കണമ്പ്
ദൃശ്യരൂപം
| കണമ്പ് Temporal range: | |
|---|---|
| തിരുത Mugil cephalus | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Mugiliformes |
| Family: | Mugilidae Jarocki, 1822 |
| Type species | |
| Mugil cephalus Linnaeus, 1758 | |
| Genera | |
|
See text. | |
മുഗിലിഡേ കുടുംബത്തിൽപ്പെടുന്ന മീനുകളാണ് കണമ്പ് എന്നറിയപ്പെടുന്നത്. പൊതുവേ കടൽവെള്ളത്തിലാണിവ കാണപ്പെടുന്നതെങ്കിലും ചില ഇനങ്ങൾ നറുനീരിലും കണ്ടുവരാറുണ്ട്.[1] റോമാ സാമ്രാജ്യത്തിൻ്റെ കാലം മുതൽ മധ്യധരണ്യാഴിക്കടുത്ത യൂറോപ്യൻ നാടുകളിൽ കണമ്പുകൾ ഒരു പ്രധാന ഭക്ഷ്യവിഭവമാണ്. ഈജിപ്തിൽ ഫെസിഖ് എന്നറിയപ്പെടുന്ന ഉപ്പിലിട്ട് ഉണക്കിയെടുത്ത കണമ്പ് വിഭവം ഏറെ പേരുകേട്ടതാണ്.[2][3] 26 ജനുസ്സുകളിലായി 78-ഓളം തരം മീനിനങ്ങൾ ഈ കുടുംബത്തിലുണ്ട്.[4]
രണ്ട് മേൽച്ചിറകുകൾ, മുക്കോണാകൃതിയിലുള്ള വായ, വിലാവര ഇല്ലായ്മ എന്നിവ മറ്റ് മീനുകളിൽ നിന്ന് ഇവയെ വ്യത്യസ്തങ്ങളാക്കുന്നു. ജൈവാവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. സങ്കീർണമായ തീൻവകകളുടെ ദഹനത്തിന് ആവശ്യമായ പേശികൾ കൊണ്ട് നിറഞ്ഞ ആമാശയവും അതിന് ചേർന്ന തൊള്ളയും ഇവയ്ക്കുണ്ട്..[1]
അവലംബങ്ങൾ
[തിരുത്തുക]- 1 2 Johnson, G.D. & Gill, A.C. (1998). Paxton, J.R. & Eschmeyer, W.N. (eds.). Encyclopedia of Fishes. San Diego: Academic Press. p. 192. ISBN 978-0-12-547665-2.
- ↑ "The deadly dish people love to eat". 25 February 2022.
- ↑ "Fesikh - Arca del Gusto".
- ↑ "Family Mugilidae – Mullets". FishBase. Retrieved 25 March 2017.