കണയങ്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ടൗണിൽ നിന്നും മൂന്നുകിലോമീറ്റർ അകലെ കണയങ്കോട് പുഴ ഉൾപ്പെടുന്ന പ്രദേശമാണ്‌ കണയങ്കോട് എന്നറിയപ്പെടുന്നത്. കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിലെ ആദ്യത്തെ പാലം സ്ഥിതിചെയ്യുന്നത് കണയങ്കോട്ടാണ്‌. 1962-ൽ പണികഴിപ്പിക്കപ്പെട്ട ഈ പാലം കൊയിലാണ്ടി ടൗണിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. അകലാപുഴയും പൂനൂർ പുഴയും സംഗമിക്കുന്ന കണയങ്കോട് പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് കണ്ടൽ ചെടികളുടെ വലിയൊരുശേഖരമുണ്ട്. കൊയിലാണ്ടി നഗരസഭ ഗ്രീൻസോണായി പ്രഖ്യാപിച്ച ഈ പ്രദേശം വളരെയേറെ പരിസ്ഥിതി പ്രധാന്യമുള്ളതാണ്.

"https://ml.wikipedia.org/w/index.php?title=കണയങ്കോട്&oldid=3334170" എന്ന താളിൽനിന്ന് ശേഖരിച്ചത്