കണക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പട്ടികജാതിയിൽ ഉൾപ്പെടുന്ന സമുദായമാണ് 'കണക്കൻ'. മലപ്പുറം,തൃശ്ശൂർ ജില്ലയിലാണ് കൂടുതലായി കണ്ടു വരുന്നത്. ഈ വിഭാഗത്തിലെ പുരുഷനെ കണക്കൻ എന്നും സ്ത്രീയെ കണക്കി എന്നും വിളിക്കുന്നു.കണക്കർ സമുദായത്തിൽ ഉപവിഭാഗങ്ങളുണ്ട്. പട്ട കണക്കൻ, പാള കണക്കൻ, പടന്ന കണക്കർ,വേട്ടുവ കണക്കർ,ഏറാടി കണക്കർ എന്ന പേരുകളിൽ ഇവർ അറിയപ്പെട്ടിരുന്നു. പട്ട, പാള കണക്കന്മാർ കർഷക തൊഴിലാളികളാണ്. വളളം ഊന്നുന്നതിൽ വിദഗ്ദരായ കണക്കനാണ് പടന്ന കണക്കൻ.മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരാണ് വേട്ടുവ കണക്കൻ.തെങ്ങ് കയറ്റം തൊഴിലാക്കിയവരാണ് ഏറാടി കണക്കൻ.ഇവർ ചെറുമ ,പറയൻ,പുലയ വിഭാഗവുമായി അയിത്തം പുലർത്തിപോന്നിരുന്നു..പാലക്കാട് കണക്കരുടെ പൂർവ്വീകർ കല്ലടികോട് മലകയറി മലയരയന്മാരായ കുറിച്ച്യരിൽ നിന്ന് മന്ത്രവാദം പഠിച്ചു..പോന്നവരായിരുന്നു. കണക്കതറകളും കണക്കൻമാരുടെ കാവുകളും കേരളത്തിലെ പല ദേശങ്ങളിലും ഇന്നും കാണാവുന്നതാണ്.മലബാറിലെ കാവുകളിൽ കർഷക തൊഴിലാളികളായ ഈ വിഭാഗം കാള, കുതിര എന്നിവയുടെ രൂപമുണ്ടാക്കി ഉത്സവനാളുകളിൽ കെട്ടിയാടിയിരുന്നു'

"https://ml.wikipedia.org/w/index.php?title=കണക്കർ&oldid=3205591" എന്ന താളിൽനിന്ന് ശേഖരിച്ചത്