇവർ തമിഴ് ബ്രാഹ്മണ വിഭാഗത്തില് നിന്നും ഉദ്ഭവിച്ച ,കേരളത്തിലു വ്യാപരിച്ചതാണെന്ന വിശ്വാസം നിലനി ൽക്കുന്നുണ്ട് . ആയുർവേദം,സംസ്കൃതം, ജ്യോതിഷം തുടങിയവയിലെ ഇവർക്കുള്ള പാണ്ഡ്യത്യം ഇതിനു തെളിവായി സൂചിപ്പിക്കപ്പെടുന്നുണ്ട്.[3]സാക്ഷരതയിൽ ഗണക സമുദായം, കേരളത്തിലെ ഇതര ബ്രാഹ്മണ വിഭാഗ ങ്ങൾക്കൊപ്പം തന്നെ മുന്നിലായിരുന്നുവെന്നാണ് , കഴിഞ്ഞ ശതകം വരെയുള്ള കാനേഷുമാരി കണക്കുകൾ സൂചിപ്പിക്കുന്നത് .

"https://ml.wikipedia.org/w/index.php?title=കണിയാർ&oldid=3346364" എന്ന താളിൽനിന്ന് ശേഖരിച്ചത്